പാവൂർക്കോണം 2-ാം വാർഡ് പൊതു സമ്മേളന ഉദ്ഘാടനം നാളെ

പാവൂർക്കോണം 2-ാം വാർഡ് പൊതു സമ്മേളന ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ: പാവൂർക്കോണം 2-ാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു സമ്മേളന ഉദ്ഘാടവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തുന്നു. ഒപ്പം പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ശാന്തി നഗറിലാണ് പരിപാടി നടക്കുന്നത്. പൊതു സമ്മേളന ഉദ്ഘാടനവും, അവാർഡ് വിതരണവും അഡ്വ. അടൂർ പ്രകാശ് എംപി നിർവഹിക്കും. മുൻ എം.എൽ.എ ശരത് ചന്ദ്രപ്രസാദ് പാർട്ടി ഓഫീസ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും.

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഒരു ജില്ല മാത്രം

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഒരു ജില്ല മാത്രം

ആലപ്പുഴ: സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. ഇതിൽ 90,000 കിലോമീറ്റർ കേരളം, തമിഴ്‌നാട്, കർണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കൺ പ്രദേശങ്ങളിലാണ്. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളിൽ കേരളം ആറാം സ്ഥാനത്തുണ്ട്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ.

പാവൂർക്കോണം 2-ാം വാർഡ് പൊതു സമ്മേളന ഉദ്ഘാടനം നാളെ

ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 3 മണിക്ക് മുനിസിപ്പൽ ലൈബ്രറി ഹാളിലാണ്‌ പരിപാടി നടക്കുന്നത്.
അഡ്വ: അടൂർ പ്രകാശ് എംപി ഉദ്ഘാടനവും, മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും നിർവഹിക്കും. സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കെ. കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം മുൻ എംപി. എൻ. പീതാംബരക്കുറുപ്പും, ഡോ:വി. എസ്. അജിത്കുമാർ മുഖ്യപ്രഭാഷണവും നടത്തും. മറ്റു വിശിഷ്ട അഥിതികളും പങ്കെടുക്കും.

ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ; ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ

ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ; ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ

കൊച്ചി: വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി. നാളെയാണ് വാവുബലി തർപ്പണ ദിനം. പല സ്ഥലങ്ങളിലും മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാളെ പുലർച്ചെ ഒന്നിന് തുടങ്ങുന്ന ബലിതർപ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം. അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു സ്പെഷൽ സർവീസും ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കുണ്ടാകും. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാലടി പെരിയാറിന്റെ തീരത്തും പതിവുപോലെ ബലിതർപ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ സജ്ജീകരിക്കുക. ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. മണപ്പുറത്തേക്ക് വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ഭജനമഠത്തിന് സമീപത്തെ ക്ഷേത്രത്തിൽ ഒരേസമയം 250 പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെയും നിയമിക്കും. നിരീക്ഷണ കാമറകളും സ്ഥാപിക്കും.

തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു

തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു

ആറ്റിങ്ങൽ: തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീയ്ക്ക് ആണ് പാമ്പ് കടിയേറ്റത്. കടയ്ക്കാവൂർ നാലാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ആശുപത്രിക്ക് സമീപം ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് വട്ടാരവിള വീട്ടിൽ ശോഭന കുമാരി (64)ക്ക് പാമ്പ് കടിയേറ്റത്. അണലി ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചത് എന്ന് തൊഴിലാളികൾ പറഞ്ഞു. ശോഭന കുമാരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

സി.മോഹനചന്ദ്രൻ അനീതിക്കെതിരെ പോരാടിയ ജനകീയ  നേതാവെന്ന് എൻ പീതാംബര കുറുപ്പ്

സി.മോഹനചന്ദ്രൻ അനീതിക്കെതിരെ പോരാടിയ ജനകീയ നേതാവെന്ന് എൻ പീതാംബര കുറുപ്പ്

മംഗലപുരം: സമൂഹത്തിലെ അനീതിക്കും, അഴിമതിക്കുമെതിരെ പോരാടിയ ജനകീയ നേതാവായിരുന്നു അഡ്വ.സി.മോഹനചന്ദ്രനെന്ന് സീനിയർ സിറ്റിസൺസ്‌ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് എൻ പീതാംബര കുറുപ്പ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചയാളാണ് മോഹനചന്ദ്രനെന്ന് അദ്ദേഹത്തിൻ്റെ ആത്മ സുഹൃത്തു കൂടിയായ പീതാംബരകുറുപ്പ് പറഞ്ഞു. കെ.പി.സി.സി. നിർവ്വാഹ സമിതി അംഗം, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, കേരള സ്പോർട്‌സ് കൗൺസിൽ തുടങ്ങി വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. സി.മോഹനചന്ദ്രൻ്റെ 10-ാം ചരമവാർഷിക ദിനത്തിൽ മുരുക്കും പുഴയിൽ അഡ്വ. സി.മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃകാപൊതുപ്രവർത്തകനുള്ള ഈ വർഷത്തെ അഡ്വ.സി. മോഹനചന്ദ്രൻ പുരസ്കാരം അഡ്വ എം വിൻസൻ്റ് എം എൽ എ യ്ക്കു സമ്മാനിച്ചു. ഫോറം പ്രസിഡൻ്റ് എ .നൗഷാദ് ആദ്ധ്യക്ഷം വനിക്കുകയും, അഡ്വ.കെ.അനിൽകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്ത സമ്മേളനത്തിൽ ബി എസ് .അനൂപ്, അണിയൂർ പ്രസന്നൻ, തോന്നയ്ക്കൽ ജമാൽ, പാങ്ങപ്പാറ അശോകൻ, തുടങ്ങിയർ സംസാരിച്ചു.