ഹിരോഷിമ ദിനാചരണവും സമാധാന ക്യാമ്പയിനും നടന്നു

ഹിരോഷിമ ദിനാചരണവും സമാധാന ക്യാമ്പയിനും നടന്നു

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടേയും ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഹിരോഷിമ ദിനാചരണവും സമാധാന ക്യാമ്പയിനും മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഐപ്സോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു.

ഏര്യാ സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോയി ആർ നാഥ് നന്ദിയും പറഞ്ഞു. സമാധാന ക്യാമ്പയിൻ ഐപ്സോ ജില്ലാ പ്രസിഡന്റ് അഡ്വ ജി സുഗുണൻ നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് കൗൺസിലർ ബിനു, ഐപ്സോ ജോയിന്റ് സെക്രട്ടറി തിനവിള സുഭാഷ്, പി.റ്റി.എ പ്രസിഡന്റ് പി സന്തോഷ്, ഐപ്സോ അംഗങ്ങളായ ഡി ശശിധരൻ നായർ, ഷാജി,രാധാകൃഷ്ണകുറുപ്പ്, വി വിശ്വംഭരൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ:ഡി ഉദയകുമാരി, ഹെഡ്മിസ്ട്രസ്സ് കെ.എസ് ഗീത, സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എസ് ജയകുമാരി എന്നിവർ സംസാരിച്ചു.

കുട്ടികൾ സമാധാന ഗീതം ആലപിച്ചു. സമാധാന പ്രതിജ്ഞ വാർഡ് കൗൺസിലർ ചൊല്ലിക്കൊടുത്തു. സമാധാന സൂചകമായി മുനിസിപ്പൽ ചെയർപേഴ്സൺ വെള്ളരിപ്രാവിനെ പറത്തുകയയും ചെയ്തു.

മെരിറ്റ് അവാർഡ് വിതരണത്തിന്റെയും ചികിത്സ സഹായ വിതരണത്തിന്റെയും ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവഹിച്ചു

മെരിറ്റ് അവാർഡ് വിതരണത്തിന്റെയും ചികിത്സ സഹായ വിതരണത്തിന്റെയും ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവഹിച്ചു

ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന മെരിറ്റ് അവാർഡ് വിതരണത്തിന്റെയും ചികിത്സ സഹായ വിതരണത്തിന്റെയും ഉദ്ഘാടനകർമ്മം അടൂർ പ്രകാശ് എം. പി നിർവഹിച്ചു. പത്മാലയം മിനിലാൽ, എൻ. പീതാംബരകുറുപ്പ്‌, എസ്. ശ്രീരംഗൻ, ഡോ. വി. എസ് അജിത് കുമാർ, എൻ. ആർ ജോഷി, കെ. കൃഷ്ണ മൂർത്തി എന്നിവർ പങ്കെടുത്തു.

‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്; പ്രശംസിച്ച് പി കെ ശ്രീമതി

‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്; പ്രശംസിച്ച് പി കെ ശ്രീമതി

കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് നടൻ മോഹൻലാൽ സന്ദർശിച്ചിരുന്നു. വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു. ഇപ്പോൾ മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് പി കെ ശ്രീമതി.

തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രശംസ. ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്. മോഹൻലാൽ സിനിമാരംഗത്തുള്ളവർക്ക് മാതൃകയെന്നും പി കെ ശ്രീമതി കുറിച്ചു. കൂടാതെ ദുരന്ത ഭൂമിയിൽ എത്തിയപ്പോൾ ഒരു യുവതി അദ്ദേഹത്തിനടുത്തേക്ക് വന്നതും മോഹൻലാൽ മറുപടി നൽകിയതും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

ദുരന്ത ഭൂമിയിൽ നിന്നും ഒരു യുവതി; എല്ലാവരും വരും പോകും പിന്നെ ഞങ്ങൾ ഒറ്റയ്ക്കാകും. മോഹൻലാൽ: ഒരിക്കലും ഒറ്റയ്ക്കാകില്ല എന്ന ഉറപ്പ് നൽകാനാണ് ഞാൻ വന്നത് എന്നുമായിരുന്നു കുറിപ്പ്. അതേസമയം വയനാടിന് ആദ്യഘട്ടത്തിലാണ് 3 കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം നൽകുമെന്നും മോഹൻലാൽ പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും പേരിൽ 2015ൽ മോഹൻലാൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. പൂര്‍ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി.

‘മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ’; വ്യാജപ്രചരണത്തില്‍ നിയമനടപടിക്ക് നിര്‍ദേശം

‘മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ’; വ്യാജപ്രചരണത്തില്‍ നിയമനടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ സ്വീകരിക്കുന്നുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ ഇത്തരത്തില്‍ കുട്ടികളെ നല്‍കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കുക. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളില്‍ ചെക്ക്ലിസ്റ്റ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരുടെ കൂടി കണക്ക് എടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് വാക്സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.

അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണം : വിസ്‌ഡം യൂത്ത്

അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണം : വിസ്‌ഡം യൂത്ത്

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുൾപ്പടെ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണമെന്ന് വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്റ്റാച്യു എം.ഇ.എസ് ഹാളിൽ നടന്ന പരിപാടി വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഫിറോസ്ഖാൻ സ്വലാഹി, അൻവർ കലൂർ, ത്വാഹ പാലാംകോണം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വയനാട് ദുരന്തത്തിന്റെ വലിപ്പവും വ്യാപ്തിയും കണക്കിലെടുത്ത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. അതനുസരിച്ചുള്ള പുനരധിവാസ പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിക്കുകയും വേണം. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ പരിശീലനം ഒരുക്കണം. ഹൈറേഞ്ച്, തീരപ്രദേശം, നഗരം തുടങ്ങി ജനങ്ങൾ താമസിക്കുന്ന ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

ജില്ലാ ഭാരവാഹികളായ നസീൽ കണിയാപുരം, ഹാൻസീർ മണനാക്ക്, ജമീൽ പാലാംകോണം, സൈഫുദ്ധീൻ കൊല്ലായി, വസീം തിരുമല എന്നിവർ സംസാരിച്ചു. അൻസാറുദ്ധീൻ സ്വലാഹി സ്വാഗതവും അൽത്താഫ് മണക്കാട് നന്ദിയും പറഞ്ഞു.

രാജമാണിക്യവും നിശാന്തിനിയും ഉപരിപഠനത്തിന് യുഎസിലേക്ക്

രാജമാണിക്യവും നിശാന്തിനിയും ഉപരിപഠനത്തിന് യുഎസിലേക്ക്

തിരുവനന്തപുരം: റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ഭാര്യ, ദക്ഷിണമേഖല ഡിഐജി ആര്‍ നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്. 2025 ജൂണ്‍ 20 വരെയാണ് അവധി. ഇരുവരും ഏഴിന് അമേരിക്കയിലേക്ക് തിരിക്കും.

യുഎസിലെ കോര്‍മല്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍വയണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ചിലാണ് രാജമാണിക്യത്തിന്റെ ഒരു വര്‍ഷത്തെ പഠനം. യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ള രാജമാണിക്യം നേരത്തെ ലണ്ടനില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. ആര്‍ നിശാന്തിനിയുടെ അഡ്മിഷന്‍ സംബന്ധിച്ച് യുഎസില്‍ എത്തിയ ശേഷമേ തീരുമാനമെടുക്കും.

തദ്ദേശ സെക്രട്ടറി ടിവി അനുപമയ്്ക്കാണ് റവന്യു, ദേവസ്വം സെക്രട്ടറിയുടെ ചുമതല. രാജമാണിക്യം വഹിച്ചിരുന്ന അമൃത് മിഷന്‍ ഡയറക്ടര്‍ സ്ഥാനം ലൈഫ് മിഷന്‍ സിഇഒ സൂരജ് ഷാജിക്ക് കൈമാറി.