എസ് ഓമന അമ്മ (82) നിര്യാതനായി

എസ് ഓമന അമ്മ (82) നിര്യാതനായി

ആറ്റിങ്ങൽ: വീരളം മീനാനിവാസിൽ (വി.വി.എം.ആർ.എ :7) പരേതനായ കെ കൃഷ്ണൻ നായരുടെ സഹധർമ്മിണി എസ് ഓമന അമ്മ (82) (റിട്ടയേർഡ് ആയുർവേദ ഹോസ്പിറ്റൽ,കുളമുട്ടം) അന്തരിച്ചു.

മക്കൾ: എസ് മീനാകുമാരി, കെ മനു രാജ് (സ്റ്റേറ്റ് ടാക്സ് ഓഫീസർ,ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: ജയകുമാർ ബി(ഓറിയന്റൽ ഇൻഷുറൻസ്), ജീന ജി.കെ (അസിസ്റ്റന്റ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, തിരുവനന്തപുരം).

പ്രഖ്യാപനം മാത്രം പോര, സുരേഷ് ഗോപി ഇനിവരുമ്പോൾ ഉത്തരവുമായി വരണം’: നയം വ്യക്തമാക്കി ആശമാർ

പ്രഖ്യാപനം മാത്രം പോര, സുരേഷ് ഗോപി ഇനിവരുമ്പോൾ ഉത്തരവുമായി വരണം’: നയം വ്യക്തമാക്കി ആശമാർ

തിരുവനന്തപുരം: വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവ് ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി ആശാവർക്കർമാർ. മുൻപും ഇത്തരം വാഗ്ദാനങ്ങൾ നൽകി ആശമാരെ വഞ്ചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ സമരപന്തൽ സന്ദർശിച്ചിട്ടുണ്ട്.

ഇനി വരുമ്പോൾ ഉത്തരവുമായി വരണമെന്നാണ് ആഗ്രഹം.ആശമാരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എന്നും സമരസമിതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിനുമുന്നിലെ ആശാവർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കത്തുന്ന വേനൽച്ചൂടിന് ആശമാരുടെ ആവേശത്തിനെ തെല്ലും കുറയ്ക്കാനായിട്ടില്ല. പലരും രോഗബാധിതരാണ്. അത്തരക്കാർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീണ്ടും സമരപ്പന്തലിലേക്ക് എത്തുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നാണ് അവരുടെ ഉറച്ച തീരുമാനം. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൂചിപ്പിച്ചിരുന്നു.

തിരുവനന്തപുരം : വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും ഉത്തരവ് ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി ആശാവർക്കർമാർ. മുൻപും ഇത്തരം വാഗ്ദാനങ്ങൾ നൽകി ആശമാരെ വഞ്ചിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ സമരപന്തൽ സന്ദർശിച്ചിട്ടുണ്ട്.

ഇനി വരുമ്പോൾ ഉത്തരവുമായി വരണമെന്നാണ് ആഗ്രഹം.ആശമാരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എന്നും സമരസമിതി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിനുമുന്നിലെ ആശാവർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കത്തുന്ന വേനൽച്ചൂടിന് ആശമാരുടെ ആവേശത്തിനെ തെല്ലും കുറയ്ക്കാനായിട്ടില്ല. പലരും രോഗബാധിതരാണ്. അത്തരക്കാർ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീണ്ടും സമരപ്പന്തലിലേക്ക് എത്തുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നാണ് അവരുടെ ഉറച്ച തീരുമാനം. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൂചിപ്പിച്ചിരുന്നു.

എന്നാൽ സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാനുള്ള ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്.ആശാവർക്കർമാരുടെ ധനസഹായം വർദ്ധിപ്പിക്കാൻ കുടുംബ ആരോഗ്യ മന്ത്രാലയത്തിനുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.ഗവേഷണത്തിനും പൊതുജനാരോഗ്യ നിർവഹണത്തിനും ഇടയിലുള്ള വിടവ് നികത്താൻ ആശമാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഇതിന് ആശമാർക്ക് ആവശ്യമായ പ്രോത്സാഹനം നൽകണം. നിലവിൽ ആശമാർക്ക് നൽകുന്ന തുച്ഛമായ ധനസഹായം അടിസ്ഥാന ചെലവിന് മതിയാകില്ല. അതിനാൽ ആശമാരുടെ പതിവ് പ്രതിഫലത്തിന് പുറമെ ഹെൽത്ത് റിസർച്ച് ഡിപ്പാർട്ട്മെന്റിനുള്ള വിഹിതത്തിൽ നിന്ന് കൂടുതൽ സഹായം ഉറപ്പാക്കണമെന്നുമാണ് രാംഗോപാൽ യാദവ് അദ്ധ്യക്ഷനായ കമ്മിറ്റി ശുപാർശ ചെയ്തത്.2025-26ലെ ബഡ്‌ജറ്റിൽ ആരോഗ്യ ഗവേഷണത്തിന് 4970.03 കോടി ആവശ്യപ്പെട്ടെങ്കിലും നീക്കിവച്ചത് 3900.69 കോടിയാണെന്നും സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ബഡ്‌ജറ്റിന്റെ 1.89ശതമാനമാണ് ആരോഗ്യമേഖലയ്‌ക്ക് മാറ്റിവച്ചത്. ഇത് വർദ്ധിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.

വരുകയായി, 503 കുട്ടി ബസുകള്‍, ഊടുവഴികളിലും ഓടും, 2,000 പേര്‍ക്ക് പണിയുമായി

വരുകയായി, 503 കുട്ടി ബസുകള്‍, ഊടുവഴികളിലും ഓടും, 2,000 പേര്‍ക്ക് പണിയുമായി

തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിൽ ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുളള മിനി ബസുകള്‍ ഉടന്‍ അവതരിപ്പിക്കാനുളള തയാറെടുപ്പുകളില്‍ മോട്ടോര്‍ വാഹന വകുപ്പ്. ഏതൊക്കെ റൂട്ടുകളിലാണ് മിനി ബസുകള്‍ സര്‍വീസ് നടത്തേണ്ടതെന്ന് എം.വി.ഡി കഴിഞ്ഞ മാസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലെയും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെയും ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബസുകള്‍ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുത്ത ഓരോ റൂട്ടിലും സർവീസ് നടത്തുന്നതിന് കുറഞ്ഞത് രണ്ട് ബസുകൾക്കെങ്കിലും “ലൈസൻസ്” നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഈ റൂട്ടുകളില്‍ സർവീസുകൾ നടത്തും. മത്സരം ഒഴിവാക്കുന്നതിനും ഓപ്പറേറ്റർമാർക്ക് റൂട്ടുകൾ ലാഭകരമാണെന്ന് ഉറപ്പാക്കുന്നതിനും അധിക പെർമിറ്റുകൾ അനുവദിക്കില്ല.

പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകാന്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ ഉള്‍ക്കൊളളാന്‍ സാധിക്കാത്ത മിനി ബസുകള്‍ അവതരിപ്പിക്കുന്നതിലൂടെ താരതമ്യേന തിരക്ക് കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളില്‍ ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. കൂടാതെ ഇത്തരം ബസുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നഷ്ടം കൂടാതെ സര്‍വീസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ ലഭിക്കുന്നതായിരിക്കും നടപടി.

ഏപ്രിൽ മുതൽ കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കും. അന്തർസംസ്ഥാന റൂട്ടുകളിൽ 36 ആഡംബര സ്ലീപ്പർ എ.സി ബസുകളും മിനി ബസുകളും ഇതില്‍ ഉൾപ്പെടും. മൂന്നാറിലെ ഡബിൾ ഡെക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. പ്രതിദിനം 40,000 രൂപ ലാഭമാണ് സര്‍വീസിന് ലഭിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ലോക്കൽ ബസുകളിലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ താമസിയാതെ സ്ഥാപിക്കും. ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം

തിരുവനന്തപുരത്ത് ദന്തഡോക്ടർ മരിച്ചനിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് ദന്തഡോക്ടർ മരിച്ചനിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം കൊറ്റാമത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ദന്തഡോക്ടറായ സൗമ്യയാണ് (31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആദര്‍ശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടില്‍ കിടപ്പിലാണ്. ഇവര്‍ക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ.

താഴത്തെ നിലയിലായിരുന്നു കിടന്നിരുന്നത്. രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്‍ന്ന് ആദര്‍ശിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

ശീലാവ് കടിച്ചു, പല്ലുകള്‍ നട്ടെല്ലില്‍ തുളച്ചുകയറി; ഇടതുകൈയും കാലും തളര്‍ന്നു, യുവാവിന് കൊച്ചിയില്‍ ശസ്ത്രക്രിയ

ശീലാവ് കടിച്ചു, പല്ലുകള്‍ നട്ടെല്ലില്‍ തുളച്ചുകയറി; ഇടതുകൈയും കാലും തളര്‍ന്നു, യുവാവിന് കൊച്ചിയില്‍ ശസ്ത്രക്രിയ

കൊച്ചി: മത്സ്യബന്ധനത്തിനിടെ ശീലാവ് മത്സ്യത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിക്ക് അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ. ശീലാവിന്റെ മൂര്‍ച്ചയുള്ള പല്ലുകള്‍ നട്ടെല്ലില്‍ ആഴത്തില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ അടിയന്തരമായി കൊച്ചിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. നട്ടെല്ലില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

മാലിദ്വീപില്‍ രാത്രിയില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കടല്‍ വെള്ളരി ശേഖരിക്കുന്നതിനിടെയാണ് യുവാവ് ശീലാവിന്റെ ആക്രമണം നേരിട്ടത്. ശക്തമായ കടിയേറ്റതിനാലാണ് യുവാവിന്റെ നട്ടെല്ലിനും കഴുത്തിന്റെ പിന്‍ഭാഗത്തുള്ള കശേരുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ആദ്യം, അദ്ദേഹത്തെ മാലിദ്വീപിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കുകളുടെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത്, വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.

മത്സ്യത്തിന്റെ പല്ലുകള്‍ നട്ടെല്ലില്‍ ആഴത്തില്‍ തുളച്ചുകയറിയതായും ഇതുമൂലം ഇടതുകൈയും കാലും തളര്‍ന്നുപോയതായും പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ മത്സ്യത്തിന്റെ പല്ലുകളുടെ ഭാഗങ്ങള്‍ നട്ടെല്ലില്‍ തുളഞ്ഞുകയറിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു.

ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സജേഷ് മേനോന്‍, ഡോ. ഡാല്‍വിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലില്‍ തുളഞ്ഞുകയറിയ പല്ലുകളുടെ ഭാഗങ്ങള്‍ നീക്കം ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, രോഗിയെ വാര്‍ഡിലേക്ക് മാറ്റി. നട്ടെല്ല് ശസ്ത്രക്രിയ വളരെ അപൂര്‍വവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാലിദ്വീപില്‍ മുമ്പും ശീലാവിന്റെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായേക്കും; ഐഎഎസ് പോര് ഇനി എങ്ങോട്ട്?

ഡോ. ജയതിലക് ചീഫ് സെക്രട്ടറിയായേക്കും; ഐഎഎസ് പോര് ഇനി എങ്ങോട്ട്?

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അടുത്ത മാസം വിരമിക്കും. ഇതോടെ ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറി. എന്‍ പ്രശാന്ത് ഉള്‍പ്പെട്ട ഐഎഎസുകാരുടെ പോരില്‍ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.

കേരള കേഡറിലുള്ള ഐഎഎസുകാരില്‍, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ടു തവണയും സംസ്ഥാനത്ത് പദവി താല്‍പ്പര്യപ്പെട്ടിരുന്നില്ല. രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തത വരുത്തും.

ഡോ. ജയതിലക്, പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാര്‍. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണ സ്വാമിക്ക് സാധ്യത കുറവാണ്. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാല്‍ 2026 ജൂണ്‍ വരെ കാലാവധിയുണ്ട്.

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ഈ മാസം 31 ന് വിരമിക്കും. ശാരദ മുരളീധരന്‍, ഇഷിത റോയി എന്നിവര്‍ക്ക് പുറമെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മെയ് 31നും വിരമിക്കും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഡോ. വിശ്വാസ് മേത്ത, മുഹമ്മദ് റിയാസുദ്ദീന്‍, പി കെ മൊഹന്തി എന്നീ മൂന്നുപേര്‍ മാത്രമാണ് മലയാളികളല്ലാത്ത ചീഫ് സെക്രട്ടറിമാരായിരുന്നിട്ടുള്ളത്.