രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു.

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.

വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ നല്‍കുന്ന 18,000 രൂപ 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവെക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഏഴു വര്‍ഷം മുമ്പ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടാത്ത സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടു തന്നെ സമരവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചതായി നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കുക ലക്ഷ്യമിട്ടാണ് ഭക്ഷ്യമന്ത്രി സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

വിവാദങ്ങളെ തുടർന്നുള്ള ആദ്യ ഉദ്ഘാടന പരിപാടിക്ക് എത്തി ഹണി റോസ്

വിവാദങ്ങളെ തുടർന്നുള്ള ആദ്യ ഉദ്ഘാടന പരിപാടിക്ക് എത്തി ഹണി റോസ്

സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ ആദ്യ ഉദ്ഘാടന ചടങ്ങിന് എത്തി നടി ഹണി റോസ്. പാലക്കാട്ടെ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

സമീപ ദിവസങ്ങളിൽ ഹണി റോസ് തനിക്കെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് ആദ്യം രംഗത്തെത്തിയത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നൽകുകയായിരുന്നു. ഹണി റോസിന്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

ഇത്തരം സംഭവവികാസങ്ങൾക്കിടയിലാണ് ഹണി റോസ് ഉദ്ഘാടനചടങ്ങിൽ എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ലൈറ്റ് ലാവണ്ടർ കളറിലുള്ള ഗൗൺ അണിഞ്ഞെത്തിയ നടിയെ പ്രശംസിച്ചുക്കൊണ്ട് അനേകം കമന്റുകളാണ് എത്തുന്നത്.

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകുകയായിരുന്നു.

‘ഇന്റലിജന്റ് ക്രിമിനല്‍’, വിവാഹം നിശ്ചയിച്ചശേഷവും ലൈംഗിക ബന്ധം; കോടതി നിരീക്ഷണങ്ങള്‍

‘ഇന്റലിജന്റ് ക്രിമിനല്‍’, വിവാഹം നിശ്ചയിച്ചശേഷവും ലൈംഗിക ബന്ധം; കോടതി നിരീക്ഷണങ്ങള്‍

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് ആസൂത്രിത കൊലപാതകമെന്ന് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു കൊണ്ട് നെയ്യാറ്റിന്‍കര കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിത്. പ്രായത്തിന്റെ പരിഗണന പ്രതി അര്‍ഹിക്കുന്നില്ല. അത്രയ്ക്കും ഹീനമായ കൃത്യമാണ് പ്രതി നടത്തിയത്. ആന്തരികാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. പ്രകോപനമില്ലാത്ത കൊലപാതകമാണിതെന്നും കോടതി വിധി പുറപ്പെടുവിക്കും മുമ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ ചൂണ്ടിക്കാട്ടി. ഗ്രീഷ്മ ഇന്റലിജന്റ് ക്രിമിനലെന്ന് കോടതി അഭിപ്രായപ്പെട്ടതായി പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നാണ് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഗ്രീഷ്മയുടേത് വിശ്വാസവഞ്ചനയാണ്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. പ്രണയത്തിന്റെ ആഴമാണ് ഇതു വ്യക്തമാക്കുന്നത്. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് പ്രസക്തമല്ല.

ഷാരോണ്‍ റെക്കോര്‍ഡ് ചെയ്ത ജ്യൂസ് ചാലഞ്ച് ദൈവത്തിന്റെ കൈയൊപ്പുള്ള തെളിവാണെന്ന് കോടതി വിലയിരുത്തി. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു. വാവേ എന്നാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നത്. സ്‌നഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമം തുടര്‍ന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷവും പ്രതി ഷാരോണുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞെന്നും കോടതി പ്രസ്താവിച്ചു.

ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ല. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച പ്രതിയുടെ കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ​ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാൻ മാത്രമായിരുന്നു. അതിനാൽ ​ഗ്രീഷ്മ മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദം കണക്കിലെടുക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഷാരോണ്‍ കൊലപാതക കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

വീണ്ടും അതേ ജഡ്ജി; ഗ്രീഷ്മ സംസ്ഥാനത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ

വീണ്ടും അതേ ജഡ്ജി; ഗ്രീഷ്മ സംസ്ഥാനത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ

തിരുവനന്തപുരം: കേരളത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ്, 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം തൂക്കിലേറ്റിയത് 1974 ലാണ്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് മരണശിക്ഷയ്ക്ക് വിധേയനാക്കിയത്.

സംസ്ഥാനത്ത് രണ്ടു ജയിലുകളിലാണ് കഴുമരമുള്ളത്. തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും. ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ അടക്കം സംസ്ഥാനത്ത് ആകെ 40 പ്രതികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിലുള്ളത്. ഇതില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു, ഗ്രീഷ്മയും, വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖാ ബീവിയും. റഫീഖാ ബിവിക്കും മകനും വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര കോടതി ജഡ്ജി എ എം ബഷീര്‍ തന്നെയാണ് ഗ്രീഷ്മയുടെ വധശിക്ഷയും വിധിച്ചിട്ടുള്ളത്.

കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി തമ്പിയുടെ ഭാര്യ ബിനിതകുമാരിയെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഈ കേസില്‍ റഫീഖ ബീവി, മകന്‍ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവരെയാണ് കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. ഒരു കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിച്ച ഏക കേസാണിത്.

സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലാണ്. 15പേര്‍ക്കാണ് ഈ കേസില്‍ വധശിക്ഷ വിധിച്ചത്. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊന്ന കേസിലും മൂക്കന്നൂര്‍ കൂട്ടക്കൊലയിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ എഎസ്‌ഐ ജിതകുമാറും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഷാരോണ്‍ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ. വിചാരണ കോടതി വധശിക്ഷ വിധിക്കുന്ന കേസുകളില്‍ മേല്‍ക്കോടതികളില്‍ നല്‍കുന്ന അപ്പീലുകളില്‍ ശിക്ഷ ഇളവ് നല്‍കുന്ന പതിവുണ്ട്. ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനാകും. 2020 മാര്‍ച്ച് മാസത്തില്‍ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ മുകേഷ്, അക്ഷയ്കുമാര്‍ സിങ്, വിനയ് ശര്‍മ്മ, പവന്‍കുമാര്‍ എന്നിവരെ തൂക്കിലേറ്റിയതാണ് രാജ്യത്ത് ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.

പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി

പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി

പള്ളിക്കൽ: പള്ളിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. പള്ളിക്കൽ ഗവൺമെന്റ് എച്ച്.എസ്. എസിലെ വിദ്യാർഥി റയ്ഹാനാണ് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനമേറ്റതായി പരാതിപ്പെട്ടത്. തലയ്ക്കും കഴുത്തിനും കാലിനും മർദ്ദനമേറ്റ റയ്ഹാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിയാണ്.

മൂന്നു മാസങ്ങൾക്ക് മുൻപ് ഫുട്ബോളിനെ ചൊല്ലി ഒരു തർക്കം നിലനിന്നിരുന്നു. ഹൈസ്കൂളിനും ഹയർ സെക്കൻഡറി സ്കൂ‌ളിനും ഓരോ ഫുട്ബോൾ സ്കൂൾ നൽകിയിരുന്നു. എന്നാൽ ഹയർ സെക്കൻഡറി വിഭാഗം ഹൈസ്‌കൂളിൻ്റെ ഫുട്‌ബോൾ കൂടി എടുത്തു കൊണ്ടു പോയി. റയ്ഹാന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളോട് ഇത് ചോദ്യം ചെയ്യുകയും ഫുട്ബോൾ തിരികെ വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയും റയ്ഹാനെ പലതവണ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നതായും മാതാപിതാക്കൾ പറയുന്നു.

ഇക്കഴിഞ്ഞ പതിനാറാം തീയതി ഉച്ചയ്ക്ക് റയ്ഹാൻ ഭക്ഷണം കഴിച്ച് ശേഷം ശുചിമുറിയിലേക്ക് പോകുമ്പോൾ അവിടെ കാത്തുനിന്ന ഏഴോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ റയ്ഹാനെ സംഘചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. അല്പസമയത്തിനുശേഷം സഹപാഠികൾ ഓടിയെത്തിയാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമിൽ എത്തിച്ചത്.