by Midhun HP News | Aug 1, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രഗത്ഭനായ സംഘാടകനും ഭരണാധികാരിയും ആയിരുന്നു വക്കം പുരുഷോത്തമൻ എന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ : ജി. സുബോധൻ. ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ നടന്ന വക്കംജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വേണ്ടി നിരവധി കർമ്മ പദ്ധതികളാണ് വക്കം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. ഒരു പഞ്ചായത്തിൽ ഒരു ആശുപത്രിയെന്ന നിലയിൽ വിവിധ പദ്ധതികളും റെഫറൽ മെഡിക്കൽ കോളേജ്കളും കൊണ്ടു വന്നു.
ടുറിസം മേഖലയിൽ വൻ വികസനം ആണ് നടപ്പിലാക്കിയത്. ഗവർണർ എന്ന നിലയിൽ ആന്റമാനിൽ അദ്ദേഹം നടത്തിയ വികസനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. സ്‌പീക്കർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. വക്കം പുരുഷോത്തമന് തുല്യനായി അദ്ദേഹം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വക്കം പുരുഷോത്തമന്റെ ഛായാ ചിത്രത്തിനു മുന്നിൽ നൂറോളം പ്രവർത്തകർ പുഷ്പാർപ്പണം നടത്തി. വക്കം സുകുമാരൻ, ജെ. ശശി, എസ്. ശ്രീരംഗൻ, സലിം പാണന്റെമുക്ക്, കടക്കാവൂർ അശോകൻ, വി. ചന്ദ്രിക, ആർ. വിജയകുമാർ, ജയ വക്കം, ഊരുപൊയ്ക അനിൽ, സിറാജ് ഉല്ലാസ്, നാസർ മണനാക്ക്, ശാസ്താവട്ടം രാജേന്ദ്രൻ, പ്രീത് എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സൗകര്യാർത്ഥം, നഗരൂർ, രാജധാനി കോളേജിൽ എൻജിനീയറിങ്ങിന്റെ ഓപ്ഷൻ സെന്റർ ജൂലൈ 29 ആം തീയതി മുതൽ പ്രവർത്തനമാരംഭിച്ചു. കോളേജിന്റെ പത്തോളം എഞ്ചിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഈ സേവനം ലഭ്യമാക്കുന്നതിനോടൊപ്പം, കീം 2024 പ്രകാരം ഓപ്ഷൻ നൽകാൻ വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്. ഈ സേവനങ്ങൾ എല്ലാം തികച്ചും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 7025077773, 7025577773 എന്ന നമ്പറിൽ ബന്ധപ്പെടുക.
by Midhun HP News | Aug 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.
സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.
കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം. 1990-കളില്‍ സ്‌കൂള്‍സമയം ചര്‍ച്ചയായിരുന്നു. പഠനകോണ്‍ഗ്രസുകളിലും മറ്റും പഠനസമയം സംവാദവിഷയമായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍.) പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാര്‍ശനല്‍കി. 2007-ല്‍ മുന്‍ചീഫ് സെക്രട്ടറി സിപി നായര്‍ അധ്യക്ഷനായുള്ള സമിതി ഒന്നുമുതല്‍ പത്തുവരെ ക്ലാസുകാര്‍ക്ക് ലൈബ്രറി, ലബോറട്ടറി, സെമിനാര്‍, പ്രോജക്ട്, സര്‍ഗാത്മകം, കായികം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയംകണ്ടെത്തണമെന്നും പറഞ്ഞിരുന്നു – ഖാദര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
by Midhun HP News | Jul 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.
സര്‍ക്കാര്‍ / എയ്ഡഡ് / സ്വയംഭരണ എയ്ഡഡ് / സര്‍ക്കാര്‍ കോസ്റ്റ് ഷെയറിംഗ് / സ്വകാര്യ സ്വാശ്രയ / സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എന്‍ജിനിയറിങ് കോളജുകളിലേക്കും സര്‍ക്കാര്‍ / സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളജുകളിലേക്കും ആണ് ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ ക്ഷണിക്കുന്നത്. 2024 ലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് അഞ്ചിനു രാവിലെ 11 വരെ www.cee.kerala.gov.in ലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനിയറിങ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തില്‍ത്തന്നെ ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.
by Midhun HP News | Jul 31, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ വില്പനയ്ക്കായി വീട്ടീൽ സൂക്ഷിച്ച 7.73 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചെറുന്നിയൂർ താന്നിമൂട് ലക്ഷം വീട്ടിൽ ഉമേഷ് (37) ആണ് അറസ്റ്റിലായത്.
ഇയാൾ വിദ്യാർഥികൾക്കും ചില്ലറ വിൽപ്പനക്കാർക്കും ലഹരി എത്തിച്ചു നൽകുന്നതായി, സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്കോഡ് ഇൻസ്‌പെക്ടർ ടി. ആർ മുകേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയത്.
വർക്കല എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സജീവ്. വിയുടെ നേതൃത്വത്തിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ. കെ. എ, പ്രിൻസ്. ടി. എസ്,
ദിനു. പി. ദേവ്, സീന.കെ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

by Midhun HP News | Jul 31, 2024 | Latest News, കായികം, ജില്ലാ വാർത്ത
പാരിസ്: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശം.
ഇതേ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിങ് തോമര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനല്‍ മത്സരം. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 21-5, 21-10. പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12.
Recent Comments