മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണം; കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണം; കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു.

തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായത്. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വനിത സുഹൃത്ത് വഫയ്ക്കെതിരായ കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് അർദ്ധരാത്രിയാണ് ശ്രീറാം വെങ്കിട്ടരാമനും വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെ.എം ബഷീർ കൊല്ലപ്പെട്ടത്.

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടി

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടി

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്. കഴിഞ്ഞമാസം 100 കോടി അനുവദിച്ചിരുന്നു.

ഓണക്കാലത്ത് പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പണം അനുവദിച്ചത്. നേരത്തെ വിപണി ഇടപെടലിനായി 205 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയിരുന്നത്. സപ്ലൈകോ സ്‌റ്റോറുകളില്‍ കൂടുതല്‍ സാധനങ്ങളെത്തിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍, അതുവഴി പൊലുവിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി, സബ്‌സിഡിയേതര സാധനങ്ങള്‍ ഓണത്തോടെ കൂടുതലായി എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.സപ്ലൈകോ സ്‌റ്റോറുകളില്‍ കൂടുതല്‍ സാധനങ്ങളെത്തിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍, അതുവഴി പൊലുവിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി, സബ്‌സിഡിയേതര സാധനങ്ങള്‍ ഓണത്തോടെ കൂടുതലായി എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇടയ്ക്കാട് ഊരുപൊയ്ക മങ്കാട്ടുമൂല ആതിര ഭവനിൽ അരുൺ(33) നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആലംകോട്ടെ സ്വകാര്യ ഫൈനാൻസിയേഴ്സിൽ ജൂലൈ മാസത്തിൽ ഏകദേശം 4 പവനോളം സ്വർണ്ണാഭരണങ്ങൾ, വ്യാജമായി നിർമ്മിച്ച ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ചാണ് പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്.

കേസിലെ പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഡി വൈ എസ് പി എസ്. മഞ്ജുലാലിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ സജിത്ത്. എസ്,
ജിഷ്ണു എം.എസ്, എസ് സി പി ഒ ശരത്‌കുമാർ എൽ.ആർ, പ്രേംകുമാർ, സി പി ഒ വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

ബാഗ്ലൂർ സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. Hallmark ഉം 916 Symbol ഉം പതിപ്പിച്ചിട്ടുള്ള ഈ ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസ്സിലാകില്ല. വളരെ നല്ല രീതിയിൽ വേഷവിധാനം ചെയ്ത് കളവായ വിവരങ്ങൾ പറഞ്ഞ് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെയാണ് സംഘാംഗങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ആലംകോടുള്ള വൃന്ദാവൻ ഫൈനാൻസിനു പുറമെ മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതി പല പേരിൽ പണയം വച്ചിട്ടുണ്ട്. പല പേരുകളിലും വിലാസങ്ങളിലുമുള്ള ആധാർ കാർഡിൻ്റെ കോപ്പികളും മറ്റും പ്രതിയിൽ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളിൽ പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി മനസ്സിലാക്കുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. സമാന സംഭവത്തിൽ 5 പേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍

ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെയും അമ്മൂമ്മ ജാന്‍സിയെയും കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതുപോലെ പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടന്‍ തന്നെ അടിമാലിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.

കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. ജാന്‍സിയുടെ മകളായ ചിഞ്ചുവിന്റെ മകനാണ് മരിച്ച നവജാതശിശു. കൊലപാതക സാധ്യത അടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

കീം 2024: രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷൻ ഇന്നുംകൂടി; വിശദാംശങ്ങൾ

കീം 2024: രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷൻ ഇന്നുംകൂടി; വിശദാംശങ്ങൾ

തിരുവനന്തപുരം: എൻജിനീയറിങ്/ ഫാർമസി പ്രവേശനത്തിന് ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി വിദ്യാർഥികൾ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജിൽ പ്രവേശിച്ച് ‘confirm’ ബട്ടൺ ക്ലിക്ക് ചെയ്യണം.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്‌സ്/ആർക്കിടെക്ചർ കോഴ്സ് ഉൾപ്പെടെ പുതിയതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് (ഇന്ന്) രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുളള സ്വാശ്രയ എൻജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേർത്തിട്ടുളള സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലേയ്ക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം.

ഒന്നാം ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എൻജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആർക്കിടെക്ച്ചർ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്മെന്റ് ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊല; മരിച്ചത് റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊല; മരിച്ചത് റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം. ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്.

ഇന്നു പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.