by Midhun HP News | Nov 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ യുവാവ് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. ആലംകോട് പള്ളിമുക്കിൽ ഹാരിസ് നിവാസിൽ മുഹമ്മദ് ഹാരിസ് ആണ് മരണപ്പെട്ടത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട ഹാരിസ്. വാതിലിൽ നിന്നോ, ഇരുന്നോ യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ടതാകാം എന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞു ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചു.
by Midhun HP News | Nov 7, 2024 | Latest News, ജില്ലാ വാർത്ത
ജില്ലാ അധ്യാപക കലോത്സവത്തിൽ ആറ്റിങ്ങലിന് ഓവറോൾ നേട്ടം. തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ(KSTA) ജില്ലാതല അധ്യാപക കലോത്സവത്തിൽ 119 പോയിന്റുകൾ നേടി ആറ്റിങ്ങൽ സബ്ജില്ല ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിച്ചാണ് ആറ്റിങ്ങലിലെ അധ്യാപക പ്രതിഭകൾ ഈ മിന്നും നേട്ടം കൈവരിച്ചത്. സംസ്ഥാനതല അധ്യാപക കലോത്സവം ആലപ്പുഴയിലാണ് നടക്കുക.

by Midhun HP News | Nov 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീരളത്ത് തെരുവ് നായ ശല്യം രൂക്ഷം. വീരളം ലൈനിൽ വയലിക്കുളത്ത് തെരുവ് നായ്ക്കളുടെ വിളയാട്ടം തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഇരുപതോളം തെരുവ് നായ്ക്കൾ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. കുട്ടികൾക്കും നാട്ടുകാർക്കും ഒരു പേടി സ്വപ്നമാണ് ഈ തെരുവ് നായ്ക്കൾ. രാത്രിയുടെ മറവിൽ വേസ്റ്റുകൾ കവറുകളിൽ കെട്ടി ഈ പ്രദേശത്ത് വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. ഈ വേസ്റ്റുകളിലെ ആഹാര സാധനങ്ങൾ ആണ് തെരുവ് നായ്ക്കളുടെ ആഹാരം. എത്രയും വേഗം ഇതിന് ഒരു പ്രതിവിധി കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

by Midhun HP News | Nov 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മൂന്ന് മുക്കിൽ 3300 സ്‌ക്വയർ ഫീറ്റിലുള്ള ഗോഡൗൺ വാടകയ്ക്. വാടക 70,000 രൂപ. മൂന്ന് മുക്കിൽ നന്ദിലത്ത് ജി മാർട്ടിന് സമീപമായാണു ഗോഡൗൺ സ്ഥിതിചെയ്യുന്നത്. താല്പര്യമുളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 8281701703
by Midhun HP News | Nov 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം തുലാവര്‍ഷം ഈ മാസം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. തെക്കന്‍ ജില്ലകളിലാകും മഴ കനക്കുക. നാളെ നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നല്‍ അതീവ അപകടകാരിയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അക്രമണം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ സുനിൽ വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇവരെ മർദ്ദിച്ചത്. രാത്രി 7. 45 ഓടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് ഡിപ്പോയിലെത്തിയ യുവാക്കൾ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ജീവനക്കാരെ മർദ്ദിച്ചത്.
ആറ്റിങ്ങൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെത്തു.
Recent Comments