by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി പച്ചംകുളം യൂണിറ്റ് സമ്മേളനം കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എൽ ലത അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി എ അജി സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം പ്രജിത സുധീറും, അനുശോചന പ്രമേയം ബി മുരളീധരനും അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ തുളസീധരൻ നായർ, മേഖല സെക്രട്ടറി എസ് സതീഷ് കുമാർ, മേഖല വനിത സബ് കമ്മിറ്റി കൺവീനർ എം .ആർ രമ്യ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൽ ലത പ്രസിഡൻ്റും, എ അജിയെ കൺവീനറായും തെരഞ്ഞെടുത്തു.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
മുടപുരം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തന് കഴഞ്ഞ ദിവസം തുടക്കമായി. ക്ഷേത്ര ആഡിറ്റോറിയത്തിൽ പ്രതേകം സജ്ജമാക്കിയ മണ്ഡപത്തിൽ യജ്ഞാചാര്യൻ രാജൻ മലനട ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രഭാഷണം നടത്തി. ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണവും ശ്രീരാമപൂജയും. 26 ന് വൈകിട്ട് 6.30 മുതൽ സപ്താഹാചാര്യൻ മൂർത്തിമംഗലം പ്രസേന ശാസ്ത്രി, ആഗസ്റ്റ് 2 ന് വൈകിട്ട് 6.30 മുതൽ കവി മടവൂർ സുരേന്ദ്രൻ, ആഗസ്റ്റ് 9 ന് വൈകിട്ട് 6.30 മുതൽ പ്രഭാഷകൻ തോന്നയ്ക്കൽ മണികണ്ഠൻ എന്നിവരുടെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും.
16 ന് രാത്രി 7 നും 8.30 നും മദ്ധ്യേ ശ്രീരാമ പട്ടാഭിഷേകം. തുടർന്ന് ശ്രീരാമ പൂജ, പ്രസാദ വിതരണം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണ പാരായണവും വൈകന്നേരം 6.30 മുതൽ 7.30 വരെ തത്വവിചാരവും ശ്രീരാമ പൂജയും തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും. വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ട്രസ്റ്റുമായി ബന്ധപെടുക. ഫോൺ:8547381578.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
വിവാഹാലോചന നിരസിച്ചതിനെത്തുടർന്ന് ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ തുടരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും മർദനം നടത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തിരിച്ചറിഞ്ഞ സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നീ നാല് പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചിതറ പഞ്ചായത്തിലെ മതിര തെറ്റിമുക്ക് സ്വദേശി സുധീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം എന്ന് കിളിമാനൂർ പൊലീസ് സ്ഥിരീകരിച്ചു. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ, മകൻ അച്ചു എന്നിവരെയാണ് 16-ന് കിളിമാനൂർ വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് സംഘം തടഞ്ഞുവെച്ച് മർദിച്ചത്.
വീടുപണിക്കെന്ന വ്യാജേനയാണ് അനിൽകുമാറിനെ പ്രതികൾ വട്ടവിളയിലെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഇടിമുറിയിലിട്ട് മർദിക്കുകയും, തുടർന്ന് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു. അച്ചുവിനെ ഭീഷണിപ്പെടുത്തി അമ്മയെയും ഇവിടേക്ക് വിളിച്ചുവരുത്താനായിരുന്നു പ്രതികളുടെ പദ്ധതി, എന്നാൽ അച്ചുവിന്റെ അമ്മ വിവരം വാർഡ് മെമ്പറെ അറിയിച്ചതാണ് പ്രതികളുടെ നീക്കം തടസ്സപ്പെടുത്തിയത്.
തുടർന്ന് വർക്കല പൊലീസെത്തിയാണ് അനിൽകുമാറിനെ മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ അനിൽകുമാർ വർക്കല ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ ഇതുവരെ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവൻകുഴി അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തോടെയാണ് പ്രതികൾ കൃത്യത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്. കിളിമാനൂർ എസ്എച്ച്ഒ നിസാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും റിലീവിങ്ങ് ലെറ്റേഴ്‌സും മറ്റ് ആവശ്യമായ എല്ലാ രേഖകളും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്ന ഒരു മോശം പരാമര്‍ശങ്ങളും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാകും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
വേറൊരു കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്ക് ചെല്ലുമ്പോള്‍ മുമ്പ് പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ ഒരു വെരിഫിക്കേഷന്‍ നടത്തി വരാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ തൊഴിലാളികള്‍ക്ക് ദോഷകരമാകുന്ന ഒരു സമീപനവും ഉണ്ടാകില്ലെന്നും കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫോം 16 ലും പേ സ്ലിപ്പിലും എല്ലാ എംപ്ലോയിസിനും ഫുള്‍ ആന്റ് ഫൈനല്‍ സെറ്റില്‍മെന്റ് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് സര്‍ക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും എല്ലാം ചേര്‍ന്ന് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായതെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എംഎല്‍എ. തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. പൊലീസുകാര്‍ക്കെതിരെ കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിസാര കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലാണ് എംഎല്‍എയുടെ പ്രതിഷേധം. വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ബന്ധുവിന്റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരുപാട് ആളുകളെ സമീപിച്ച ശേഷമാണ് എംഎല്‍എയെ കുടുംബം സമീപിച്ചത്.
വിദേശത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാറനല്ലൂര്‍ സ്വദേശിനി അപര്‍ണ രമേശാണ് മൂന്ന് മാസം മുമ്പ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും എംഎല്‍എയോടൊപ്പം നേരിട്ടെത്തിയത്.

by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ
ഒരു സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി 22. 07. 26 രാവിലെ 11.30ന് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ചു അഭിമുഖം നടത്തുന്നു.
എസ് എസ് എൽ സി വിജയിച്ചിരിക്കണം. പ്രായം 18 നും 50നും ഇടയിൽ.
ശാരീരികമായി ആരോഗ്യവാനും സുരക്ഷാ ചുമതല നിർവഹിക്കാൻ യോഗ്യനുമായിരിക്കണം. സെക്യൂരിറ്റി ഗാർഡ് ആയി പ്രവ്യത്തി പരിചയമുള്ളവർക്കും മുൻ സൈനികർക്കും മുൻഗണന.
നിയമനം പൂർണമായും താൽക്കാലികവും ദിവസവേതനാടിസ്ഥാനത്തിലുമാണ്.

Recent Comments