ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് ഹേമ കമ്മീഷന് മൊഴി നല്‍കിയ ആള്‍ എന്ന നിലയില്‍ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തില്‍ സാംസ്‌കാരിക വകുപ്പ് എത്തിയത്.

നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19-ാം തീയതി വരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ അല്‍പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല.

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.

നിർമൽ NR 393 ലോട്ടറി ഫലം പുറത്ത്

നിർമൽ NR 393 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 393 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം NT 675974 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. NT 212004 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തു ലക്ഷം ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരവും ഫ്രണ്ട്‌സ് ഓഫ് അമർ മെറ്റേണിറ്റി & ഫെർട്ടിലിറ്റി സെന്ററും ചേർന്നു പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു

പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരവും ഫ്രണ്ട്‌സ് ഓഫ് അമർ മെറ്റേണിറ്റി & ഫെർട്ടിലിറ്റി സെന്ററും ചേർന്നു പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരവും ആറ്റിങ്ങലിലെ ഫ്രണ്ട്‌സ് ഓഫ് അമർ മെറ്റേണിറ്റി & ഫെർട്ടിലിറ്റി സെന്ററും ചേർന്നു സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം ഓഗസ്റ്റ് 30 നു നടക്കും. ഉദ്ഘാടനം ഡോ. മോഹനൻ കുന്നുമ്മലും, പുസ്തക പ്രകാശനം ഡോ. ജോർജ് ഓണക്കൂരും നിർവഹിക്കും. മുൻ മന്ത്രി സി ദിവാകരൻ, കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ, അഡ്വ വി ജോയ് എം എൽ എ, കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുന്നത്.

തലസ്ഥാനത്തെ സാംസ്‌കാരിക നഗരമാക്കി മാറ്റും: ടിസിപിഎ

തലസ്ഥാനത്തെ സാംസ്‌കാരിക നഗരമാക്കി മാറ്റും: ടിസിപിഎ

തിരുവനന്തപുരം: സാംസ്‌കാരിക മഹാ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകി തിരുവനന്തപുരം സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് (ടിസിപിഎ). കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെയും കലാകാരൻന്മാരെയും പ്രോത്സാഹിപ്പിക്കാനും ആഗോള തലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ടിസിപിഎ ലക്ഷ്യമിടുന്നു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പെൻ പോളിന്റെ സ്ഥാപകനും മുൻ ഫെഡറൽ ബാങ്ക് ചെയർമാനുമായിരുന്ന ബാലഗോപാൽ, ഐബിഎസ് സോഫ്റ്റ് വെയറിന്റെ എസ്‌സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂസ്, മുത്തൂറ്റ് ഫിൻ കോർപ്പിന്റെ ചെയർമാനും എംഡി യുമായ തോമസ് ജോൺ മുത്തൂറ്റ് എന്നിവരാണ് ടിസിപിഎ നയിക്കുന്നത്.

നഗരത്തിന്റെ സാംസ്‌കാരിക മുഖം ആഗോളതലത്തിൽ ഉയർത്തുകയും ,കലാകാരന്മാരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ആസ്വാധകരെ പ്രബുദ്ധരാക്കുവാനും ലോകമെമ്പാടുമുള്ള കലാകാരന്മാരുമായി സഹകരിച്ചു് അന്താരാഷ്ട്ര കലാമേള തുടങ്ങിയവ തിരുവനന്തപുരംനഗരിൽ സംഘടിപ്പിക്കുവാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി
അഗസ്റ്റ് 24ന് കവടിയാർ ഉദായാ പാലസിൽ സംഗം മ്യൂസിക് അരങ്ങേറും. ലഭിക്കുന്ന വരുമാനം വയനാടിന്റെ ദുരിതാശ്വാസപ്രവർത്തനത്തിനായി നൽകും
ടിസിപിഎ യുടെ ആർട്ടിസ്റ്റിക് ഡയറക്ടറായി സിനിമ താരം കുക്കു പരമേശ്വരനെ നിയമിച്ചു.

ഇരുചക്രവാഹനം കലിങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്

ഇരുചക്രവാഹനം കലിങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്

അഞ്ചുതെങ്ങ്: ഇരുചക്രവാഹനം കലിങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസിനു സമീപത്തെ കലിങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കടയ്ക്കാവൂർ ചമ്പാവ് സ്വദേശി അജിത് (30) നാണു ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ ചിറയികീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. KL16 S4253 എന്ന പൾസർ വാഹനമാണ് അപകടത്തിൽൽപ്പെട്ടത്.

ചെമ്പകമംഗലത്തെ ചന്ത അടച്ചു

ചെമ്പകമംഗലത്തെ ചന്ത അടച്ചു

ചെമ്പകമംഗലത്തെ പ്രസിദ്ധമായ ചന്ത അടച്ചു. കേരള ഹൈക്കോടതിയുടെ വിധിയെ തുടർന്നാണ് ചന്ത അടച്ചത്. കഴിഞ്ഞ 40 വർഷമായി പ്രവർത്തിക്കുന്നതാണ് ചെമ്പകമംഗലം ചന്ത എന്ന് നാട്ടുകാർ പറയുന്നു. ഒരു പരിസരവാസി നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി ചന്ത അടച്ചുപൂട്ടാൻ വിധിച്ചത്. വിധിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും പോലീസും എത്തി ഇന്ന് ചന്ത അവസാനിപ്പിക്കുകയായിരുന്നു.