പഠന നിലവാരം ഉയർത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ സ്വാഗതാർഹം: വിസ്ഡം സ്റ്റുഡന്റ്സ്

പഠന നിലവാരം ഉയർത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ സ്വാഗതാർഹം: വിസ്ഡം സ്റ്റുഡന്റ്സ്

തിരുവനന്തപുരം: കുട്ടികളുടെ പഠന നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട കാരണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം സ്വാഗതാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു.

പരീക്ഷകളിലെ ഉദാര മൂല്യനിർണയവും നിരന്തരമൂല്യനിർണയ പ്രക്രിയയുടെ അശാസ്ത്രീയതയും ഓൾ പ്രൊമോഷൻ സംവിധാനവും എല്ലാം കാരണമായി മാതൃഭാഷയിൽ പോലും എഴുത്തും വായനയും അറിയാത്ത കുട്ടികൾ വർദ്ധിക്കുന്നു എന്നത് വസ്തുതയാണ്. എസ്. എസ്.എൽ.സി പരീക്ഷക്കു പോലും നൂറു ശതമാനത്തിനടുത്ത് വിജയം സമ്മാനിക്കുന്നതും നിർലോഭം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാകുന്നതും കുട്ടികളിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിച്ചിരിക്കുന്നു. ഇതു തിരുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും വിവിധ വേദികളിൽ നടത്തിയ പ്രസ്താവനകൾ അഭിനന്ദനാർഹമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

‘പഠിച്ചില്ലെങ്കിലും ജയിക്കും’ എന്ന ചിന്ത വിദ്യാർത്ഥികളെ വലിയ രൂപത്തിൽ ബാധിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും ദേശീയ തലത്തിൽ നടത്തിയ സർവ്വേകളിലും കേരളത്തിന്റെ നിലവാരം താഴോട്ടുപോയ കണക്കുകൾ മുന്നിൽ വെച്ച് തിരുത്താൻ ശ്രമിക്കുമ്പോൾ ബാലിശമായ ന്യായങ്ങൾ പറഞ്ഞ് എതിർക്കുന്നവർ പിന്നെന്താണ് പരിഹാരം എന്ന് പറയാൻ ബാധ്യസ്ഥരാണ്. ഈ നീക്കങ്ങൾക്ക് എതിരായ ശബ്ദങ്ങളെ പരിഗണിക്കാതെ നടപടികളുമായി മുന്നോട്ട് പോകണമെന്നും കൺവെൻഷൻ കൂട്ടിച്ചേർത്തു.

2025 മെയ് 11 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന കൺവെൻഷൻ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌ ഷമീൽ മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിമാരായ മുജാഹിദ് അൽ ഹികമി പറവണ്ണ, ഖാലിദ് വെള്ളില, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ കൊല്ലായിൽ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൻ വള്ളക്കടവ് എന്നിവർ സംസാരിച്ചു.

ശ്രീ സത്യസായി ബാബയുടെ ജൻമദിനാഘോഷത്തിന്റെ ഭാഗമായി സായി ഗ്രാമത്തിൽ സംഗീത പരിപാടിക്ക് തുടക്കമായി

ശ്രീ സത്യസായി ബാബയുടെ ജൻമദിനാഘോഷത്തിന്റെ ഭാഗമായി സായി ഗ്രാമത്തിൽ സംഗീത പരിപാടിക്ക് തുടക്കമായി

ശ്രീ സത്യസായി ബാബയുടെ 99-ാം ജൻമദിനാഘോഷത്തിന്റെ ഭാഗമായി സായി ഗ്രാമത്തിൽ സംഗീത പരിപാടിക്ക് തുടക്കമായി. 207 പേർ പങ്കെടുത്ത പഞ്ചരത്ന കീർത്തനത്തിന് പ്രശസ്ത സംഗീതജ്ഞ പ്രൊഫസർ ഓമനക്കുട്ടി നേതൃത്വം നൽകി. ഈ മാസം 23ന് സായിഗ്രാമത്തിൽ സമൂഹ വിവാഹം നടത്തുമെന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ അറിയിച്ചു.

എ എൻ ആർ എ അംഗങ്ങളുടെ മീറ്റിംഗ്‌ നാളെ

എ എൻ ആർ എ അംഗങ്ങളുടെ മീറ്റിംഗ്‌ നാളെ

ആറ്റിങ്ങൽ നോൺ റെസിഡന്റ്‌സ് അസോസിയേഷന്റെ (ANRA) ആയുഷ്‌ക്കാല അംഗങ്ങളുടെ മീറ്റിംഗ് നാളെ രാവിലെ ആറ്റിങ്ങൽ ടി ബി ജംഗ്ഷനിൽ ലെൻസ്‌ കാർട്ട് ബിൽഡിങ്ങിൽ കൂടുന്നു. അസോസിയേഷന്റെ പുനരുജ്ജീവനവും ഭാവി പരിപാടികളും, പ്രവാസി ക്ഷേമ പദ്ധതികളും ചർച്ചയാകുമെന്നു അഡ് ഹോക്ക് കമ്മിറ്റി അംഗങ്ങളായ സി. എം. പത്മറാം, ശരത്ചന്ദ്ര ബാബു എന്നിവർ അറിയിച്ചു.

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

അതേസമയം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മേരാ ഇകെവൈസി മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ ദേഷ്യമുണ്ട്, നിയമപരമായി മുന്നോട്ട് പോകും’; ജോജു ജോർജ്

‘കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ ദേഷ്യമുണ്ട്, നിയമപരമായി മുന്നോട്ട് പോകും’; ജോജു ജോർജ്

പണി സിനിമയ്ക്കെതിരെ വിമർശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോർജ്. ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. ഒരു സിനിമയുടെ സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്സ് ചെയ്യാറില്ല.

ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും ജോജു വിഡിയോയിൽ വ്യക്തമാക്കി.

ജോജുവിന്റെ വാക്കുകൾ

വളരെ അത്യാവശ്യമുള്ള കാര്യം പറയാനുണ്ട്. അതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോൺകോൾ പ്രചരിക്കുന്നുണ്ട്. അത് ഞാൻ തന്നെ വിളിച്ചതാണ്. ദയവായി ഇപ്പോൾ പറയുന്ന കാര്യങ്ങൾ നല്ല അർഥത്തിൽ തന്നെ എടുക്കണം. ഒരുപാട് നെ​ഗറ്റീവ് റിവ്യൂകൾ വന്നിട്ടുണ്ട്.

അവരെ ആരെയും ഞാൻ വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ‌, ഈ വ്യക്തി ഒരു റിവ്യൂ കുറേ സ്ഥലത്ത് പങ്കുവെച്ചിട്ടുണ്ട്. പല ​ഗ്രൂപ്പുകളിലും റിവ്യൂ കോപ്പി പ്രചരിപ്പിച്ചു. കമന്റുകൾക്കടിയിൽ ഈ സിനിമ കാണരുത് എന്ന് എഴുതി. അഭിപ്രായ സ്വാതന്ത്ര്യമായി ബന്ധപ്പെട്ട വിഷയമല്ല ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചത്. ഒരുപാട് സ്ഥലത്ത് ഒരേ റിവ്യൂ പങ്കുവയ്ക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. ഒരു സിനിമയുടെ സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്സ് ചെയ്യാറില്ല.

ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരും എന്നോട് താത്പര്യമില്ലാത്തവരും. ഇതെല്ലാം വ്യക്തിപരമായി കാണിക്കാവുന്നതാണ്.

‘നിനക്ക് ധൈര്യമുണ്ടോ എന്റെ മുന്നിൽ വരാൻ’; പണിക്കെതിരെ വിമർശനക്കുറിപ്പ്, റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നടൻ ജോജു ജോർജ്

എന്നാൽ, സിനിമ എന്റേതുമാത്രമല്ല. ഇത് വളരെ വേദനാജനകമാണ്, കാരണം അത്രയും വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കൂടെയുള്ള എല്ലാവരും നൂറു ശതമാനം പണിയെടുത്തു എന്നേ പറയാൻ പറ്റുള്ളൂ.’, ജോജു പറഞ്ഞു.

വിഴിഞ്ഞം തുറമുഖം; സംസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രം

വിഴിഞ്ഞം തുറമുഖം; സംസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ​ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകിയത്.

തൂത്തുക്കുടി തുറമുഖത്തിനു സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധന സഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധന സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു. വിജിഎഫിനു തത്വത്തിൽ അം​ഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോൾ മുടക്കുന്ന തുകയ്ക്ക് ഭാവിയിൽ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിനു അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്.