by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.
വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മൊബൈല്‍ഫോണ്‍ കൊണ്ടു പോകുന്നതില്‍ ഇളവനുവദിക്കാം. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ പെട്ടത്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിആര്‍ക്കും പരിക്കില്ല.
ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.
ശക്തമായ കാറ്റിലും മഴയിലും തലസ്ഥാനത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആല്‍ത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡില്‍ വീണു. തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ കവാടം തകര്‍ന്നു വീണു. മരം വീണ് വാഹനങ്ങളും തകര്‍ന്നു.
തിരുവനന്തപുരത്ത് ഏട്ട് മണിക്ക് അടുത്ത മൂന്നു മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻറെ അതിക്രൂരമായ പീഡനത്തിനിരയായത്.
വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെയും കൂട്ടി ആശുപത്രിയിൽ എത്തുകയും അവിടെനിന്നും പൊന്മുടി കാണിച്ചു തരാം എന്ന് പറഞ്ഞായിരുന്നു തന്ത്രപൂർവ്വം കുട്ടിയേയും കൂട്ടി ഇയാൾ പൊൻമുടിയിലെത്തിയത്. പൊൻമുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാടിനുള്ളിൽ എത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇയാൾ മദ്യപിച്ച് മകളേയും ഭാര്യയേയും ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. അവശയായ പെൺകുട്ടി വീട്ടിലെത്തിയപ്പോഴേക്കും ആകെ അവശയായിരുന്നു തുടർന്ന് അമ്മ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു തുടർന്നാണ് വർക്കല അയിരൂർ പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2019 ൽ ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിൽ ആവുകയും വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിടുകയുമായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും എല്ലാം കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ പെട്ടത്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിആര്‍ക്കും പരിക്കില്ല.
ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.
ശക്തമായ കാറ്റിലും മഴയിലും തലസ്ഥാനത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആല്‍ത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡില്‍ വീണു. തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ കവാടം തകര്‍ന്നു വീണു. മരം വീണ് വാഹനങ്ങളും തകര്‍ന്നു.
തിരുവനന്തപുരത്ത് ഏട്ട് മണിക്ക് അടുത്ത മൂന്നു മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
by Midhun HP News | May 23, 2025 | Latest News, ജില്ലാ വാർത്ത
ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന അന്നദാന പ്രവർത്തനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികംആഘോഷിക്കുന്നു. മേയ് 25 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് ചേരുന്ന യോഗത്തിൻറെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി നിർവഹിക്കുന്നു. ഡോ.എം ജയരാജു (മുൻ അനർട്ട് ഡയറക്ടർ) അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, ഡോക്ടർ രാധാകൃഷ്ണൻ (അമർ ഹോസ്പിറ്റൽ), അഡ്വ. പി സുധീർ (ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി), പൂജ ഇക്ബാൽ (വ്യപാരി വ്യവസായി എകോപന സമിതി), ബി അനിൽകുമാർ (സംസ്ഥാന വൈസ് പ്രസിഡൻറ് വ്യാപാരി വ്യവസായി എകോപനസമിതി), ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, ആറ്റിങ്ങൽ സന്തോഷ് (നഗരസഭ കൗൺസിലർ) എന്നിവർ പങ്കെടുക്കും.
കേരളത്തിൽ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടന പ്രതിനിധികളെ ചടങ്ങിൽ ആദരിക്കുന്നു. മറ്റു വിവിധ മേഖലകളിൽപ്പെട്ട വ്യക്തിത്വങ്ങളെ അവാർഡ് നൽകി ആദരിക്കുന്നു. മികച്ച കായിക അധ്യാപകൻ അഖിലേഷ് വി.സി, അബ്ദുൾ നാസർ (അറേബ്യൻ ജ്വല്ലറി), ഡോ രാധാകൃഷ്ണൻ (എം.ഡി.അമർ ഹോസ്പിറ്റൽ), ബി. അനിൽകുമാർ (അനിൽ ഏജൻസിസ്), ബ്രഹ്മശ്രീ ഒറ്റൂർ പുരുഷോത്തമൻ നമ്പൂതിരി എന്നിവരെയും എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുന്നു.
by Midhun HP News | May 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാലമോഷണ പരാതിയുടെ പേരില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയില്‍ മാനസിക പീഡനം നേരിട്ട ദലിത് യുവതി ബിന്ദുവിനെ സന്ദര്‍ശിച്ച് കെ കെ ശൈലജ എംഎല്‍എ. യുവതിക്കെതിരായ നടപടിയുടെ പേരില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ, എ എസ്‌ഐ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയുടെ സന്ദര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്ന് ബിന്ദു കെ കെ ശൈലജയോട് പ്രതികരിച്ചു.
ഡി കെ മുരളി എംഎല്‍എ , മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, ഏരിയാ സെക്രട്ടറി സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കെ കെ ശൈലജ ബിന്ദുവിന്റെ വീട്ടിലെത്തിയത്. പേരൂര്‍ക്കട പൊലീസിന്റെ നടപടിയില്‍ നേരത്തെ കെ കെ ശൈലജ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ചില പൊലീസുകാരുടെ പെരുമാറ്റമാണ് സേനക്കാകെ അപമാനം ഉണ്ടാക്കുന്നതാണെന്നായിരുന്നു മുന്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണം.
ബിന്ദു ജോലി ചെയ്തിരുന്ന കുടപ്പനക്കുന്ന് എന്‍സിസി റോഡിലെ വീട്ടില്‍നിന്ന് 18 ഗ്രാമിന്റെ സ്വര്‍ണമാല കാണാതായ സംഭവമായിരുന്നു വിഷയങ്ങളുടെ തുടക്കം. വീട്ടുടമ ഓമന ഡാനിയേല്‍ നല്‍കിയ പരാതിയിലായിരുന്നു ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍നിന്നുതന്നെ മാലകിട്ടിയതോടെ ബിന്ദുവിനെതിരെയെടുത്ത എഫ്‌ഐആര്‍ പൊലീസ് പിന്നീട് റദ്ദാക്കി. ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവം വിവാദമായതോടെത്തില്‍ എസ് ഐ പ്രസാദ്, എഎസ്ഐ പ്രസന്നന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Recent Comments