by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സിനിമ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പെയ്ന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. 2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ജോസഫ് കുരുവിള വീട് നൽകിയത്.
ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്. ഷൂട്ടിങ് തുടങ്ങിയാൽ വീടിനുള്ളിലെ ഒരു മുറിയിൽ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക. ബാക്കി സ്ഥലങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനായി വിട്ടുനൽകും. ജോസഫിനും കുടുംബത്തിനുമുള്ള ആഹാരം സിനിമ കാന്റീനിൽ നിന്നാണ് ഏർപ്പാടാക്കുന്നത്. വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്.

ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കടുവയിൽ പൂജ (പുതുവൽ)യിൽ ഭവാനിയമ്മ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള
സഞ്ചയനം: ഞായറാഴ്ച 8 മണിക്ക്
by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
കരവാരം ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ മിനി കോൺഫറൻസ് ഹാൾ, ലഘു ഭക്ഷണ ശാല, വനിതാജിം വനിതാ യോഗാ സെന്റർ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മെൻസ്ട്രൽ കപ്പ്, ഹരിതകർമ്മ സേനയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് കാർഡ് എന്നിവയുടെ വിതരണവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു.
കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു മോഹൻ, വൈസ് പ്രസിഡന്റ് ലതിക പി നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ പങ്കജാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ സുദർശനൻ, മെഡിക്കൽ ഓഫീസർ മനോജ്, മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വദത്ത് തുടങ്ങിയവർ പങ്കെടുത്തു.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് തൊളിക്കോട് പട്ടാപ്പകല് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യാ ശ്രമം നടത്തി. അറസ്റ്റിലായ പ്രതി നജീം ആണ് പൊലീസ് സ്റ്റേഷനില് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് നജീം സ്വയം കഴുത്തില് കുരുക്ക് ഇടുകയായിരുന്നു. പൊലീസുകാര് കൃത്യസമയത്തെത്തി പ്രതിയെ രക്ഷപ്പെടുത്തി.
പീഡനത്തിനിരയായ വയോധിക അമിത രക്തസ്രാവത്തെ തുടര്ന്ന് തൈക്കാട് സര്ക്കാര് ആശുപത്രിയില് ചികിത്സയില് തുടരുകയാണ്.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
വടക്കൻ ഒഡിഷ, വടക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകാനാണ് സാധ്യത. വ്യാപക മഴയോടെ കാലവർഷ കാലം അവസാനിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ – മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന്, ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ 26-ഓടെ തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ആയി വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ട്.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷനുകള് ഇന്നുമുതല് വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്ക്കാര് 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. 62 ലക്ഷത്തോളം പേര്ക്ക് 1600 രൂപവീതം ലഭിക്കും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്ക്ക് സഹകരണ ബാങ്കുകള് വഴി വീട്ടിലും പെന്ഷനെത്തും. 8.46 ലക്ഷം പേര്ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്ക്കാരാണ് നല്കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്കൂര് അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്ക്കാര് ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്ഷനായി ചെലവിട്ടത്. ഓണത്തിന് രണ്ടു മാസത്തെ പെന്ഷന് 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.



Recent Comments