പൈങ്കിളിദാസ് മെമ്മോറിയൽ ലൈബ്രേറിയൻ പുരസ്‌കാരം രാജേന്ദ്രൻ നായർക്ക്

പൈങ്കിളിദാസ് മെമ്മോറിയൽ ലൈബ്രേറിയൻ പുരസ്‌കാരം രാജേന്ദ്രൻ നായർക്ക്

പൈങ്കിളിദാസ് മെമ്മോറിയൽ ലൈബ്രേറിയൻ പുരസ്‌കാരം രാജേന്ദ്രൻ നായർക്ക് ലഭിച്ചു.
മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രേറിയൻ ദിനമായ കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 12) അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. കെ.എസ്‌.എൽ.യു.സംസ്ഥാന കമ്മിറ്റി അംഗവും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം മാധവൻകുട്ടി, കെ.എസ്‌.എൽ.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജമീമ ഷാജഹാൻ, കെ എസ്‌ എൽ യു വർക്കല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ലതിക, കെ എസ്‌ എൽ യു വർക്കല താലൂക്ക് കമ്മിറ്റി അംഗം ബി ദേവരാജൻ, എൻ രാജീവ്, വാർഡ് മെമ്പർ എസ്‌ ഷീബ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബാബു ജി, ലൈബ്രറി ഭാരവാഹികളായ എസ് എസ് ബിജു, പച്ചയിൽ സുരേഷ്, ദീപു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

വയനാടിൻ്റെ പുനർ നിർമ്മാണത്തിന് ഡിവൈഎഫ്ഐ തട്ടുകട സംഘടിപ്പിച്ചു

വയനാടിൻ്റെ പുനർ നിർമ്മാണത്തിന് ഡിവൈഎഫ്ഐ തട്ടുകട സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വയനാടിൻ്റെ പുനർ നിർമ്മാണത്തിന് ഡിവൈഎഫ്ഐ തട്ടുകട സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ആണ് അതിജീവനത്തിൻ്റെ തട്ടുകട എന്ന പേരിൽ തട്ടുകട നടത്തിയത്. വയനാട് ദുരിതബാധിതർക്ക് ആയി ഡിവൈഎഫ്ഐ വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട്. അതിനാവശ്യമായ വിഭവ സമാഹരണം ലക്ഷ്യമിട്ട് ആണ് തട്ടുകട നടത്തിയത്. പരിപാടി പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായിരുന്നു എന്ന് സംഘടകർ പറഞ്ഞു. സി.പി.എം, ഡിവൈഎഫ്ഐ നേതാക്കൾ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺ‌ലൈൻ തട്ടിപ്പ് സംഘം; പൊലീസ് മുന്നറിയിപ്പ്

വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺ‌ലൈൻ തട്ടിപ്പ് സംഘം; പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ മാതാപിതാക്കളെ സമീപിക്കുന്നത്. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസ്സിലാകുകയുള്ളൂ. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കാൻ ശ്രമിക്കണമെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

കുറിപ്പ്:

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.

ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേണിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക്, സ്പോട്ട് അഡ്മിഷൻ 14/08/2024 (ബുധനാഴ്ച്ച) നടത്തുന്നു. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10:00 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജർ ആകേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്: 9846934601, 9446700417

മുരളി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര മെഗാ ക്വിസ്സ് സംഘടിപ്പിച്ചു

മുരളി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര മെഗാ ക്വിസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര മെഗാ ക്വിസ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ബാലവേദി വൈസ് പ്രസിഡന്റ് വൈഷ്ണവ്ദേവ് എസ് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.എസ് ഗീത എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി അദ്വൈത് എസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അക്ഷയ എ നന്ദിയും പറഞ്ഞു.

യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം കൃപ എസ് (ഗവ: ഠൗൺ യു.പി.എസ്, ആറ്റിങ്ങൽ), രണ്ടാം സ്ഥാനം അർപ്പിതാ വിനോദ് (ഗവ:എച്ച്.എസ്.എസ് ഇളമ്പ), മൂന്നാം സ്ഥാനം അപർണ ഡി.എസ് (സി.എസ്.ഐ. ഇ.എം എച്ച്.എസ്.എസ്, ആറ്റിങ്ങൽ).എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം വൈഷ്ണവ് ദേവ് എസ് (ഗവ:മോഡൽ ബോയ്സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ), രണ്ടാം സ്ഥാനം സാധിക ഡി.എസ് (ഗവ:എച്ച്.എസ്.എസ് ഇളമ്പ), മൂന്നാം സ്ഥാനം അദ്വൈത് എസ് (ഗവ:എച്ച്.എസ് അവനവഞ്ചേരി). ക്വിസ് മാസ്റ്റർ കിഴുവിലം ഗവ: യു.പി.എസിലെ മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ ആയിരുന്നു.

കോഴി വില കുത്തനെ താഴോട്ട്‌

കോഴി വില കുത്തനെ താഴോട്ട്‌

ബ്രോയിലര്‍ ചിക്കന്‍ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തില്‍ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60- 65 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാര്‍ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതിനാല്‍ ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

വളര്‍ച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും. ഏതാനും മാസങ്ങളായി കോഴി വില ഉയര്‍ന്നു നില്‍ക്കുന്നത് മുന്നില്‍ കണ്ട് ഫാമുകളില്‍ വലിയതോതില്‍ കോഴികളെ വളര്‍ത്തിയതാണ് കോഴി കര്‍ഷകര്‍ക്ക് വിനയായത്. ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതല്‍ 260 രൂപ വരെയാണ് വിവിധ ഭാഗങ്ങളില്‍ ഈടാക്കിയിരുന്നത്.

ഉത്പാദനം കൂടി ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാര്‍ പറയുന്നത്.ഇത്തവണ നഷ്ടം നേരിട്ടവരില്‍ ഏറെയും പുതുതായി ഈ രംഗത്തേക്ക് വന്ന പ്രവാസികളാണെന്നാണ് കോഴി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

35 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവര്‍ക്ക് ചെലവ് തുക പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാന്‍ 90-100 രൂപ ചെലവാകും. ഫാമുകളില്‍ കിലോയ്ക്ക് 130 – 140 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. അതേസമയം വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ തന്നെ ഒരുകിലോ കോഴിയിറച്ചിക്ക് 100 – 110 രൂപയാണ് വില.
ജീവനോടെ 85 -90 രൂപയും.