പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

വർക്കലയിൽ മനുഷ്യ അവയവ കടത്ത്; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

വർക്കലയിൽ മനുഷ്യ അവയവ കടത്ത്; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

വർക്കലയിൽ മനുഷ്യ അവയവ കടത്ത്, മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. വാളാഞ്ചേരി
സ്വദേശികളായ നജിമുദീൻ, ശശി എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ 24 കാരിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. വർക്കല എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മലപ്പുറം വാളാഞ്ചേരിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറത്ത് നിന്നും പ്രതികളെ കടയ്ക്കാവൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ കിഡ്നി എടുത്തു മാറ്റി കടത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്. മനുഷ്യ അവയവവുമായി ബന്ധപ്പെട്ട് ഏജന്റുമാരായി പ്രവർത്തിക്കുന്നവരിൽ പ്രധാന കണ്ണികളാണ് അറസ്റ്റിലായത്.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം വിനായക ചതുർത്ഥി ദിനത്തിൽ

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം വിനായക ചതുർത്ഥി ദിനത്തിൽ

തിനവിള: രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 6.30 മുതൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം ക്ഷേത്രം മേൽശാന്തി കൈപ്പമഠം മഹേഷ് മഹാദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 9495338319

കിഴുവിലത്ത് കോണ്‍ഗ്രസ് ഉപരോധ സമരം ആരംഭിച്ചു

കിഴുവിലത്ത് കോണ്‍ഗ്രസ് ഉപരോധ സമരം ആരംഭിച്ചു

ആറ്റിങ്ങല്‍: കിഴുവിലം പഞ്ചായത്തിലെ ഭരണ അനാസ്ഥയ്‌ക്കെതിരെയും തെരുവ് വിളക്കുകള്‍ കത്തിക്കാത്തതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു. ഉപരോധ സമരം കോണ്‍ഗ്രസ് ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ അഭയന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമരത്തിന് അനന്തകൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രന്‍, ജയന്തി കൃഷ്ണ, വത്സലകുമാരി, സലീന, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. എറണാകുളം ഊന്നുകൽ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരത്ത് നൽകിയ മൊഴിയാണ് ഊന്നുകൽ പൊലീസിലേക്ക് പരാതിയായി നൽകിയത്.

കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വിദേശത്ത് വെച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്താണ് യുവതി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും. നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ശ്രേയാ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

കൊച്ചി: സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ മറ്റന്നാള്‍ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

മണിയന്‍ പിള്ള രാജുവിന് എതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് മണിയന്‍ പിള്ള രാജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മണിയന്‍ പിള്ള രാജുവിന് സ്റ്റേഷനില്‍ ഹാജരായി ജാമ്യം തേടാം എന്നും കോടതി ഉത്തരവിട്ടു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടികള്‍ രഹസ്യ മൊഴികളടക്കം നല്‍കിയ സാഹചര്യത്തില്‍ മുന്‍ കൂര്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.