by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് നാളെ (ഫെബ്രുവരി 18) സമ്മാനിക്കും. പ്രേംനസീറിന്റെ ജൻമനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് വെച്ച് നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം സാംസ്കാരിക മന്ത്രി ഷീലയ്ക്ക് സമ്മാനിക്കും.
ചടങ്ങിൽ അടൂർ പ്രകാശ് എം.പി പ്രശസ്തി പത്രം കൈമാറും. എംഎൽഎ മാരായ വി.ശശി, അഡ്വ. വി. ജോയി, ഒ.എസ്. അംബിക, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, സാഹിത്യകാരൻ ഭാസുരചന്ദ്രൻ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ അഡ്വ. എസ്.വി അനിലാൽ തുടങ്ങിയവർ പങ്കെടുക്കും.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
പാരിപ്പള്ളി മുക്കട നന്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണം അനിവാര്യമായ കിടപ്പുരോഗികൾക്ക് ഫോൾഡിങ് ബെഡ്, വാട്ടർബെഡ് എന്നിവയും അപകടങ്ങൾ മൂലമോ മറ്റു രോഗാവസ്ഥകൾ മൂലമോ മെഡിക്കൽ ഉപകരണങ്ങളായ വീൽ വീൽചെയർ, വാക്കർ, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയും
ആവശ്യവുമായി വരുന്നവർക്ക് നന്മ സാന്ത്വനം എന്ന ഒരു നൂതന പദ്ധതിയിലൂടെ നൽകുന്നതാണ്.
ഈ പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഐപി യാദവ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹനനുണ്ണിത്താൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ക്യാപ്റ്റൻ എസ് സതീശൻ സ്വാഗതം പറയുകയും ജനപ്രതിനിധികളായ ആർ മുരളീധരൻ, വിജയൻ എസ്, അസോസിയേഷൻ ട്രഷറർ മധുസൂദനൻ നായർ എന്നിവർ ആശംസയും ജോയിൻ സെക്രട്ടറി മനുരാജ് കൃതജ്ഞതയും പറഞ്ഞു.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടന്നുപോകുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി വി. റിച്ചാർഡ് ആണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വീടിന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു സംഭവം.ക്ലാമ്പ് പതിച്ച് തലയിൽ മുറിവേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടിയ ശേഷം റിച്ചാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ തനിക്ക് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിപ്പിക്കും. അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്‌കൂളിൻ്റെ 113-ാം വാർഷികാഘോഷം “റിഥം 2025” എന്ന പേരിൽ വിവിധ പരിപാടികളോടുകൂടി ഫെബ്രുവരി 20, 21 (വ്യാഴം, വെള്ളി) തീയതികളിൽ സംഘടിപ്പിക്കുന്നു.20 നു രാവിലെ 9.30നു പരിപാടികൾ ആരംഭിക്കും. ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ നിർവഹിക്കും. പിടിഎ പ്രസിഡന്റ് രമ്യാരാജേഷ് അധ്യക്ഷയാകും. വാർഷികാഘോങ്ങളുടെ ഭാഗമായി കലാ മത്സരങ്ങൾ, കലാപരിപാടികൾ, പൊതുയോഗം, സമാനവിതരണം, കരോക്കെ ഗാനമേള തുടങ്ങിയവയും സംഘടിപ്പിക്കും.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് ലോഷൻ നിർമ്മാണ പരിശീലനം നൽകി. എച്ച്. എം സുജിത്ത്.എസ് സ്വാഗതം പറയുകയും പി.ടി.എ. അംഗം വി. മധുസൂദനൻ നായർ അധ്യക്ഷത വഹിക്കുകയും കുടവൂർ വാർഡ് അംഗം തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
തുടർന്ന് പി.ടി. എ അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ.എസ്, കലാകരുണാകരൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ക്ലബ്ബ് കൺവീനർ ആശ.എസ് നന്ദി പറഞ്ഞു. സ്കൂളിലെ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക, വ്യക്തികളെ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പി.ടി.എ അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ് മഹോത്സവം 2025 ഏപ്രിൽ 4 മുതൽ ഏപ്രിൽ 12 വരെ നടക്കും.
മഹോത്സവത്തോടനുബന്ധിച്ച് തന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ഗണപതി ഹോമം, ഉത്സവബലി, നാഗരൂട്ട് എന്നീ പൂജകളും ശ്രീഭൂതബലി, കലശപൂജ തുടങ്ങിയ ഉത്സവ ചടങ്ങുകളും, ചുറ്റു വിളക്ക്, പുഷ്പാഭിഷേകം, പൂമൂടൽ, പുഷ്പാലങ്കാരം, ഭഗവാൻ്റെ തിരു: എഴുന്നള്ളത്തിനും, ആവണിഞ്ചേരി പൂരത്തിനുമായുള്ള ആന, അന്നദാനത്തിനായുള്ള അരി, പച്ചക്കറി, പല വ്യഞ്ജനങ്ങൾ, ഉത്സവ വിളംബരയാത്രയിലെ വിവിധ കലാരൂപങ്ങൾ, വിവിധ സ്‌റ്റേജ് പ്രോഗ്രാമുകൾ, വൈദ്യുത ദീപാലങ്കാരത്തിൻ്റെ വിവിധ ഭാഗങ്ങൾ എന്നിവ വഴിപാടായി സമർപ്പിക്കുവാനും, കമാനങ്ങൾ എന്നിവയിൽ പരസ്യം ചെയ്യാനും താൽപര്യമുള്ള ഭക്തജനങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 8086027328, 8304843698
8086059323(സെക്രട്ടറി )
8943988847(പ്രസിഡന്റ്)
നിരക്കുകൾ
ഗണപതി ഹോമം, ഉത്സവബലി, നാഗരൂട്ട്: 3000 രൂപ
ചുറ്റുവിളക്ക്: 5000 രൂപ
ഒരു ചാക്ക് അരി: 2500 രൂപ
കലശപൂജ: 2500
പുഷ്പാഭിഷേകം: 10000 രൂപ
ശ്രീഭൂതബലി: 5000 രൂപ
പൂ മൂടൽ: 1000 രൂപ
ആന: 60000 രൂപ
Recent Comments