by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ മാമം രുഗ്മാ നിവാസിൽ എസ്സ്. രവീന്ദ്രൻ നായർ (68) അന്തരിച്ചു.
ഭാര്യ: വസന്ത കുമാരി
മക്കൾ: രുഗ്മ. വി. ആർ, രേവതി. വി. ആർ
മരുമക്കൾ: ബൈജു. ജെ, പ്രജീഷ് പ്രഭാകരൻ (ശാർക്കരേശ്വരി ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ്, മാമം)
ചെറുമക്കൾ: തന്മയ്. ബി. ആർ, തന്മയ. ബി. ആർ, നിവേദിത. പി. ആർ
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തക്ഷശില ലൈബ്രറി പ്രതിഭസംഗമം ലിപിൻരാജ് ഐ.എ.എസ് നിർവ്വഹിച്ചു. മാമം, തക്ഷശില ലൈബ്രറി
ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി രഞ്ജിത്ത്കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ മുൻസിപ്പൽ വാർഡ് അംഗം സതി,ജി.വി. ആർ.എം.യു.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി യു. ബി മനോജ്, തക്ഷശില വനിതാവേദി ചെയർപേഴ്സൺ ഉഷ പി.ജി, ബാലമഞ്ജരി പ്രസിഡൻ്റെ കുമാരി കൃഷ്ണ എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറി എക്സിക്യൂട്ടിവ് അംഗം മധുകുമാർ നന്ദി പറഞ്ഞു.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പൊലീസ് പിടികൂടി.
ഇവര്‍ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 11നാണ് 61 കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കിയത്. സ്ഥിരമായി പള്ളിയില്‍ പോകുന്നയാളായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ദിവസങ്ങള്‍ക്കുശേഷമാണ് മടങ്ങിവരാറുള്ളത്. മൂന്നാഴ്ചയായിട്ടും സ്ത്രീയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവര്‍ വര്‍ക്കലയില്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് സൂചന ലഭിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞമാസം 29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി വിപിന്‍ രാജ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു. നിലവിളിച്ച സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വിപിന്‍രാജ് പൊലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കുന്നതില്‍ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാലരൂപ വരെ വര്‍ധനയാണ് ആലോചനയില്‍. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ് ഓഫീസില്‍ ഇന്ന് പതിനൊന്ന് മണിക്കാണ് മൂന്ന് മേഖല യൂണിയനുകളിലെ ചെയര്‍മാന്‍മാര്‍, എംഡിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വില കൂട്ടല്‍ സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം.
മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. ഉത്പാദന ചെലവിന് ആനുപാതിക വര്‍ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല.
പാലിന് 2019 സെപ്റ്റംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്.പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും ആനൂപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ പാല്‍ വില കൂടുതലാണ്.
by Midhun HP News | Jul 14, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആലംകോട് രേവതിയിൽ റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി ഓമന (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോപിനാഥൻ.
മക്കൾ: ജി ജയപ്രഭ, ജി ജയശ്രീ, ജി ജയന്തി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: ഠൗൺ യു.പി.എസ് കിളിമാനൂർ), ജി ജയ(അസിസ്റ്റൻ്റ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്).
മരുമക്കൾ: പ്രകാശ്, രവീന്ദ്രൻ, എസ് ശിവകുമാർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:ഠൗൺ യു.പി.എസ് കിളിമാനൂർ, കെ.എസ്.ടി.എ മുൻ സംസ്ഥാന കമ്മിറ്റി അംഗം)
by Midhun HP News | Jul 14, 2025 | Latest News, ജില്ലാ വാർത്ത
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ അസോസിയേഷൻ പാലോട്, ആറ്റിങ്ങൽ ലോക്കൽ അസോസിയേഷനുകൾ നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് വാമനപുരം എംഎൽഎ ഡി കെ മുരളിയുടെ അധ്യക്ഷതയിൽ ഭരതന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി, ബ്ലോക്ക് മെമ്പർ പി ജെ ശ്രീകല, സംസ്ഥാന ട്രെയിനിങ് കമ്മീഷണർ സ്കൗട്ട്സ് എഡ്വേഡ് ജെ, ആറ്റിങ്ങൽ ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ ഷിബു, എ.ഇ.ഒ. ഡോ. സന്തോഷ് കുമാർ, സുബി വിഎസ്, അജിത് കുമാർ, ലാൽ സി.ഒ, മൻസൂർ എ, ശ്രീലത ആർ പി, നിസാമുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്നേഹഭവനം നിർമ്മാണ കമ്മിറ്റി കൺവീനർ ബി. ലിജിമോൾ സ്വാഗതവും സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ.എസ് നന്ദി പ്രസംഗവും നടത്തി.
Recent Comments