നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

നവീൻ ബാബുവിന്റെ മരണം; മൊഴികൾ ദിവ്യക്ക് അനുകൂലം

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്.

കലക്ടറുടെ മൊഴിയും നവീൻ ബാബുവിന് എതിരാണ്. അഴീക്കോട് സ്വദേശി ടി.വി യുടെ മൊഴിപ്പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നെന്ന് പ്രശാന്ത്. യാത്രയയപ്പിന് ശേഷം എ ഡി എമ്മും താനും ക്വാർട്ടേഴ്‌സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറഞ്ഞു. ദിവ്യയോട് താൻ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണന്ന് മൊഴി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല.

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.
ആയൂർ കൊട്ടാരക്കര റോഡിൽ പ്രവർത്തിക്കുന്ന ലാവിഷ് ടെക്സ്റ്റൈൽസിൽ ആണ് സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി അലിയും ചടയമംഗലം കുരിയോട് സ്വദേശിനിയായ ദീപമോൾ എന്ന സെയിൽസ് ഗേളും ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അടിയന്തര സഹായം: മന്ത്രി ശിവന്‍കുട്ടി

മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അടിയന്തര സഹായം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും മാനേജ്‌മെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടിഎ പുനഃസംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ കുട്ടി മരിക്കാനിടയായ വീഴ്ചയുണ്ടായ സംഭവത്തില്‍ സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടും. ഇതിനുശേഷം നടപടി തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപ നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്നത് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി എത്തിയശേഷം ആലോചിച്ച് മുന്തിയ പരിഗണനയോടെ തീരുമാനമെടുക്കുന്നതാണ്. മിഥുന് സ്വന്തമായി വീടില്ല. വളരെ പാവപ്പെട്ട കുടുംബമാണ്. അതിനാല്‍ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ വീടുവെച്ചു നല്‍കും. മിഥുന്റെ അനുജന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ നടപടികളൊന്നും കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതല്ലെന്ന് സര്‍ക്കാരിന് അറിയാം. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യും. നഷ്ടമായത് കേരളത്തിന്റെ മകനാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേപ്പറ്റി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തശേഷമാണ് നടപടി തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ്, ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ സര്‍ക്കുലറാണ് നല്‍കിയത്. ഇത് വെറുതെ കയ്യില്‍പ്പിടിച്ച് നടക്കാനല്ല നല്‍കിയത്. എന്തു ചെയ്താലും ശമ്പളം ലഭിക്കുമെന്ന ചിലരുടെ സമീപനം വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു. കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലത്തിലുള്ള 16 വാർഡ് കേന്ദ്രങ്ങളിലും ഉമ്മൻചാണ്ടി അനുസ്മരണം വളരെ വിപുലമായി നടന്നു. ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കച്ചേരി ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ്‌ ആർഎസ് പ്രശാന്ത് നേതൃത്വം നൽകി.

നാവായിക്കുളം കിഴക്കനേല ഗവ: എൽ.പി.എസ്സിലെ  കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

നാവായിക്കുളം കിഴക്കനേല ഗവ: എൽ.പി.എസ്സിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

നാവായിക്കുളം കിഴക്കനേല ഗവ: എൽ.പി.എസ്സിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പാരിപ്പള്ളി ഗവ: ഹോസ്പിറ്റലിൽ ചികിത്സ തേടി. കഴിഞ്ഞദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നതായും, ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഏറ്റതെന്നുമാണ് പ്രാഥമിക നിഗമനം.

ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്. അതേസമയം സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

പരസ്യത്തിൽ കണ്ട അടിവസ്ത്രമല്ല കിട്ടിയത്, തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം

പരസ്യത്തിൽ കണ്ട അടിവസ്ത്രമല്ല കിട്ടിയത്, തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം

ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പൺ ബ്രായുടെ പായ്ക്കിന് ഓൺലൈൻ വ്യാപാര സൈറ്റിൽ ഓർഡർ നൽകിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റിൽ ആയിരുന്നു യുവതിയപ്പോൾ.

“ഫ്രണ്ട് ബട്ടൺ ബക്കിൾ സ്ലീപ് ബ്രാ” ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. 2.09.2024-ന്, അവർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Shopify-യിൽ ഓ‍ർഡർ നൽകിയത്. ക്യാഷ് ഓൺ ഡെലിവറി ആയി 799 രൂപയാണ് പേയ്‌മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പൺ ബ്രായ്ക്കാണ് ഓർഡർ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പൺ. പരസ്യത്തിൽ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകൾ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.

ഇതേതുടർന്ന്, വെബ്സൈറ്റിൽ ഓൺലൈൻ ആയി പരാതി നല്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇൻവോയ്‌സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.

തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഓൺലൈൻ പ്ലാറ്റ്‌ഫോം സേവനത്തിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. “എതിർ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണ്,” കമ്മീഷൻ പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്‌ഫോമിനോട് പരാതിക്കാരിയിൽ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നൽകാനും 5,000 രൂപ നഷ്ടാരിഹാരമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നൽകണം. ഒരു മാസത്തിനുള്ളിൽ കൊടുത്തില്ലെങ്കിൽ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ 9 ശതമാനം വാർഷിക പലിശ കൂടി നൽകണമെന്നും ഉത്തരവിലുണ്ട്.

ജില്ലാ കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീതാ ജി. നായർ വിജു വി.ആർ. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രതിനിധികൾ കോടതിയിൽ കോടതിയിൽ ഹാജരാവാഞ്ഞതിനാൽ എക്സ്-പാർട്ടി ആയാണ് കേസ് നടന്നത്.യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എൻ.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസൻ എന്നിവരായിരുന്നു.