by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയയാൾ അറസ്റ്റിൽ. ചാക്ക ഐ.ടി.ഐക്കു സമീപം താമസിക്കുന്ന അനീഫ് ഖാനെയാണ് (42) എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും എക്‌സൈസ് ഐബിയും ചേർന്ന് പിടികൂടിയത്.
13കിലോ കഞ്ചാവും എംഡിഎംഎയും ഇവ തൂക്കാനുപയോഗിക്കുന്ന ത്രാസുകൾ, മയക്കുമരുന്ന് നിറയ്ക്കാനുപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കിടയിലാണ് ഈ പാനലുകൾക്കിടയിൽ ഒരു സ്ക്രൂ എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇത് ഇളക്കിയപ്പോൾ പാനൽ അനങ്ങുന്നത് കണ്ട് തള്ളിനോക്കിയപ്പോഴാണ് അകത്ത് അറ കണ്ടത്. ഇതേ നിലയിലെ വാഷ്‌ബേയ്സിന്റെ താഴെയുള്ള ഷെൽഫിന് പിന്നിലായിരുന്നു രണ്ടാമത്തെ അറ. പരിശോധിച്ചപ്പോൾ ഷെൽഫ് പൂർണമായി ഇളകി പുറത്തേക്ക് വന്നു.അകത്തേക്ക് ഒരാൾക്ക് കുനിഞ്ഞ് കയറാവുന്ന ഒരു വാതിലുണ്ടായിരുന്നു. ഇതുവഴി കടന്നാൽ ഒരു മുറിയുടെ വിസ്തൃതിയുള്ള വലിയൊരു അറയായിരുന്നു. ഏകദേശം ആയിരം കിലോയോളം കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാവുന്ന തരത്തിലുള്ളതാണ് അറകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. നേരത്തെയും കഞ്ചാവും മയക്കുമരുന്നുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ജാഗ്രതാ സദസ്സിൽ ലഹരി വിൽപ്പനക്കാരെ നേരിൽ കണ്ട് ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു.
പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി പുരസ്കാരം സ്വീകരിക്കുവാൻ എത്തിയ എല്ലുപൊടിയുന്ന അസുഖമുള്ള ജാസിം ഖാൻ എന്ന കുട്ടിക്ക് പരസഹായം കൂടാതെ ഇരിക്കാനോ മറ്റൊരു കാര്യം ചെയ്യുവാനോ പറ്റുന്നതല്ല. ജാസിംഖാന്റെ ഉപരിപഠനത്തിനുള്ള ചെലവ് കലാനികേതൻ സാംസ്കാരിക സമിതി ഏറ്റെടുത്തതായി ചെയർമാൻ എം.എ. ലത്തീഫ് അറിയിച്ചു.
ചടങ്ങിന് ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി ഐപിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ സജു. വി,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, കലാനികേതൻ സെക്രട്ടറി ടി.നാസർ, മാധ്യമപ്രവർത്തകൻ ജി.സുരേഷ്, കണിയാപുരം മുസ്ലിം ഹൈസ്കൂൾ അധ്യാപകൻ സരിൻ.എസ്.എസ്, സമിതി ഭാരവാഹികളായ സഞ്ജു നബിൽ, നിസാം കടവിളാകം, ഇസഹാക്ക്,അസീം ജാവ കോട്ടെജ്, നുജൂം, ഷജീർ ജന്മിമുക്ക്, തൻസീർ, ഷാജഹാൻ, സമദ്, നൈസാം, മുജീബ് തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
2024 – 2025 ലെ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഗായത്രി ബാബു, ദേവപ്രിയ.ആർ.എസ്, ആകാശ് ഷിബു, എന്നിവരെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി. വിഷ്‌ണു ചന്ദ്രൻ, ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ,സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എസ്. സതീഷ് കുമാർ പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമ നിസാമിന്റെ പിതാവ് പെരിങ്ങമ്മല കൊച്ചു കരിക്കകം നസീറാമൻസിൽ അബൂബക്കർ ഹാജി (83 )മരണപ്പെട്ടു.
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാമംനട സനാതനത്തിൽ എസ് വീണ (57)(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ .പി.എസ്, മുക്കുടിൽ) അന്തരിച്ചു.
ഭർത്താവ്: അഡ്വ കെ.എസ് പ്രകാശ്.
മകൾ ഡോ: മാളവിക പി.വി (സി.എസ്.ഐ ഹോസ്പിറ്റൽ, കഴക്കൂട്ടം)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്വവസതിയിൽ
by Midhun HP News | May 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസവുമായി കെഎസ്ഇബി (KSEB). ജൂൺ മാസത്തിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും. ഇന്ധന സർച്ചാർജ് ഇനത്തിൽ ഇടാക്കിയിരുന്ന തുകയാണ് കുറയുന്നത്.
മാസത്തിൽ ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിൽ ബിൽ അടക്കുന്ന ഗാർഹിക ഉപഭോക്താക്കളടക്കമുള്ളവർക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജ് ഇനത്തിൽ കുറയുക. ഒരു മാസം, രണ്ട് മാസം ബില്ലുകളിൽ യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന ചാർജ് ഈടക്കിയിരുന്നത്. ഈ തുക യഥാക്രമം അഞ്ചും ഏഴും പൈസയായി കുറയും.
ഏപ്രിൽ മാസത്തിൽ രണ്ട് മാസം കൂടുമ്പോൾ അടയ്ക്കുന്ന ബില്ലിലെ ഇന്ധന സർച്ചാർജ് കുറച്ചിരുന്നു. മെയിൽ ഇരു വിഭാഗക്കാർക്കും എട്ട് പൈസ സർച്ചാർജ് ഈടാക്കി. വൈദ്യുതി ഉത്പാദനത്തിനു വേണ്ട ഇന്ധന വില കൂടുമ്പോഴുള്ള അധിക ബാധ്യത പിരിച്ചെടുക്കാനാണ് സർച്ചാർജ് ഏർപ്പെടുത്തുന്നത്. ഏപ്രിലിൽ വന്ന 12.39 കോടിയുടെ അധിക ബാധ്യതയാണ് ജൂണിൽ പിരിക്കുന്നത്.
ആയിരം വാട്സ് കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റ് വരെ ഉപയോഗിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കളേയും ഗ്രീൻ താരിഫിലുള്ളവരേയും ഇന്ധന സർച്ചാർജിൽ നിന്നു പൂർണമായി ഒഴിവാക്കി.
Recent Comments