by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനിൽ അംബരം വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെയാണ് സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിച്ചത്. സംഭവത്തിൽ പ്രതി ഒളിവിലായിരുന്നു. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ പ്രതി ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ സജിത്, ജിഷ്ണു, എസ് സി പി ഒ മാരായ ശരത് കുമാർ, നിധിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാന്റ് ചെയ്തു.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച്ച (26/10) ആയില്യം നാളിൽ രാവിലെ 10 മണി മുതൽ നാഗരൂട്ടും വൈകിട്ട് 7 മണി മുതൽ സർപ്പബലിയും നടത്തും.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിലെ ചരിത്രശേഷിപ്പുകളിൽ ഒന്നായ മുത്തശി പ്ലാവിന്റെ രണ്ടാം വട്ടസുഖചികിത്സ ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ ആരംഭിച്ചു. 500 വർഷത്തിലേറെ പ്രായം കണക്കാക്കുന്ന പ്ലാവിന് വൃക്ഷായുർവേദ ചികിത്സാ രീതി അനുസരിച്ചാണ് പുതുജീവൻ നൽകുന്നത്. ചെമ്പഴന്തി വയൽവാരം വീടിന് സമീപം, ഗുരുകുലം ഓഫീസിനോട് ചേർന്നാണ് പ്ലാവ് സ്ഥിതിചെയ്യുന്നത്.
വൃഷത്തിന്റെ തായ്ത്തടിയുടെ കാതൽ നശിച്ചുതുടങ്ങിയെങ്കിലും ശേഷിക്കുന്ന പ്ലാവിന്റെ ശിഖരങ്ങളിൽ കായ്ഫലമുണ്ടാകാറുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. വിഴാലരി, പശുവിൻപാൽ, നെയ്യ്, ചെറുതേൻ, കദളിപ്പഴം, പാടത്തെ മണ്ണ്, ചിതൽപൂറ്റ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ പ്രത്യേക രീതിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ട് പൊതിഞ്ഞ് 7 ദിവസം തുടർച്ചയായി 3 ലിറ്റർ പാൽ തടിയിൽ സ്പ്രേ ചെയ്യുന്നതാണ് ചികിത്സാ രീതി.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നത്.
ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമി തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ പോർട്ടൽ വഴി ലഭിക്കും. റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ചേർന്നാണ് സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്.
രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്. ഓഫീസ് സന്ദർശിക്കാതെതന്നെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗവും വർധിപ്പിക്കാനാകും. സേവനങ്ങൾക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാക്കും. ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും. ഭൂരേഖാ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. കാസർകോട് ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ‘അകറ്റാം അകലാം’ലഹരി വിരുദ്ധ സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്. പിടിഎ പ്രസിഡൻറ് ഇ നസീർ, എസ്എംസി ചെയർമാൻ ജി ജയകുമാർ, എസ് എം സി അംഗം സുജി എസ് കെ, വിനയ്, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീനിയർ അസിസ്റ്റൻറ് ജാസ്മിൻ എച്ച് എ, പിടിഎ അംഗം ഷമികുമാർ, മറ്റ് പിടിഎ ഭാരവാഹികൾ, വിമുക്തി ക്ലബ്ബ് ചുമതലയുള്ള ബിസിനി വി എസ്, മഹേഷ് കുമാർ, എസ് പി സി ചുമതലയുള്ള സ്വപ്ന എസ് എസ്,സജീന ബീവി, മറ്റ് അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങൾ സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ദൂരീകരിച്ചു.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. അതേസമയം തനിക്കെതിരെ മേയര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അതിവേഗമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും യദു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. പാളയത്തുവെച്ച് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആർടിസി ബസിന് കുറുകെ ഇട്ട് വാഹനം തടയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചത് ചോദിക്കാൻ വേണ്ടിയാണ് ബസ് തടഞ്ഞതെന്നാണ് മേയർ വിശദീകരിച്ചത്.
Recent Comments