മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; യുട്യൂബര്‍ ‘ചെകുത്താന്‍’ പൊലീസ് കസ്റ്റഡിയില്‍

മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; യുട്യൂബര്‍ ‘ചെകുത്താന്‍’ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് നടപടി. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയില്‍ അജുവിനെതിരെ കേസ് എടുത്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലുമായിരുന്നു.

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.

ഹരിത വർത്തമാനം കവർ പേജ് പ്രകാശനം നടന്നു

ഹരിത വർത്തമാനം കവർ പേജ് പ്രകാശനം നടന്നു

കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനത്തിന്റെ കവർ പേജ് പ്രകാശനം നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ പ്രകാശനം നിർവ്വഹിച്ചു. ഡോ: രതീഷ് നിരാല ഏറ്റുവാങ്ങി. ദിലീപ് നാരായണൻ അദ്ധ്യക്ഷനായി. മണമ്പൂർ ,സദനത്തിൽ പാഠശാല ഹാളിൽ നടന്ന ചടങ്ങിൽ ഷിബു സുരേന്ദ്രൻ നന്ദി പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ, ബാലു വിവേകാനന്ദൻ, ജയലാൽ, ഷീബ എന്നിവർ പങ്കെടുത്തു. ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ ചിത്രം ആർട്ടിസ്റ്റ് കാളിദാസനാണ് തയ്യാറാക്കിയത്.

എന്‍ജിനീയറിങ്, ഫാര്‍മസി ആദ്യ അലോട്ട്‌മെന്റ് ആയി

എന്‍ജിനീയറിങ്, ഫാര്‍മസി ആദ്യ അലോട്ട്‌മെന്റ് ആയി

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസ് 13ന് മൂന്ന് മണിക്കകം ഓണ്‍ലൈന്‍ പേയ്‌മെന്റായോ വെബ്‌സൈറ്റില്‍ കൊടുത്ത ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ ഒടുക്കണം. ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല. വിവരങ്ങള്‍ക്ക്:

www.cee.kerala.gov.in

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍;

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍;

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും.

www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്.

ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.

ബംഗളൂരു ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍

10.09.2024 മുതൽ 23.09.2024 വരെ

1. 19.45 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

2. 20.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

3. 20.50 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

4. 21.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

5. 21.45 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

6. 22.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

7. 22.50 ബംഗളൂരു – കോഴിക്കോട് (SF) – മൈസൂർ, സുൽത്താൻബത്തേരി വഴി

8. 23.15 ബംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

9. 20.45 ബംഗളൂരു – മലപ്പുറം (S/F) – മൈസൂർ, കുട്ട വഴി(alternative days)

10. 20.45 ബംഗളൂരു – മലപ്പുറം (S/Dlx.) – മൈസൂർ, കുട്ട വഴി(alternative days)

11. 19.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി

12. 21.15 ബംഗളൂരു- തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി

13. 22.15 ബംഗളൂരു – തൃശ്ശൂർ (SF) – കോയമ്പത്തൂർ, പാലക്കാട് വഴി

14. 17.30ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

15. 18.30 ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

16. 19.30 ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

17. 19.45 ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

18. 20.30 ബംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

19. 17.00 ബംഗളൂരു – അടൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

20. 17.30 ബംഗളൂരു – കൊല്ലം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി

21. 18.10 ബംഗളൂരു – കോട്ടയം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി

22. 19.10 ബംഗളൂരു – കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി

23. 20.30 ബംഗളൂരു- കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി

24. 21.45 ബംഗളൂരു – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി

25. 22.45 ബംഗളൂരു – കണ്ണൂർ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി

26. 22.15 ബംഗളൂരു – പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി

27. 19.30 ബംഗളൂരു – തിരുവനന്തപുരം (S/Dlx.) – നാഗർ‍കോവിൽ വഴി

28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർ‍കോവിൽ വഴി

29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി

കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍

09.09.2024 മുതല്‍ 22.09.2024 വരെ

1. 20.15 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

2. 20.45 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

3. 21.15 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

4. 21.45 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

5. 22.15 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

6. 22.30 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

7. 22.50 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

8. 23.15 കോഴിക്കോട് – ബംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി

9. 20.00 മലപ്പുറം – ബംഗളൂരു (S/F) – മാനന്തവാടി, കുട്ട വഴി(alternative days)

10. 20.00 മലപ്പുറം – ബംഗളൂരു (S/Dlx.) – മാനന്തവാടി, കുട്ട വഴി (alternative days)

11. 19.45 തൃശ്ശൂര്‍ – ബംഗളൂരു (S/Exp.)- കോയമ്പത്തൂര്‍, സേലം വഴി

12. 21.15 തൃശ്ശൂര്‍ – ബംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി

13. 22.15 തൃശ്ശൂര്‍ – ബംഗളൂരു (SF) – കോയമ്പത്തൂര്‍, സേലം വഴി

14. 17.30 എറണാകുളം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

15. 18.30 എറണാകുളം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

16. 19.00 എറണാകുളം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

17. 19.30 എറണാകുളം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

18. 20.15 എറണാകുളം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

19. 17.30 അടൂര്‍ -ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

20. 18.00 കൊല്ലം – ബംഗളൂരു (S/ Exp.) – കോയമ്പത്തൂര്‍, സേലം വഴി

21. 18.10 കോട്ടയം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

22. 19.10 കോട്ടയം – ബംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

23. 20.10 കണ്ണൂര്‍ – ബംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി

24. 21.40 കണ്ണൂര്‍ – ബംഗളൂരു (SF) – ഇരിട്ടി, കൂട്ടുപുഴ വഴി

25. 22.10 കണ്ണൂര്‍ – ബംഗളൂരു (SF) – ഇരിട്ടി, കൂട്ടുപുഴ വഴി

26. 17.30 പയ്യന്നൂര്‍ – ബംഗളൂരു (S/Exp.) – ചെറുപുഴ വഴി

27. 18.00 തിരുവനന്തപുരം-ബംഗളൂരു (S/Dlx.) – നാഗര്‍‍കോവില്‍, മധുര വഴി

28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍‍കോവില്‍ വഴി

29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി

യാത്രക്കാരുടെ തിരക്ക് മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാല്‍ അനുവദനീയമായ ഫ്‌ളെക്‌സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുകയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ആറ്റിങ്ങൽ: യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ അതുൽ ശങ്കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലോടെ ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഫോസിസിലെ ജീവനക്കാരൻ ആയിരുന്നു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ

ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ

ആറ്റിങ്ങൽ: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412 ൽ റസീന ബീവി (45) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ സ്വർണ്ണ വളകൾ എന്ന രൂപത്തിൽ പണയം വച്ച് 120000 രൂപ തട്ടിയെടുത്തു. 2023 ഒക്ടോബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 ഓളം കേസ്സുകൾ യുവതിയുടെ പേരിൽ നിലവിലുണ്ട്. പാറശാല സ്വദേശിയുമായി ചേർന്നാണ് ഈ യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.ഗോപകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.സജിത്ത്, എ.എസ്.ഐ സഫീജ, ശരത്കുമാർ, വിഷ്ണുലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.