സി ആർ പി എഫ് ജവാന്മാരുടെ കുട്ടികൾക്ക് പഠനാവസരമൊരുക്കി രാജധാനി കോളേജ്

സി ആർ പി എഫ് ജവാന്മാരുടെ കുട്ടികൾക്ക് പഠനാവസരമൊരുക്കി രാജധാനി കോളേജ്

തിരുവനന്തപുരം: കർമ്മപഥത്തിൽ രാജ്യ സുരക്ഷയുടെ കാവലാളായുള്ള സി ആർ പി എഫ് ജവാന്മാരുടെ കുട്ടികൾക്ക് പ്രൊഫഷണൽ കോഴ്സുകളിലേക്ക് സൗജന്യ പഠനാവസരം ഒരുക്കി രാജധാനി കോളേജ്. ഇതിൻ പ്രകാരമുള്ള ധാരണപത്രം രാജധാനികോളേജിന്റെ. ചെയർമാൻ ഡോ. ബിജു രമേശും, പള്ളിപ്പുറം സി. ആർ. പി. എഫ് DIG- വിനോദ് കാർത്തിക്കുമായി ഒപ്പുവയ്ക്കുകയുണ്ടായി.

രാജധാനി കോളേജിന്റെ തിരുവനന്തപുരത്തുള്ള രാജധാനി കോളേജ് ഓഫ് ഇൻസ്റ്റ്യൂട്ട് ആൻഡ് ടെക്നോളജി,
പാലക്കാടുള്ള രാജധാനി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നീ രണ്ടു കോളേജുകളിലേക്കും കൂടി
69 കുട്ടികൾക്ക് എൻജിനീയറിങ് കോഴ്സുകളിലേക്കും, 5 കുട്ടികൾക്ക് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്കും, 100% ട്യൂഷൻ ഫീസ് ഇളവോടുകൂടിയുള്ള പഠനവസരമാണ് ഒരുക്കിയിട്ടുള്ളത്.

രാജധാനി കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പിലാക്കിയ ഈ സുവർണ്ണ അവസരത്തിലേക്ക് സിആർപി ജവാന്മാരുടെ അർഹരായ കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക: 7025577773

അഴൂർ യു.ഐ.റ്റിയിൽ നാലു വർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

അഴൂർ യു.ഐ.റ്റിയിൽ നാലു വർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള സർവ്വകലാശാലയുടെ കീഴിൽ ഉള്ള അഴൂർ യു.ഐ.റ്റി. കോളേജിൽ നടന്ന ചടങ്ങ് അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ നിസാർ അദ്ധ്യക്ഷത വഹിച്ചു. മുട്ടപ്പലം എസ് സി ബി പ്രസിഡൻ്റ് അഡ്വ.അനിലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ, പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്

ആറ്റിങ്ങൽ: അയിലം ഗവണ്മെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ബയോളജി എന്നീ വിഷയങ്ങളിലേയ്ക്ക് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 03/07/2024 (ബുധനാഴ്ച) രാവിലെ 10.00 മണിക്ക് നടത്തുന്നു.

കുടിവെള്ളം കിട്ടാതെ നട്ടംതിരിഞ്ഞ് നെടുങ്ങണ്ട നിവാസികൾ : പ്രതിഷേധവുമായി ബിജെപി

കുടിവെള്ളം കിട്ടാതെ നട്ടംതിരിഞ്ഞ് നെടുങ്ങണ്ട നിവാസികൾ : പ്രതിഷേധവുമായി ബിജെപി

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ കുടിവെള്ളം ലഭിച്ചിട്ട് പത്തോളം ദിവസമാകുന്നു. നെടുങ്ങണ്ട മലവിള പ്രദേശം ഉൾപ്പെടുന്ന ഏരിയയിൽ ഭൂരിഭാഗം ജനങ്ങളും പൈപ്പ് ജലം ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാൽ പത്തു ദിവസത്തോളമായിട്ടും കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി കേരള വാട്ടർ അതോറിറ്റിക്ക് പരാതി നൽകി. സാധാരണ ജനങ്ങളുടെ കുടിവെള്ളം മുട്ടിയിട്ടും അതിനെതിരെ ഒരു വാക്കുപോലും ഉരിയാടാത്ത ഭരണപക്ഷം തീർത്തും പരാജയം ആണെന്ന് ബിജെപി ആരോപിച്ചു.

ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി

ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി

കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ.ദിലീപ് വി എൽ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ജെ എസ് ബിന്ദുമോൾ ഭരണസമിതി അംഗങ്ങളായ പി മോഹനൻനായർ, ഒ പി പ്രഭാകരൻ,
എസ് .ജലജാമണി, പത്മ എന്നിവരും ബാങ്ക് ജീവനക്കാരായ എസ് അനൂപ്, ടി .അഖിൽ,
ആർ സജിത്ത്, ആർ എസ് പ്രശാന്ത് എന്നിവരും സഹകാരികളും പങ്കെടുത്തു.