by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി. കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ ഹണിയുടെ ഉടമസ്ഥതയിലുള്ള KL 16 V 6320 രജിസ്ട്രേഷൻ നമ്പർ ഉള്ള നീല മാരുതി സ്വിഫ്റ്റ് കാർ 31/1/2024 നു വക്കം കായൽവാരത്തുള്ള അനസും അഞ്ചൽ സ്വദേശിയുമായ റിയാസ് ഖാനും ചേർന്ന് വാടകയ്ക്ക് എടുക്കുകയും കാലാവധി കഴിഞ്ഞ് തിരിച്ച് ആവശ്യപ്പെട്ട സമയം തിരിച്ചു കൊടുക്കാതെ വാഹനവുമായി പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് ഹണിയുടെ പരാതിയിൽ കടയ്ക്കാവൂർ പോലീസ് കേസ് എടുത്ത് പ്രതികളെ അന്വേഷിച്ച് വരികയായിരുന്നു.
ഈ സമയം ഹണിയുടെ ഭർത്താവായ ശ്യാമിന്റെ മൊബൈലിൽ ബീമാപള്ളി സ്വദേശിയായ അർഷാദും ജവാദ്ഖാനും ഫോണിൽ വിളിച്ച് വാഹനം ഞങ്ങളുടെ കൈവശമുണ്ടെന്നും രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ തന്നാൽ തിരിച്ചു തരാം എന്ന് പറയുകയും ചെയ്തു. ഈ വിവരം കടയ്ക്കാവൂർ പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാരിയും ഭർത്താവും ഇവരോട് സംസാരിക്കുകയും തിരുവനന്തപുരത്തുള്ള വലിയതുറ എയർപോർട്ടിന് സമീപം പൈസയുമായി വരാൻ ജവാദ് ഖാൻ പറയുകയും ചെയ്തു.
പോലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാർ പൈസയുമായി അവരുടെ സ്വകാര്യ കാറിൽ എയർപോർട്ട് ഭാഗത്തേക്ക് പോയ സമയം കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം കാറിലും ഓട്ടോറിക്ഷയിലും ബൈക്കിലും ആയി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇവരെ പിന്തുടർന്ന് പരുത്തിക്കുഴിയെത്തി. ആസമയം ബൈക്കിൽ എത്തിയ മുട്ടത്തറ ബീമാപള്ളി വള്ളക്കടവ് ഷിഫ മൻസിൽ ജവാദ് ഖാൻ ഇവരിൽ നിന്നും രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ വാങ്ങിയ സമയം പിന്തുടർന്ന പോലീസ് സംഘം ജവാദ് ഖാനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് ചോദ്യം ചെയ്യലിൽ ബീമാപള്ളി അർഷാദിനെ 2,20,000 രൂപയ്ക്ക് അനസും റിയാസ്ഖാനും ചേർന്ന് വ്യാജ രേഖയുണ്ടാക്കി കാർ വിറ്റതായി പറയുകയുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ എസ്,എച്ച്, ഓ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയപ്രസാദ്, ശ്രീകുമാർ ഷാഫി, വലിയതുറ സബ് ഇൻസ്പെക്ടർ, SCPO മാരായ സുഗുണൻ, ജയശങ്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനസ്, റിയാസ് ഖാൻ, അർഷാദ് എന്നിവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരുന്നു.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആരോഗ്യം സർവ്വധനാൽ പ്രധാനം എന്ന ലക്ഷ്യത്തോടുകൂടി ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡാൻസ് വിത്ത് മീ ഫിറ്റ്നസ് ട്രെയിനിങ് സെൻ്റർ നാലാം വാർഷികത്തിലേക്ക് കടക്കുകയാണ്. വാർഷിക പൊതുയോഗം ആറ്റിങ്ങൽ എൻഎസ്എസ് കരയോഗം ഹാളിൽ, ഒക്ടോബർ 13ന് വൈകുന്നേരം 3.30 മുതൽ ആരംഭിക്കും. പൊതുയോഗത്തിൽ ഇൻറർനാഷണൽ സുംബ ട്രെയിനർ അശ്വതി എ ജെ യുടെ നേതൃത്വത്തിൽ വൈകുന്നേരം 6.30 മുതൽ 7.00 വരെ അരമണിക്കൂർ നീണ്ടുനിൽക്കുന്ന സുംബ ട്രെയിനിങ് സൗജന്യമായി പൊതുജനങ്ങൾക്ക് വേണ്ടി നടത്തുന്നതാണ്. കൂടാതെ 7.00 മണി മുതൽ 1 മണിക്കൂർ നീണ്ടുനിൽക്കുന്ന ഡി ജെ പാർട്ടിയും (വനിതകൾക്ക്) ഉണ്ടായിരിക്കുന്നതാണ്.
ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. അധ്യാപകനും സാഹിത്യകാരനുമായ ആറ്റിങ്ങൽ ഉണ്ണി അധ്യക്ഷനാകും. ചടങ്ങിൽ മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സർഗ്ഗ ആർട്‌സ് ആൻ്റ്സ്പോർട്‌സ് സെന്ററിന്റെ നർമ്മകഥയ്ക്കുള്ള പ്രഥമ സൂകുമാർ സ്മാരക പുരസ്കാരത്തിന് കവിയും ഹാസ്യ സാഹിത്യകാരനുമായ കുടിയേല ശ്രീകുമാറിന്റെ ‘വർഗ്ഗീസ് സാറും കുറെ തവളകളും’ എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര് 13-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 3 ന് കാർട്ടൂണിസ്റ്റ് സുകുമാർ നഗറിൽ (ടൗൺ യു.പി.എസ്) ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ഭാരതീയ ദളിത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി ബി എസ് ബിജുകുമാർ നിയമിതനായി.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കീഴാറ്റിങ്ങൽ കിഴക്കേവിള വീട്ടിൽ മോഹനൻ പിള്ള സരളാദേവി ദമ്പതികളുടെ മകൻ അരുൺ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ കീഴാറ്റിങ്ങൽ വിളയിൽ മൂലയിലുള്ള ഒരു കെട്ടിടത്തിൽ വെൽഡിംഗ് ജോലി നടക്കുന്നതിനിടയിലാണ് അരുണിന് ഷോക്കേറ്റത്.
തെറിച്ചു വീണ അരുണിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ വിഷ്ണു.
Recent Comments