മാമം, തക്ഷശില ലൈബറിക്ക് പുസ്തകശേഖരം കൈമാറി

മാമം, തക്ഷശില ലൈബറിക്ക് പുസ്തകശേഖരം കൈമാറി

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ പുസ്തക ശേഖരം അദ്ദേഹത്തിൻ്റെ സ്മരണക്കായി മകൻ ആര്യൻ .എസ് .ബി നായർ തക്ഷശില ലൈബ്രറിക്ക് കൈമാറി. തക്ഷശില ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽപ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി.

കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്യാംകൃഷ്ണ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, വനിതവേദി എക്സിക്യൂട്ടീവ് അംഗം പ്രമീളദേവി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ നായർ നന്ദി പറഞ്ഞു. പ്രമുഖ എഴുത്തുകാരുടെ നോവലുകൾ, വിജ്ഞാനപഠനഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് സാഹിത്യ രചനകൾ എന്നിവ അടങ്ങിയ പുസ്തകക്കൂടാണ് വായനക്കാർക്കായി കൈമാറിയത്.

ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മ സേനാംഗത്തിന്റെ പേഴ്സ് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മ സേനാംഗത്തിന്റെ പേഴ്സ് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേനാംഗവും തച്ചൂർകുന്ന് താന്നിമൂട്ട് വിളവീട്ടിൽ സരളയുടെ പേഴ്സാണ് കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകുന്ന വഴി തച്ചൂർകുന്നിനും ആറ്റിങ്ങലിനും ഇടയിൽ നഷ്ടപ്പെട്ടത്. ആധാർ കാർഡ്, നഗരസഭയുടെ ഐഡി കാർഡ്, ഹെൽത്ത് കാർഡ് കൂടാതെ 700 രൂപയും പേഴ്സിൽ ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ അറിയിക്കുക.
964518 6059

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോൾ പ്രവേശനം നേടാം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സിലേക്ക് ഇപ്പോൾ പ്രവേശനം നേടാം

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിലെ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി മുഖേന നടത്തുന്ന ഒരു വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സ‌ിൽ ചേരാവുന്നതാണ്.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി പരിശീലനവും പ്രൊഫഷണൽ ഗൈഡൻസും ഒരുക്കിയിട്ടുണ്ട്.

8 അടി നീളം കണ്ടിട്ടും റോഷ്‌നി ഭയന്നില്ല!; തിരുവനന്തപുരത്ത് കൂറ്റന്‍ രാജവെമ്പാല പിടിയില്‍

8 അടി നീളം കണ്ടിട്ടും റോഷ്‌നി ഭയന്നില്ല!; തിരുവനന്തപുരത്ത് കൂറ്റന്‍ രാജവെമ്പാല പിടിയില്‍

തിരുവനന്തപുരം: പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് കടവിലെ പാറയ്ക്ക് മുകളിലായി കിടന്നിരുന്ന രാജവെമ്പാലയെ കണ്ടത്. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അടുത്ത കാലത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം സ്ഥലത്തെത്തിയത്. തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്. ഇതിനകം അഞ്ഞൂറില്‍പരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്‌നി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ രാജവെമ്പാലയെ കാണുന്നത് അപൂര്‍വമായിട്ടാണ്. പിടികൂടാന്‍ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്‌നി പറഞ്ഞു. രാജവെമ്പാലയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനം.

ആറ്റിങ്ങൽ അയിലം റോഡിൽ കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നു

ആറ്റിങ്ങൽ അയിലം റോഡിൽ കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ കരിച്ചിയിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ വാഹനത്തിൽ എത്തിച്ച് തോട്ടിൽ ഒഴുക്കി വിടുന്നതായി പരാതി. കഴിഞ്ഞ ദിവസം ഞായറാഴ്ച അർദ്ധരാത്രി 12.45 ഓടെയാണ് തച്ചൂർകുന്ന് തെന്നൂർ മാടൻകാവിന് സമീപത്തെ തോട്ടിൽ വാഹനത്തിൽ എത്തിച്ച കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്.

മാസങ്ങളായി ഈ പ്രദേശത്ത് കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിൽ ഈ ഭാഗത്ത് രൂക്ഷഗന്ധവും കക്കൂസ് മാലിന്യത്തിന്റെ അവശിഷ്ടങ്ങളും തോട്ടിൽ പലയിടത്തും കണ്ടെത്തുകയും ചെയ്തതോടെയാണ് നാട്ടുക്കാർക്ക് തൊട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നതായി മനസ്സിലായത്. ഇത്തരം കക്കൂസ് മാലിന്യം ചെന്നെത്തുന്നത് വാമനപുരം നദിയിലാണ്.

ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ള സ്രോതസ്സും ഈ നദിയാണ്. കഴിഞ്ഞദിവസം അർദ്ധരാത്രി വാഹനത്തിൽ എത്തിച്ച കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയതിനുശേഷം കടന്നു കളയാൻ ശ്രമിച്ച വാഹനത്തെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് വാഹനം കടന്നു കളഞ്ഞു. ആറ്റിങ്ങൽ അയിലം റോഡിൽ കിഴക്കേനാലുക്ക് മുതൽ തച്ചൂർകുന്ന് ജംഗ്ഷൻ വരെ വിവിധ വീടുകളിലായി നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ചു ഇത്തരം സാമൂഹ്യവിരുദ്ധരെയും ഇത്തരം മാലിന്യം തള്ളുന്ന വാഹനത്തെയും എത്രയും പെട്ടെന്ന് പോലീസ് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

എസ് ശശി (61) അന്തരിച്ചു

എസ് ശശി (61) അന്തരിച്ചു

ചിറയിൻകീഴ് കൂന്തള്ളൂർ ഇരട്ട കലുങ്ങ് തണൽ ഭവനിൽ എസ് ശശി (61) (റിട്ടയേർഡ് കെ എസ് ആർ ടി സി എം ഒ) നിര്യാതനായി. കമ്മാളകുന്ന് പുളിയങ്കിഴ് വിള വീട്ടിൽ പരേതനായ ശ്രീധരൻ പണികരുടെ മകനാണ്‌.

ഭാര്യ: സിന്ധു
മക്കൾ: ശരണ്യ, ശരത്ത്
മരുമകൻ: അനീഷ് (സി പി ഒ, കല്ലബലം പോലീസ്)
ചെറുമക്കൾ: അഷിത ശെഖർ, അൻഷിത ശെഖർ.
സഞ്ചയനം 10/7/2025 വ്യാഴാഴ്ച രാവിലെ 8.30 ന്