കരവാരം ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്‌ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു

കരവാരം ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്‌ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു

കരവാരം ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിന്റെ ബേബി ഗിരിജ,വിജി വേണു എന്നിവർ പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
ഭരണം പിടിക്കാൻ എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ട് വരും.

സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു

സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി. അനിൽകുമാർ എഴുതിയ പുസ്തകങ്ങളെ അവലോകനം ചെയ്തു കൊണ്ട് ആറ്റിങ്ങൽ സന്തോഷ്‌ സംസാരിച്ചു. യോഗത്തിൽ പി.അനിൽകുമാർ എഴുതിയ തലൈകുത്ത്, മരുഭൂമിയിലെ കപ്പൽ എന്നീ പുസ്തകങ്ങൾ എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ പ്രകാശനം ചെയ്തു. എക്കോ ജനറൽ സെക്രട്ടറി അഡ്വ. കെ. ജയപാൽ, വി. കൃഷ്ണൻകുട്ടി നായർ, പി. ജയചന്ദ്രൻ നായർ, എൻ. സാബു, കെ. വേണു എന്നിവർ സംസാരിച്ചു.

അമ്പലമുക്ക് വാർഡിലെ പ്രതിഭകളെ ആദരിച്ചു

അമ്പലമുക്ക് വാർഡിലെ പ്രതിഭകളെ ആദരിച്ചു

ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് വാർഡിൽ 2023-24 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് കൗൺസിലർ കെ. ജെ രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന ‘ആദരവ് 2024’ എന്ന ചടങ്ങ് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ കെ. കൃഷ്ണമൂർത്തി, ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ എസ്. ശ്രീരംഗൻ, എസ്.ഷാജി കോൺഗ്രസ്‌ അമ്പലമുക്ക് ബൂത്ത്‌ പ്രസിഡന്റ് പ്രസന്നകുമാർ, ആശവർക്കർ ഷൈലദാസ്, അഡ്വ.ശ്രീരാഗ് ജയചന്ദ്രൻ, ആർ. എം. മുഹമ്മദ്‌ ജാസ്സിം, റിജു തുടങ്ങിയവർ പങ്കെടുത്തു.

‘ജീവന്‍ രക്ഷിക്കാന്‍ മലമുകളിലേക്ക് വലിഞ്ഞുകയറി, മുന്നില്‍ കാട്ടാന, നേരം വെളുപ്പിച്ചത് കൊമ്പന്റെ കാല്‍ചുവട്ടില്‍ കിടന്ന്’

‘ജീവന്‍ രക്ഷിക്കാന്‍ മലമുകളിലേക്ക് വലിഞ്ഞുകയറി, മുന്നില്‍ കാട്ടാന, നേരം വെളുപ്പിച്ചത് കൊമ്പന്റെ കാല്‍ചുവട്ടില്‍ കിടന്ന്’

കല്‍പ്പറ്റ: രക്ഷ തേടി മറ്റൊരു സ്ഥലത്ത് എത്തി അവിടെയും രക്ഷയില്ലാതെ വരുമ്പോള്‍ ദുരവസ്ഥ വിവരിക്കാന്‍ പാപി ചെല്ലുന്നിടം പാതാളം എന്ന് പൊതുവേ പറയാറുണ്ട്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്ടില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് ഒരുകൂട്ടം ആളുകള്‍ മലകയറിയപ്പോള്‍ അവിടെ കാട്ടാനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇതേ ചിന്ത എല്ലാരുടെയും മനസിലേക്ക് കൊള്ളിമീന്‍ പോലെ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍ ഈ ചിന്ത അസ്ഥാനത്ത് ആണ് എന്ന് ബോധിപ്പിക്കുന്ന അനുഭവമാണ് പിന്നീട് അവര്‍ക്ക് ഉണ്ടായത്.

തങ്ങളുടെ ദയനീയാവസ്ഥ കണ്ട് ആനകളും തങ്ങള്‍ക്കൊപ്പം നിന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. അന്‍പതോളം ആളുകളാണ് കൊമ്പന്റെ മുന്‍പിലിരുന്ന് ദുരന്തരാത്രി കഴിച്ചുകൂട്ടിയത്. വെളിച്ചംവന്നതോടെ ആളുകളെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും മരണത്തിലേക്ക് പോകുമെന്ന സ്ഥിതിയായിരുന്നുവെന്ന് ആനയ്ക്ക് മുന്‍പില്‍പെട്ട സുജാത എന്ന വയോധിക പറയുന്നു.

”ആദ്യ ഉരുള്‍പൊട്ടലില്‍ തന്നെ വെള്ളം പാഞ്ഞെത്തി. അവിടെനിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് അറിയാതെ പകച്ചുനിന്നു. രണ്ടാമത്തെ പൊട്ടലിന് പേരക്കുട്ടിയെയും നടക്കാന്‍ പോലും വയ്യാത്ത അമ്മയെയും പിടിച്ച് മലമുകളിലേക്ക് വലിഞ്ഞുകയറി. ശക്തമായ മഴയിലും ഇരുട്ടിലും നിലംതൊട്ട് നോക്കിയാണ് കാപ്പിത്തോട്ടത്തിലേക്ക് കയറിയത്. അവിടെയെത്തിയപ്പോള്‍ കൊമ്പനാന നില്‍ക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വലിയ ദുരിതത്തില്‍നിന്നും വരികയാണ് ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഞങ്ങള്‍ ആനയ്ക്കു മുന്‍പില്‍ കരഞ്ഞു. കൊമ്പന്റെ കണ്ണുകളില്‍ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കുന്നിന്‍മുകളില്‍ മൂന്ന് ആനകള്‍ ഉണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ഞങ്ങള്‍ക്ക് ആരോഗ്യമില്ലായിരുന്നു. കനത്ത മഴയില്‍ കൊമ്പന്റെ കാല്‍ചുവട്ടില്‍തന്നെ ഞങ്ങള്‍ കിടന്ന് നേരം വെളുപ്പിച്ചു.”-സുജാത പറഞ്ഞു.

കാട്ടാനകള്‍ക്ക് പ്രകൃതി ദുരന്തം മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്നും അവര്‍ അവിടെനിന്നും മാറിപ്പോകുമെന്നുമാണ് വിദഗധര്‍ പറയുന്നത്. പ്രകൃതിയിലെ മാറ്റങ്ങള്‍ വേഗത്തില്‍ ആനകള്‍ക്ക് തിരിച്ചറിയാനാകും. മനുഷ്യന് കേള്‍ക്കാനാകാത്ത ഇന്‍ഫ്രാ സോണിക് ശബ്ദങ്ങളെല്ലാം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും വിദഗധര്‍ വിശദീകരിക്കുന്നു.

ആറ്റിങ്ങൽ രാജധാനി ബിസിനസ് സ്കൂളിൽ എം ബി എ അഡ്മിഷൻ തുടരുന്നു

ആറ്റിങ്ങൽ രാജധാനി ബിസിനസ് സ്കൂളിൽ എം ബി എ അഡ്മിഷൻ തുടരുന്നു

ആറ്റിങ്ങൽ രാജധാനി ബിസിനസ് സ്കൂളിൽ എം ബി എ (KTU & AICTE അംഗീകൃതം) അഡ്മിഷൻ തുടരുന്നു. എം ബി എ കോഴ്സ് ആയ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, കൂടാതെ ഡ്യൂവൽ സ്പെഷ്യലൈസേഷനോടുകൂടിയുള്ള എം ബി എയും, ഇതിൽ
1. Financial Management.
2. Human resource management.
3. Information system management.
4. Marketing Management.
5. Operations Management.
6. General Management എന്നീ സ്പെഷ്യലൈസേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെ ബഹുമുഖ വികസനത്തിന് ഉതകുന്ന രീതിയിൽ പാഠ്യപദ്ധതികളെ പരിപോഷിപ്പിക്കുവാൻ വേണ്ടി കോഴ്സിനോടൊപ്പം, 7 add-on കോഴ്സുകളും നൽകുന്നു

1.Artificial Intelligence
2.SAP
3.Apple i Work
4.Distribution and Logistics Management
5. Certificate in First Aid
6. International Immersion Programme Certificate
7. Microsoft Excel

ഇതുകൂടാതെ
*എല്ലാ കുട്ടികൾക്കും Free Apple i pad.
•Free Malaysian -study tour.
•Industrial visits.
* Corporate exposure.
•Life skills &Survival skills training.
* Employability skills training.

എന്നിവയും നൽകുന്നതിലൂടെ, കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള മികച്ച പ്രൊഫഷണലുകളായി അവർക്ക് വളരാൻ കഴിയുകയും, ഉന്നത ശ്രേണിയിലുള്ള തൊഴിൽ നേടാൻ കഴിയുകയും ചെയ്യും.

എല്ലാ കുട്ടികൾക്കും തൊഴിലവസരം നൽകുന്ന രീതിയിലാണ് ഈ കോഴ്സ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അഡ്മിഷൻ വേണ്ടി കോളേജിൽ നേരിട്ടോ, താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 7025377773, 7510977773

കർക്കടകവാവ് ബലി; വർക്കല ട്രാഫിക് റെഗുലേറ്ററി അതോറിട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കർക്കടകവാവ് ബലി; വർക്കല ട്രാഫിക് റെഗുലേറ്ററി അതോറിട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കർക്കടകവാവ് ബലിക്ക് പാപനാശത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കും ഗതാഗത സൗകര്യത്തിനുമായി വർക്കല ട്രാഫിക് റെഗുലേറ്ററി അതോറിട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മുതൽ ശനിയാഴ്ച ഉച്ചവരെയാണ് നിയന്ത്രണം.

പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽ നിന്നും പാപനാശത്തേക്ക് വരുന്ന ബസുകൾ വർക്കല,പുന്നമൂട്,കൈരളിനഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം.
കാപ്പിൽ ഭാഗത്തു നിന്ന് വരുന്ന ബസ്ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.

അയിരൂർ, നടയറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ നടയറയിൽ നിന്ന് ഇടത്തേക്ക്തിരിഞ്ഞ് എസ്.എൻ കോളേജ്, പാലച്ചിറ, പുത്തൻചന്ത, മൈതാനം, പുന്നമൂട്,കൈരളിനഗർ വഴി ക്ഷേത്രംഭാഗത്തേക്ക് പോകണം. കിളിത്തട്ട് മുക്കിൽ നിന്ന് ആൽത്തറമൂട്, കൈരളി നഗർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

ശിവഗിരി എസ്.എൻ കോളേജ്, എസ്.എൻ സീനിയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാം. ഹെലിപ്പാട്, പെരുങ്കുളം, നടയ്ക്കാവ് മുക്ക്, റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാം. പുന്നമൂട് ഗവ.ഐ.ടി.ഐ, വാച്ചർ മുക്ക് (പ്രത്യേക ഗ്രൗണ്ട്), നന്ദാവനം, മൈതാനം കൃഷിഭവനു സമീപം, ആയുർവേദാശുപത്രിക്ക് സമീപം എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് വർക്കല പൊലീസ് അറിയിച്ചു.

മറ്റുസ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത കച്ചവട പണപ്പിരിവും നിരോധിച്ചിട്ടുണ്ട്.