by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: തിരുവനന്തപുരത്ത് റോഡ് തടഞ്ഞ് സ്‌റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സിപിഎമ്മിന്റെ സമ്മേളന സ്റ്റേജ് എങ്ങനെയാണ് നാട്ടിയതെന്ന് കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചാണോ സ്‌റ്റേജിനുള്ള കാല്‍ നാട്ടിയത് ?. റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ പോഷക സംഘടനയായ ജോയിന്റ് കൗണ്‍സില്‍ വഴി തടഞ്ഞാണ് സമരം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ എങ്ങനെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് സ്‌റ്റേജ് കെട്ടുക. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുനന്വര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
റോഡ് ഗതാഗതം തടഞ്ഞുള്ള സമരം പലപ്പോഴായി കോടതി വിലക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സമരങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് കോടതി ചോദിച്ചു. കൊച്ചി നഗരസഭയ്ക്ക് മുന്നിലും ഫുട്പാത്തില്‍ അടക്കം സമരം നടക്കുന്നത് കാണാം. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.
റോഡ് തടഞ്ഞുള്ള സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. വഞ്ചിയൂര്‍ സമ്മേളനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നു. പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട് എന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം 16 പ്രതികൾ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൺ വിജയകുമാർ, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. പന്തലിട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
പുരവൂർ സർക്കാർ വിദ്യാലയം ആയ എ സ്സ്. വി. യു. പി. എസ്സിന്റെ നൂറാം വാർഷികം ശതമുദ്ര എന്ന പേരിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ജനുവരി 11, 12 തീയതികളിൽ സ്കൂൾ ഓഡിറ്ററിയത്തിൽ അരങ്ങേറും. ജനപ്രതിനിധികൾ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ഇതോടെനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച ഓഡിറ്ററിയത്തിന്റെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും 1925ൽ ഭാസ്കരവിലാസം സ്കൂൾ എന്ന പേരിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച പള്ളിക്കുടം പിന്നീട് സർക്കാർ ഏറ്റെടുക്കുക ആയിരുന്നു. നിലവിൽ 7-ാം ക്ലാസ്സ് വരെ ഉണ്ട്. പുരവൂർ ദേശത്തെ സംബന്ധിച്ചു സംസ്കാരത്തിൻ്റെ ബഹു രൂപീയായ ചരിത്രം ഉള്ള നൂറാണ്ട് സമൂചിതം ആയി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ എച്ച്എം ബിന്ദു കെ.ബി യും, ആഘോഷ കമ്മിറ്റി കൺവീനർ ആയ എ.കെ. ശശികുമാറും അറിയിച്ചു.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല.അതേസമയം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി. മഹാരാജാസ് കോളജില്‍ ജനുവരി മാസമുണ്ടായ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
കെ എ സി എ ആറ്റിങ്ങല്‍ യൂണിറ്റ് സമ്മേളനം, പതാക ഉയര്‍ത്തി
ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നന്ദകുമാരൻ നായർ പതാക ഉയര്‍ത്തി. യൂണിറ്റ് സെക്രട്ടറി മനോജ് അധ്യക്ഷനായി. യൂണിറ്റ് അംഗങ്ങൾ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പൽതല കേരളോത്സവം കലാമത്സരങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. യുവജനക്ഷേമ സാംസ്കാരിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എ നജാം, കൗൺസിലർ ജി.എസ് ബിനു കലാവിഭാഗം ജനറൽ കൺവീനർ എസ് സതീഷ് കുമാർ യൂത്ത് കോഡിനേറ്റർ ആർ രാജേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വി എന്നിവർ പങ്കെടുത്തു. മുപ്പത്തിമൂന്ന് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 200 പരം മത്സരാർത്ഥികൾ പങ്കെടുത്തു.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ കലാസാംസ്കാരിക കൂട്ടായ്മയായ വനിതാ ജംഗ്ഷൻ ‘വർണ്ണ ജ്വാല’ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി അങ്കണത്തിൽ ഇന്നു ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 12 വരെ സംഘടിപ്പിക്കുന്നു.
ഡോക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അധ്യക്ഷയാകും. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ, കവിതാ റാണി രഞ്ജിത്ത്, തസ്നിബീഗം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Recent Comments