by Midhun HP News | Oct 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് (53) മരിച്ചത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
by Midhun HP News | Oct 18, 2024 | Latest News, ജില്ലാ വാർത്ത
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ആഹിൽ ബിൻ ഷിജു. കേരള റൈഫുൾ ഷൂട്ടിംഗ് അസോസിയേഷനിലെ ഒഫീഷ്യൽ കോച്ചായ ഫർഹാന്റെ കീഴിൽ പരിശീലനം നടത്തുന്നു.
2025 ജനുവരിയിൽ ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി.
തിരുവനന്തപുരം ഇടയ്ക്കോട് ഷാലിമാറിൽ ഷിജു സുബൈർ ഷൈമ ഷിജു ദമ്പതികളുടെ മകനായ ആഹിൽ ബിൻ ഷിജു, മംഗലാപുരം ബിപിഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
by Midhun HP News | Oct 18, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എസ്കെയുടെ നേതൃത്വത്തിൽ ബിആർസി തലത്തിൽ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്നു. ആറ്റിങ്ങൽ ബിആർസി തലത്തിൽ ക്രിയേറ്റീവ് കോർണർ അനുവദിക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നായി ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂൾ മാറുകയാണ്. യു പി തലത്തിൽ അഞ്ച് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആണ് ക്രിയേറ്റീവ് കോർണർ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം എംഎൽഎ ശശി ഉദ്ഘാടനം ചെയ്തു.

എസ്എസ്കെ ജില്ലാ കോർഡിനേറ്റർ ശ്രീകുമാരൻ, .എ.എം റിയാസ്, വാർഡ് മെമ്പർ സുജിത, ബി പി സി വിനു, പി.ടി.എ പ്രസിഡൻ്റ് സുഭാഷ്, എസ് എം സി ചെയർമാൻ മഹേഷ്, പ്രിൻസിപ്പൽ ബീനകുമാരി, ഹെഡ്മാസ്റ്റർ സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിനും അവ വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുമായി കുസാറ്റിൻ്റെ സാങ്കേതിക സഹായത്തോട് കൂടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്

by Midhun HP News | Oct 17, 2024 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് കണ്ണൂര്‍ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ പി പി ദിവ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങില്‍ കടന്നുവന്ന് അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തി അധിക്ഷേപ പ്രസംഗം നടത്തിയതില്‍ ദിവ്യയോട് പൊലീസ് വിശദീകരണം തേടും. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനും ദിവ്യയോട് ആവശ്യപ്പെടും.
ദിവ്യയുടെ പ്രസംഗത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ നവീന്‍ബാബുവിന്റേത് അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെയാണ് ദിവ്യയെ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
എഡിഎം യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്ക് നയിക്കത്തക്ക മാനസിക വിഷമങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്. യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ വന്ന് അപകീര്‍ത്തികരമായ പ്രസംഗം നടത്തി. പിറ്റേന്ന് നവീന്‍ബാബുവിനെ താമസിക്കുന്ന മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
by Midhun HP News | Oct 17, 2024 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി ഇന്ത്യന്‍ റെയില്‍വേ വെട്ടിക്കുറച്ചു. 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. അതായത് 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. പുതിയ തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളെ പുതിയ നടപടി ബാധിക്കില്ല. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു. തുടര്‍ന്ന് ബുക്കിങ് കാലയളവ് 120 ദിവസം വരെ നീട്ടുകയായിരുന്നു. അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു റെയില്‍വേ സമയപരിധി നീട്ടിയത് എന്ന തരത്തില്‍ അന്ന് ചിലര്‍ വാദിച്ചിരുന്നു.
by Midhun HP News | Oct 17, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പിംഗ് ഹാൻഡ് പ്രോജെക്ടിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ചികിത്സാനിധിയിലേക്കു ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം ’24 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബിരിയാണി ഫെസ്റ്റും ഇതിന്റെ ഭാഗമായിരുന്നു.
ഫുഡ് ഫെസ്റ്റിൽ 15 ഓളം സ്റ്റാളുകളും 80 ഓളം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. നാടൻ രുചികളും ആരോഗ്യകരമായ മറ്റ് വിഭവങ്ങളും മേളയുടെ പ്രത്യേകതയായിരുന്നു. സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായുള്ള ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് സ്കൂളിൽ നടക്കുകയാണ്. ഈ പഠന പരിപോഷണ പരിപാടിയിൽ കുട്ടികളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രോജക്ട് ആണ് സ്കൂൾ ഏറ്റെടുത്തത്. 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 16 ബുധനാഴ്ച
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന് ഫുഡ് ഫെസ്റ്റിൽ ആരോഗ്യകരമായ ഭക്ഷണം, സമീകൃതാഹാരം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള – വരൂ പോഷാകാം – സ്റ്റാളും ഉണ്ടായിരുന്നു.
ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ചും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ സ്റ്റാൾ ക്രമീകരിച്ചത്. ഫുഡ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെസ്സി ജലാൽ, എച്ച് എം സുജിത് എസ്, പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ ജി. ജയകുമാർ, എസ് എം സി അംഗങ്ങളായ സാഗർഖാൻ, എസ്. കെ സജി, വിനയ് എം എസ്, ഹെൽപ്പിംഗ് ഹാൻഡ് കൺവീനർ നിസാർ അഹമ്മദ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, നാസിം എന്നിവർ സന്നിഹിതരായിരുന്നു.
Recent Comments