by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ
രണ്ടു ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി 22. 07. 26 രാവിലെ 11 മണിക്ക് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ചു അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം ബയോഡേറ്റ, സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും ആയി നേരിട്ട് ഹാജരാകേണ്ടതാണ്.
DCA/PGDCA യോഗ്യത
by Midhun HP News | Jul 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : വെമ്പായം ശ്രീവത്സം ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖ്യപ്രതി അനീഷ് പെട്രോള്‍ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെമ്പായത്തെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ബാറിലെ എ സി മുറിയില്‍ ഇരുന്നു മദ്യപിക്കുന്നതിന് ഇടയിലായിരുന്നു സംഘര്‍ഷം. മദ്യപിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നവാസ് എന്നയാള്‍ അനീഷിന്റെ മുഖത്തടിച്ചു. അതില്‍ പ്രകോപിതനായ അനീഷ് പുറത്തേക്ക് പോകുകയും ഒരു കന്നാസില്‍ നിറയെ പെട്രോളുമായി തിരിച്ചു വരുകയുമായിരുന്നു. തിരിച്ചു വരുന്നതിനിടെ, മദ്യപിച്ചിരുന്ന അനീഷ് പലതവണ തെന്നി വീഴുകയും ചെയ്തു. അനീഷിന്റെ ശരീരത്തിലും പെട്രോള്‍ വീണു.
ഇതിനിടെ മദ്യപിച്ചിരുന്ന മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ വെയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 3 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുണ്‍, നൗഫല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അനീഷിന്റെ നില ഗുരുതരമാണ്.

by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത, മരണം
കൊടുവഴന്നൂർ: തോട്ടവാരം നെടിയവിളവീട്ടിൽ ഡി വിജയൻ (63) (അഹമ്മദാബാദ്)(സി.പി.ഐ.എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ അളിയൻ) അന്തരിച്ചു.
ഭാര്യ: പരേതയായ ആർ ജയശ്രീ.
മകൻ വരുൺ വിജയ്.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്
by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത
വേങ്ങോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ആർദ്രം അന്നം പുണ്യം എന്ന പേരിൽ പൊതിച്ചോറ് വിതരണ പരിപാടിയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനകർമ്മം ഡി സി സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസ് അദ്ധ്യക്ഷനായിരുന്നു. INTUC ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. ആർ എസ പി നേതാവ് സന്തോഷ് ഭദ്രൻ, മുൻ മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം, ബൂത്ത് ഭാരവാഹികളായ സജിത് കല്ലുവെട്ടി, രാജേഷ് ശ്രീനാരായണപുരം, രാജൻ പാറയിൽ, സജി, കല്ലുവെട്ടി മുജീബ്, ഹരീന്ദ്രൻ, ഷാക്കിർ, സലിം, ദേവരാജൻ, തുളസീധരൻ, കമലൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകുന്നേരം നടന്ന അനുസ്‌മരണ പരിപാടി മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ DCC ഉപാധ്യക്ഷൻ അഡ്വ. എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പുരുഷോത്തമൻ നായർ വേങ്ങോട് മാർക്കറ്റ് വോളിബോൾ ക്ലബ്ബ് അംഗങ്ങൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു. MTech പരീക്ഷയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയേയും, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ വരേയും അനുമോദിച്ചു.
സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ. അഭിജിത്ത്, സേവാദൾ വയനാട് ജില്ലാ ചെയർമാൻ ഷാജി, INTUC ജില്ലാ സെക്രട്ടറി ആർ. എസ്. വിനോദ് മണി, മുൻ മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ, സീനിയർ കോൺഗ്രസ് നേതാവ് ഖബറടി അബൂബക്കർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഖിൽ ചന്ദ്രൻ, മണ്ഡലം സെക്രട്ടറി കല്ലുവെട്ടി സജിത്, വൈസ് പ്രസിഡൻ്റ് ഷംനാദ്, IT സെൽ കൺവീനർ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് ഭാരവാഹികളായ ബൈജു, മുംതാസ് ബീഗം, മണ്ഡലം ഭാരവാഹികളായ വേങ്ങോട് ഷറഫുദ്ദീൻ, പ്രേമരാജു, പാറയിൽ രാജൻ, നാരായണൻ നായർ, സജി, കല്ലുവെട്ടി മുജീബ്, രവി, സലിം, ചന്ദ്രൻ, സൈയ്ൻലാ തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ‘കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹം ഏറ്റെടുത്ത ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയെ ഇല്ലാതാക്കാൻ കെ മുരളീധരനാകില്ല’… തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ അഭിപ്രായപ്പെട്ടു. 2019 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കോടി കണക്കിന് ഭകവണപൊതികൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. തുടർന്ന് കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ച ഈ പദ്ധതി വഴി ഇന്ന് ദിവസേന കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശരാശരി 3000 മുതൽ 5000 ഭക്ഷണ പൊതികൾ വരെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റികൾ ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതും ബോർഡ് വയ്ക്കുന്നതുമെല്ലാം കെ പി സി സി ഓഫീസിലോ, മുരളീധരൻ്റെ വീട്ടുമുറ്റത്തോ അല്ലെന്നും പൊതു ഇടങ്ങളിലാണെന്നും അത് തടയാൻ മുരളീധരനെ കൊണ്ടോ, യു ഡി എഫ് സർക്കാരിനെ കൊണ്ടോ കഴിയില്ലെന്നും. അതിനായി ശ്രമിച്ചാൽ ഡി വൈ എഫ് ഐ യുടെ സമരചൂട് മുരളീധരൻ അറിയുമെന്നും ഷിജുഖാൻ കൂട്ടി ചേർത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആറ്റിങ്ങലിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


by Midhun HP News | Jul 18, 2026 | Latest News, ജില്ലാ വാർത്ത, മരണം
കൊടുവഴന്നൂർ: തോട്ട വാരം നെടിയവിളവീട്ടിൽ ഡി. വിജയൻ (63) (അഹമ്മദാബാദ്) (സി.പി.ഐ.എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ അളിയൻ) അന്തരിച്ചു. ഭാര്യ പരേതയായ ആർ ജയശ്രീ.
മകൻ വരുൺ വിജയ്.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്
Recent Comments