ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ.ബി വാഹനാപകടത്തിൽ മരിച്ചു

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ.ബി വാഹനാപകടത്തിൽ മരിച്ചു

ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ
ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം.

നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ് ജ്യോതിഷ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി.”

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം വഴി മാസം ഒരു കോടി രൂപയാണ് ലഭിച്ചിരുന്നത്.

2021, 2022, 2023 വരെ ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.

ഈ ജനുവരി മാസത്തില്‍ ലഭിച്ച അഞ്ചരക്കോടി രൂപയില്‍ 65 ലക്ഷം രൂപ ലാഭമാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കെഎസ്ആര്‍ടിസി മാറുകയാണ്. വരുമാനത്തിൽ‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. പരസ്യങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ബസിന് പുറത്തെ പരസ്യം കേസും വഴക്കുമായി കിടക്കുകയാണ്. അതു കൊടുത്തു കഴിഞ്ഞാല്‍ കോടിക്കണക്കിന് രൂപ ആ ഇനത്തിലും ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ കൊടുത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 101 കടകള്‍ ടെണ്ടര്‍ കൊടുത്തിട്ടുണ്ട്. 56 കടകളിലേക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി നല്ല ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ കഴിയുന്നു. മൂന്നു മാസം മുമ്പത്തെ കണക്കു പ്രകാരം 2 കോടി 87 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. ഇതുവരെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ആർ. കെ തുളസീധരൻ ആശാരി (76) അന്തരിച്ചു

ആർ. കെ തുളസീധരൻ ആശാരി (76) അന്തരിച്ചു

തച്ചൂർകുന്ന് ശിൽപ്പശാലയിൽ ആർ. കെ തുളസീധരൻ ആശാരി (76) മരണപ്പെട്ടു.
കോൺഗ്രസിന്റെ മുൻ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.

ഭാര്യ: സീതാലക്ഷ്‌മി
മക്കൾ: ഗീതാ തുളസി, രജനി തുളസി, കിഷോർ
മരുമക്കൾ: കണ്ണൻ, ഉധീർകുമാർ, ജീജ കിഷോർ.

ഹരിതാമൃതത്തിന് നബാർഡിന്റെ ആദരവ്

ഹരിതാമൃതത്തിന് നബാർഡിന്റെ ആദരവ്

കടയ്ക്കാവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും ആൻറിബയോട്ടിക്‌സോ ഹോർമോണുകളോ ചേർത്തിട്ടില്ലാത്തതും അതീവ സുരക്ഷിതമായ ഭക്ഷ്യ പദാർത്ഥങ്ങളാണെന്നും ഹൈദരാബാദിലെ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NMRI – ICAR) നടത്തിയ വിശദ പരിശോധനയിൽ സാക്ഷ്യപ്പെടുത്തി.

നബാർഡിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മുന്നൂറിലധികം കർഷകരുടെ കൂട്ടായ്മയായ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി, ബ്രോയിലർ കോഴി, നാടൻ കോഴി, താറാവ്, ടർക്കി, വാത്ത കാട, കരിങ്കോഴി എന്നിവയുടെ ഇറച്ചി കടയ്ക്കാവൂർ–കീഴാറ്റിങ്ങൽ മേഖലയിൽ പ്രവർത്തിക്കുന്ന ആധുനിക അറവുശാലയിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നു.

കൂടാതെ, ആറേക്കർ വിസ്തൃതിയിൽ തുറന്നുവിട്ടു വളർത്തുന്ന ആട്, കോഴി, താറാവ് എന്നിവയും ഫ്രീ റേഞ്ച് കോഴിമുട്ട, താറാമുട്ട എന്നിവയും ഹരിതാമൃതത്തിന്റെ സ്വന്തം ഫാമിൽ നിന്നും ലഭ്യമാണ്.
നബാർഡിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ CEO ബിനു, മാനേജിങ് ഡയറക്ടർ വീണാ സുനു, ഡയറക്ടർമാരായ ശരത് ചന്ദ്രൻ, ഷെല്ലി, ശ്രീകല എന്നിവർ പങ്കെടുത്ത ചടങ്ങിൽ നബാർഡിന്റെ AGM കിരൺ ഹരിതാമൃതത്തിന് ഉപകാരം നൽകി ആദരിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിയായി ടി.പി.അംബിരാജയെ നിയമിച്ചു

ഡി.സി.സി ജനറൽ സെക്രട്ടറിയായി ടി.പി.അംബിരാജയെ നിയമിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.പി.അംബിരാജയെ ഡി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ദീർഘകാലമായി ആറ്റിങ്ങലിൻ്റെ കോൺഗ്രസ് സംഘടനയെ നയിച്ചിരുന്ന അംബിരാജ, മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചിരുന്നു. ഇതിനുള്ള അംഗീകാരം ആണ് പുതിയ പദവി. നിയമിച്ച് കൊണ്ടുള്ള കെ.പി.സി.സി പ്രസിഡൻ്റിൻ്റെ പുറത്തിറക്കി.