കുടുംബ സഹായനിധി വിതരണം ചെയ്തു

കുടുംബ സഹായനിധി വിതരണം ചെയ്തു

സർവീസിലിരിക്കെ മരണപ്പെട്ട അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷിബു മോൻറെ കുടുംബത്തിന് വേണ്ടി തിരുവനന്തപുരം റൂറൽ ജില്ല കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച (പത്തുലക്ഷത്തി അൻപതിനായിരം)കുടുംബ സഹായ നിധി അഡ്വ. വി ജോയ് എംഎൽഎ വിതരണം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, വൈസ് പ്രസിഡൻറ് ആർ കെ ജ്യോതിഷ്, തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വിജു റ്റി, ജില്ലാ നിർവാഹക സമിതി അംഗം കിഷോർ,മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.

കടയ്ക്കാവൂർ എസ്ബിഐ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കടയ്ക്കാവൂർ എസ്ബിഐ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കടയ്ക്കാവൂർ എസ്ബിഐ എടിഎം സിഡിഎമ്മായ് അപ്ഗ്രേഡ് ചെയ്യണമെന്ന ആവിശ്യം ശക്തമാകുന്നു. അഞ്ചുതെങ്ങ് – കടയ്ക്കാവൂർ മേഖലയിലെ ബാങ്ക് ഇടപാട്കാരുടെ ഏക ആശ്രയമായ കടയ്ക്കാവൂർ ചെക്കാലവിളാകത്തെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മിഷ്യനായി (CDM) അപ്ഗ്രേഡ് ചെയ്യണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നത്.

നിലവിൽ എസ്ബിഐ ക്ക് കടയ്ക്കാവൂർ, വർക്കല, വക്കം, ആറ്റിങ്ങൽ, ചിറയിൻകീഴ് തുടങ്ങിയ സ്ഥലങ്ങളിലാണ് എടിഎം നിലവിലുള്ളത്. ഇതിൽ കടയ്ക്കാവൂർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലേയും എടിഎമ്മുകളിൽ ക്യാഷ് ഡെപ്പോസിറ്റ് സംവിധാനമുണ്ട്. എസ്ബിഐയുടെ കടയ്ക്കാവൂർ ശാഖയിൽ ദിനംപ്രതി നൂറുകണക്കിന് പേരാണ് ബാങ്കിലെത്തി ഇടപാടുകൾ നടത്തുന്നത്.

ഇത് നിലവിൽ ഇടപാടുകാർക്ക് വൻതോതിൽ സമയനഷ്ടം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ 40,000 വരെയുള്ള ഇടപാടുകൾ എ ടി എം വഴി നടത്തണമെന്ന നിർദേശം ഉണ്ടെങ്കിലും പലപ്പോഴും ചെക്കാലവിളാകത്തെ എസ്ബിഐ യുടേത് ഉൾപ്പെടെയുള്ള എടിഎമ്മുകൾ പ്രവർത്തിക്കാത്ത അവസ്ഥയിലുമായിരിക്കും. ഇത് ഇടപാട്കാരെ ചെറുതൊന്നുമല്ല വലക്കുന്നത്.

ജി പേ, പേ ടിഎം തുടങ്ങിയ ഓൺലൈൻ പണം ഇടപാടുകൾ രാജ്യത്ത് വർദ്ധിച്ചതോടെ ചെറിയ കാര്യങ്ങൾക്ക് പോലും ഫോൺ പേ സംവിധാനമാണ് ബഹുഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നത്. അതിനാൽ തന്നെ അക്കൗണ്ടിൽ പണം തീർന്നാൽ തിരിച്ചിടുവാൻ ബാങ്ക് ശാഖയിലേക്കോ മറ്റ് സ്ഥലങ്ങളിലോ ഉള്ള ക്യാഷ് ഡെപ്പോസിറ്റ് മിഷീനുകളെ ആശ്രയിക്കേണ്ടുന്ന അവസ്ഥയാണ്. ഇത് 1000 രൂപക്ക് 10 മുതൽ 25 രൂപ നിരക്കിൽ കമ്മീഷൻ വാങ്ങി തുക അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുന്ന ചെറു പണമിടപാട് മാഫിയകളെ സൃഷ്ടിക്കുന്നതിനും കാരണമായിതീർന്നിട്ടുണ്ട്.

എത്രയും പെട്ടെന്ന് തന്നെ കടയ്ക്കാവൂരിലെ എസ്ബിഐ എടിഎം അപ്ഗ്രേഡ് ചെയ്ത് ക്യാഷ് ഡെപ്പോസിറ്റ് സംവിധാനം കൂടി ഉൾപ്പെടുത്തുവാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് മിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

മഹിളാ കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റായി സുകന്യ ജി ഐ യെ തെരഞ്ഞെടുത്തു

മഹിളാ കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റായി സുകന്യ ജി ഐ യെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ: മഹിളാ കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുകന്യ ജി ഐ യെ തെരഞ്ഞെടുത്തു

‘ഞാനൊരു സാധാരണ ഡ്രൈവറാണ്’; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

‘ഞാനൊരു സാധാരണ ഡ്രൈവറാണ്’; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സഞ്ചരിക്കുന്ന ബസിന്റെ സാരഥിയാകുന്നത് പെരുമ്പാവൂര്‍ ഡിപ്പോയിലെ ഷീല. കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമിക്കപ്പെട്ട ആദ്യവനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ വിപി ഷീല.

പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്‍കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല പറഞ്ഞു.പുരുഷാന്മാര്‍ മാത്രമുള്ള മേഖലയിലേക്ക് 13 വര്‍ഷം മുന്‍പാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ സ്വന്തം പേര് ചേര്‍ത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് പുത്തരിയല്ല. നേരത്തെ പല ഡിപ്പോകളിലായി ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിച്ചിട്ടുണ്ട്.

നഗ്നത പ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരൻ ടൂറിസം പോലീസിന്റെ പിടിയിൽ

നഗ്നത പ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരൻ ടൂറിസം പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരൻ ടൂറിസം പോലീസിന്റെ പിടിയിൽ. വർക്കല പാലച്ചിറ സ്വദേശി വിനീത് (39) ആണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് ആലിയിറക്കം ബീച്ചിന്റെ സമീപത്ത് വച്ച് ഹൈദരാബാദ് സ്വദേശികളായ യുവതികളുടെ മുന്നിൽ വച്ചാണ് നഗ്നത പ്രദർശനം നടത്തിയത്. സഞ്ചാരികളുടെ പരാതിയെ തുടർന്ന് ടൂറിസം പോലീസ് ബൈജുവും സംഘവും ആണ് പിടികൂടിയത്. ഇയാൾ സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു

ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു

ചാത്തൻപാറ ശൈലം ഭവനിൽ (മുട്ടുക്കോണം മാവുവിള വീട്ടിൽ) ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു. വർഷങ്ങളായി കോളേജ് അധ്യാപന രംഗത്ത് മികച്ച
വ്യക്തിത്വത്തിനുടമയായിരുന്നു ഇദ്ദേഹം. വൻ ശിഷ്യ സമ്പത്തുള്ള അധ്യാപകനായിരുന്നു ഭുവനചന്ദ്രൻ നായർ.

ഭാര്യ : ബീന
മകൻ : അഭിമന്യു