ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ പരോളില്‍ പുറത്തിറങ്ങി; സ്വാഭാവിക നടപടിയെന്ന് ജയില്‍വകുപ്പ്

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ പരോളില്‍ പുറത്തിറങ്ങി; സ്വാഭാവിക നടപടിയെന്ന് ജയില്‍വകുപ്പ്

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളിലിറങ്ങി. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.

ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവര്‍ക്ക് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയല്‍ നീങ്ങിയതെന്നായിരുന്നു ആരോപണം.

14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാന്‍ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവുംകൂടി പരോള്‍ ലഭിച്ചിരുന്നു.

പി.വി ബാബു (61) (റിട്ടയേർഡ് എൽ.ഐ.സി) അന്തരിച്ചു

പി.വി ബാബു (61) (റിട്ടയേർഡ് എൽ.ഐ.സി) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി പാട്ടത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ(എൽ.ഐ.സി) മകൻ പി.വി ബാബു (61) (റിട്ടയേർഡ് എൽ.ഐ.സി) അന്തരിച്ചു.

ഭാര്യ: സുപ്രിയ സി.വി (ഡി.സി.ബി, മംഗലാപുരം)
മക്കൾ: മിഥുൻ ബി.എസ് (ഐ.ഐഎസ്.സി, ബാംഗ്ലൂർ), മിലൻ ബി . എസ് (യു.കെ).

വക്കം ഗവണ്മെന്റ് ന്യൂ എൽ പി എസ്സിലെ വർണ്ണക്കൂടാരം നിർമാണോദ്ഘാടനം നടന്നു

വക്കം ഗവണ്മെന്റ് ന്യൂ എൽ പി എസ്സിലെ വർണ്ണക്കൂടാരം നിർമാണോദ്ഘാടനം നടന്നു

വക്കം ഗവണ്മെന്റ് ന്യൂ എൽ പി എസ്സിലെ വർണക്കൂടാരം നിർമാണോദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. വക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലിജ അധ്യക്ഷ ആയ യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപിക ജെസ്സി സ്വാഗതം ആശംസിച്ചു. വർക്കല ബിപിസി ദിനിൽ.കെ എസ് പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ജൂലി, വാർഡ് മെമ്പർമാരായ ഫൈസൽ താഹിർ, ജയ,എ ഇ ഒ സിനി.ബി എസ്, സി ഡി എസ് ചെയർപേഴ്സൺ മീനു, സാജു.ടി, ബി ആർ സി ട്രൈനെർ അനോജ, സി ആർ സി സി സുവീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പി. ടി എ, എസ്. എം. സി. പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഉദ്ഘാടനയോഗത്തിന് എസ് എം സി ചെയർമാൻ സബീർ ബഷീർ നന്ദി രേഖപ്പെടുത്തി.

പ്രോജക്ട് എക്‌സ്: സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നല്‍കുന്നു

പ്രോജക്ട് എക്‌സ്: സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക. പ്രോജക്ട് എക്‌സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പദ്ധതി തുടങ്ങുന്നത്.

സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 ലധികം പോക്‌സോ കേസുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍ പല അധ്യാപകര്‍ക്കും പരിശീലനം ഇല്ലെന്നും, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് മതിയായ അറിവ് ഇല്ലെന്നും അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കനല്‍ ഇന്നൊവേഷന്‍സ് എന്ന എന്‍ജിഒ 220 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മിക്ക അധ്യാപകര്‍ക്കും സമ്മതം നല്‍കുന്നതിനുള്ള പ്രായം, ജെന്‍ഡര്‍ ഐഡന്റിറ്റി, ലൈംഗിക അവയവങ്ങളുടെ പേരുകള്‍ തുടങ്ങിയ അടിസ്ഥാന അറിവുകള്‍ പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കനല്‍ ഇന്നൊവേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഗൈഡ്ഹൗസ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രോജക്ട് എക്‌സ് പദ്ധതി നടപ്പാക്കുന്നത്. ചൂഷണം ചെറുക്കാന്‍ കുട്ടികള്‍ക്ക് ഫലപ്രദമായ പിന്തുണ നല്‍കാനുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രോജക്ട് എക്‌സ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

‘നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് നമുക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ നടപടികളില്‍ ഒന്നാണ് ശരിയായ അറിവ് നല്‍കി ുനമ്മുടെ അധ്യാപകരെ ശാക്തീകരിക്കുക എന്നത്.’ ‘പ്രൊജക്ട് എക്‌സ് വഴി, അവബോധം സൃഷ്ടിക്കുക മാത്രമല്ല, ദുരുപയോഗങ്ങള്‍ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനും കഴിയുന്ന വിശ്വസ്തരായ മുതിര്‍ന്നവരുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഈ മാതൃക തിരുവനന്തപുരത്ത് അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’ തിരുവനന്തപുരം ജില്ലാ കലക്ടര്‍ അനുകുമാരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പ്രോജക്റ്റ് എക്‌സ് ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാനസികസാമൂഹിക വികസനം, ലിംഗ ബന്ധങ്ങള്‍, കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ലൈംഗിക വിദ്യാഭ്യാസത്തില്‍ കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ നാല് ഭാഗങ്ങളുള്ള ഒരു മൊഡ്യൂള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുന്നു.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും അധ്യാപക ശേഷി വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും കനല്‍ ഇന്നൊവേഷന്‍സ് ഡയറക്ടര്‍ ആന്‍സണ്‍ പി ഡി അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. ‘സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പര്‍ശനങ്ങളെക്കുറിച്ചും അടിസ്ഥാന ശുചിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകമാണ്. അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ സിപിഎം പുതിയ ജനറല്‍ സെക്രട്ടറിയായ എംഎ ബേബി

മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ സിപിഎം പുതിയ ജനറല്‍ സെക്രട്ടറിയായ എംഎ ബേബി

മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ സിപിഎം പുതിയ ജനറല്‍ സെക്രട്ടറിയായ എംഎ ബേബി.
സന്ദര്‍ശനത്തിന് ശേഷം ബേബി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. വി എസ് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആരാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് വിഎസില്‍ നിന്ന്. അതുകൊണ്ടാണ് ആദ്യം അദ്ദേഹത്തെ കാണാന്‍ വേണ്ടി എത്തിയതെന്ന് എം എ ബേബി പറഞ്ഞു.

അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനും മന്ത്രിയായിരുന്നു. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തെ മകന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തെ കണ്ടു, സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച്‌ അഭിസംബോധന ചെയ്തുവെന്നും എം എ ബേബി പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ വേതനപരിഷ്‌കരണം; കമ്മിറ്റിയുമായി മുന്നോട്ടെന്ന് വീണാ ജോര്‍ജ്

ആശ വര്‍ക്കര്‍മാരുടെ വേതനപരിഷ്‌കരണം; കമ്മിറ്റിയുമായി മുന്നോട്ടെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ വേതന പരിഷ്‌കരണത്തിനുള്ള കമ്മിറ്റിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും കമ്മിറ്റിയുടെ ചുമതല വഹിക്കുകയെന്നും ഒരുവിഭാഗം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ നടത്തിയ മൂന്ന് യോഗത്തിലും മറ്റ് രണ്ടുയോഗത്തിലും സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വേതന പരിഷ്‌കരണത്തിന് കമ്മിറ്റിയെ നിയോഗിക്കണമെന്നത് കമ്മിറ്റിയിലെടുത്ത തീരുമാനമാണ്. ആ തീരുമാനവുമായി മുന്നോട്ടുപോകും. കമ്മിറ്റിയില്‍ ആരോഗ്യവകുപ്പിന് പുറമെ ധനകാര്യവകുപ്പിന്റെയും തൊഴില്‍വകുപ്പിന്റെയും പ്രതിനിധികളുണ്ടാകും. തൊഴില്‍ വകുപ്പ് മന്ത്രിയെ കണ്ട് അവര്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ല’ വീണാ ജോര്‍ജ്

ആശമാരുമായി ഇനി ചര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഞാന്‍ എപ്പോഴും പറയുന്നതുപോലെ അതിന് ഒരു മുന്‍വിധിയുമില്ലെന്നായിരുന്നു. ആശവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനവകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ആശ വര്‍ക്കര്‍മാരുടെ നിലപാട്.