by Midhun HP News | Aug 10, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: വേറിട്ട ശബ്ദ മാധുര്യം കൊണ്ട് ശ്രദ്ധേയനായ കെ.പി. ബ്രഹ്മാനന്ദൻ്റെ ഓർമ്മ പുതുക്കി കെ.പി ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ. ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ ഭജനമഠത്തിൽ അനുസ്മരണയോഗം ചേർന്നു. അനുസ്മരണ യോഗത്തിൽ എം.ജെ ആനന്ദ് അധ്യക്ഷനായിരുന്നു. കെ. ആർ അഭയൻ, ബി.എസ് അനൂപ്, എം.എ ജബ്ബാർ,കൃഷ്ണകുമാർ, ഷിറാസ് മണനാക്ക്, എസ്. സുധീർ, അഭിലാഷ് ഭജന മഠം, എസ്. ദീപ, വേണു, അനു. എ, ശിവൻ, മണിയൻ, അൻഫാർ എന്നിവർ സംസാരിച്ചു. കെ. പി ബ്രഹ്മാനന്ദൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പ്പാർച്ചനയും നടത്തി. ഈ വർഷം മുതൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഫെബ്രുവരി 22 ന് മികച്ച സംഗീതജ്ഞനുള്ള പുരസ്ക്കാരവിതരണം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
by Midhun HP News | Aug 10, 2024 | Latest News, ജില്ലാ വാർത്ത
ആററിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ യുപി വിഭാഗം കുട്ടികൾക്കായി ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം എസ് . എം . സി . ചെയർമാനും മുൻ ഐ .ടി ട്രെയിനറും ആയ ഡോ . രതീഷ് നിരാല നടത്തി. ചടങ്ങിൽ ഐ .ടി മാസ്റ്റർ ട്രെയിനർ അഭിലാഷ്, ഹെഡ്മിസ്ട്രസ് കെ . എസ് . ഗീത, എസ് ഐ ടി സി, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Aug 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ജോയിയെ വെട്ടി പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ ജോയിയുടെ കാലുകൾക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. വെട്ടേറ്റ ജോയ് അരമണിക്കൂറിലധികം റോഡിൽ കിടന്നു. ഒടുവിൽ പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടു ദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായില്ല.
by Midhun HP News | Aug 9, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അറ്റകുറ്റപണി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ബദൽ സംവിധാനമൊരുക്കി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി ക്രമങ്ങൾ കൈകൊള്ളുമെന്ന് വാട്ടർ അതോറിറ്റി കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ ഓരാഴ്ച്ച പിന്നിട്ടപ്പോഴും വെള്ളം എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ അതികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കടയ്ക്കാവൂർ, ശാർക്കര, ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.
ഉപരോധത്തെ തുടർന്ന് സൗജന്യമായി പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകാനുള്ള നടപടിക്രമങ്ങൾ കൈകൊള്ളാമെന്ന ഉറപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം നൽകി.
ബിഎസ് അനൂപ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തെ നേരിടുവാൻ പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ നിഷ്ക്രിയരായി നോക്കി നിൽക്കുകയാണെന്ന് ബി.എസ് അനൂപ് പറഞ്ഞു. ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുവാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മണ്ഡലം പ്രസിഡന്റുമാരായ എം.എ ജബ്ബാർ, സുനിൽ പെരുമാതുറ, മോനി ശർക്കര കോൺഗ്രസ് നേതാക്കന്മാരായ പുതുക്കി പ്രസന്നൻ, കടയ്ക്കാവൂർ കൃഷ്ണകുമാർ ഷാഫി പെരുമാതുറ, അഭിലാഷ് ഭജനമഠം, അശോകൻ പഴഞ്ചിറ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത് മോഹൻ പഞ്ചായത്തംഗങ്ങളായ അൻസിൽ അൻസാരി, സജികുമാർ, പെരുംകുളം അൻസാർ, ജയന്തി കൃഷ്ണ ബേബി, മനു മോൻ കോൺഗ്രസ് നേതാക്കളായ
സുകു എസ്, സജി പെരുമാതുറ എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. ക്യാംപില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കും.
ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉണ്ടെങ്കില്‍, കുടുംബത്തിലെ മൂന്നുപേര്‍ക്ക് ആനുകൂല്യം ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെത്തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയുന്ന വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും.
by Midhun HP News | Aug 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ‘സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുക.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഹെല്‍ത്ത് കാര്‍ഡ്, യൂഡിഐഡി കാര്‍ഡ്, വിവിധ വകുപ്പുകള്‍ നേരത്തെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ക്യാമ്പുകളില്‍ നേരിട്ട് ലഭിക്കും. കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാംപുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബിഎസ്എന്‍എല്‍, കെഎസ്ഇബി, അക്ഷയ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും.
Recent Comments