കല്ലമ്പലം പുല്ലൂർമുക്കിൽ നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി

കല്ലമ്പലം പുല്ലൂർമുക്കിൽ നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി

കല്ലമ്പലം: കല്ലമ്പലം പുല്ലൂർമുക്കിൽ നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. കഴിഞ്ഞദിവസം അപകട സ്ഥലത്ത് വച്ച് തന്നെ നഗരൂർ തണ്ണിക്കോണം പണയിൽവീട്ടിൽ ബാബു ഗിരിജ ദമ്പതികളുടെ മകൻ നിധിൻ ബാബു (29) മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കരവാരം തോട്ടയ്ക്കാട് വടകോട്ട്കാവ് അക്ഷയ് ഭവനിൽ അനിൽകുമാർ ലതിക ദമ്പതികളുടെ മകൻ അക്ഷയ് (21),നെടുംപറമ്പ് തോക്കാല ചരുവിള പുത്തൻവീട്ടിൽ തുളസി രാജി ദമ്പതികളുടെ മകൻ അനന്ദു (18)എന്നിവരാണ് മരണപ്പെട്ടത്.

മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നു അമ്മ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നു അമ്മ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

ആലപ്പുഴ: മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആലപ്പുഴ തകഴിയില്‍ നവജാതശിശുവിനെ കുഴിച്ചു മൂടിയ സംഭവത്തിലെ യുവതിയുടെ അമ്മ. ഗര്‍ഭിണിയായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മകളുടെ പ്രണയബന്ധം അറിയാമായിരുന്നു. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സാമൂഹിക പ്രവര്‍ത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.

അതേസമയം, നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫ്, സുഹൃത്ത് അശോക് ജോസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു. യുവതി നല്‍കിയ കുഞ്ഞിനെ കാമുകന്‍ ജോമസ് ജോസഫാണ് കുഴിച്ചിട്ടത്. മറവു ചെയ്യാന്‍ സഹായം നല്‍കിയതിനാണ് സുഹൃത്ത് അശോക് ജോസഫിനെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലർച്ചെ 1.30-നാണ് പൂച്ചാക്കലിലെ വീട്ടിൽ മുറിയിൽവെച്ച് യുവതി പ്രസവിച്ചത്. വെള്ളിയാഴ്ച കാമുകൻ കുഞ്ഞിനെ കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് വിവരം. കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

വണ്ടേപ്പുറം പാടശേഖരത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്ത്. ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടർ കുട്ടിയെവിടെയെന്ന് ചോദിച്ചു. കുട്ടിയെ കാമുകന് കൈമാറിയെന്നും അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നും യുവതി പറഞ്ഞു. വിവരം ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകനെപ്പറ്റി പറഞ്ഞത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ടതായി അറിയിച്ചത്.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്

അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് ഇടിവോടെ ഓഹരി വിപണിയില്‍ വ്യാപാരത്തിന് തുടക്കം. ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്്‌സ്, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചുശതമാനം വരെ ഇടിവാണ് നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ് 3.3 ശതമാനം ഇടിഞ്ഞ് 3,082ലാണ് വ്യാപാരം തുടരുന്നത്. അദാനി പോര്‍ട്‌സിന്റെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ഗ്രൂപ്പ് ഓഹരികളുടെ നഷ്ടത്തിന്റെ ചുവടുപിടിച്ച് സെന്‍സെക്‌സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ സെബി മേധാവി മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണമായിരുന്നു വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയത്.

വ്യക്തി ഹത്യക്കുള്ള ശ്രമമാണെന്ന മാധബിയുടെ പ്രതികരണത്തിനെതിരെ വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ് രംഗത്തുവരികയായിരുന്നു. ഭിന്ന താല്‍പ്പര്യം കാണം സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. മാധബി പുരിയുടെ പ്രതികരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും ഹിന്‍ഡെന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി.

കല്ലമ്പലം പുല്ലൂർമുക്കിൽ വാഹനാപകടം: ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കല്ലമ്പലം പുല്ലൂർമുക്കിൽ വാഹനാപകടം: ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കല്ലമ്പലം: കല്ലമ്പലം പുല്ലൂർ മുക്കിൽ എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. നഗരൂർ തണ്ണിക്കോണം, പണയിൽ വീട്ടിൽ ബാബു, ഗിരിജ ദമ്പതിമാരുടെ മകൻ നിതിൻ ബാബു (29) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി പത്തു മണിയോടെയാണ് പുല്ലൂർ മുക്ക് സ്നേഹ ആശുപത്രിക് മുന്നിലാണ് അപകടം നടന്നത്. എതിർ ദിശയിൽ എത്തിയ ബുള്ളറ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് നിതിൻ തത്ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കരവാരം തോട്ടയ്ക്കാട് വടകോട്ട്കാവ് അക്ഷയ് ഭവനിൽ അനിൽകുമാർ ലതിക ദമ്പതികളുടെ മകൻ അക്ഷയ് (21), നെടുംപറമ്പ് തോക്കാല ചരുവിള പുത്തൻവീട്ടിൽ തുളസി, രാജി ദമ്പതികളുടെ മകൻ അനന്ദു (18) എന്നിവരും മരണപെട്ടു.

കല്ലമ്പലം : കഴിഞ്ഞദിവസം അപകട സ്ഥലത്ത് വച്ച് തന്നെ നഗരൂർ തണ്ണിക്കോണം പണയിൽവീട്ടിൽ ബാബു ഗിരിജ ദമ്പതികളുടെ മകൻ നിധിൻ ബാബു (29) മരണപ്പെട്ടിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 15 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഈ മാസം 15 വരെ തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ ശതാബ്ദിയുടെ നിറവിൽ: ആഘോഷപരിപാടികൾക്ക് സ്വാഗതസംഘം രൂപീകരിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ ശതാബ്ദിയുടെ നിറവിൽ: ആഘോഷപരിപാടികൾക്ക് സ്വാഗതസംഘം രൂപീകരിച്ചു

1925 ൽ ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ച അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ നൂറു വർഷം പൂർത്തിയാക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളെകുറിച്ച് ആലോചിക്കുന്നതിനായി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു,
എസ്. ഗിരിജ, ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആർ.പി. നന്ദുരാജ്, നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, സ്കൂൾ എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംസാരിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി, എം.എൽ.എ. മാരായ ഒ.എസ്. അംബിക, വി. ശശി എന്നിവർ രക്ഷാധികാരികളായ 500 പേരടങ്ങുന്ന സ്വാഗതസംഘത്തിന് യോഗം രൂപം നൽകി.