by Midhun HP News | Jun 29, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: മനുഷ്യ നിർമ്മിത ദുരന്ത ദൂമിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുന്ന സാഹചര്യത്തിലാണ് രാപ്പകൽ സമരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരും സാമൂഹ്യ പ്രവർത്തകരും സമരത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കുക , മരണപ്പെട്ട മുഴുവൻമത്സ്യ തൊഴിലാളികളുടെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുക. വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിൻ്റെ ഭാഗമായി കല്ലുകൾ കൊണ്ടുപോകുന്നതിൻ്റെ ഭാഗമായി തകർത്ത പുലിമുട്ടിൻ്റെ ഭാഗം പൂർവ്വ സ്ഥിതിയിലാക്കുക , പുലിമുട്ടിൻ്റെ ഭാഗമായി ഉണ്ടായിരുന്ന കല്ലുകൾ അദാനി കടത്തി കൊണ്ടുപോയതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്
by Midhun HP News | Jun 29, 2024 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഇളബ ഹയർ സെക്കന്ററി സ്കൂളിൽ കൗമാര കാലവും പോലീസും എന്ന വിഷയത്തിൽ ആനുകാലികമായി കൗമാരക്കാർ നേരിടുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു KPA തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി അംഗം പി അജിത്കുമാർ അധ്യക്ഷനായ ക്ലാസ്സിന് ജില്ലാ കമ്മിറ്റി അംഗം ലിബിൻ സ്വാഗതം ആശംസിച്ചു ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി ജയകുമാർ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ തിരുവനന്തപുരം റൂറൽ വനിതാ സെൽ DCRC കൗൺസിലർ ദീപ എസ് നായർ നയിച്ച ക്ലാസ്സിൽ KPA ജില്ലാ പ്രസിഡന്റ് വിജു റ്റി, KPA ജോയിന്റ് സെക്രട്ടറി സുനിൽകുമാർ വി, ജില്ലാ നിർവാഹക സമിതി അംഗം ജി എസ് കൃഷ്ണലാൽ, സ്വാഗത സംഘം ചെയർമാൻ രഞ്ജിത്, പ്രിൻസിപ്പാൾ ബീനാകുമാരി ഒ PTA പ്രസിഡന്റ് സുഭാഷ് KPA എന്നിവരും വിദ്യാർഥികളും പങ്കെടുത്തു ക്ലാസ്സിന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് നന്ദി പ്രകാശിപ്പിച്ചു. നിറഞ്ഞ സദസുകൊണ്ടും വിഷയവതരണത്തിലെ വ്യത്യസ്ഥത കൊണ്ടും ക്ലാസ്സ് ശ്രദ്ധേയമായി.

by Midhun HP News | Jun 28, 2024 | Latest News, ജില്ലാ വാർത്ത
പെരുംകുളം എ എം എൽ പി എസിൽ വായന മാസാചരണത്തിന്റെ ഭാഗമായി മനോരമ വായനക്കളരിക്ക് തുടക്കമായി.കുട്ടികൾക്കായി കുട്ടികൾ തന്നെ പത്രം സ്കൂളിൽ എത്തിക്കുകയാ യിരുന്നു. കുട്ടികൾ കൊണ്ട് വന്ന ചെറുതുകകൾ ക്ലാസ്സ് അധ്യാപകരെ എൽപിക്കുകയും അത് സമാഹരിച്ച് എല്ലാ ക്ലാസ്സിലേക്കും പത്രം എത്തിക്കുകയും ചെയ്തു. ക്ലാസ്സ് പി ടി എ യും റീഡിങ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സ്കൂൾ മാനേജർ അഡ്വ. എ. എ. ഹമീദ്, മാധ്യമ പ്രവർത്തകർ,സ്കൂൾ അധ്യാപകരായ രജനി, ദിലിത്ത്, അക്ബർഷ, രാജലക്ഷ്മി, ഷമീറ, കൃഷ്ണരാജ്, രജിത, സനീറ, വിദ്യാർത്ഥി പ്രതിനിധികളായ നൂർഉൽ ആയിഷ, വേദ എസ് വിജിത്ത്, മൗലി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വച്ചു വേദ നൽകിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി.
by Midhun HP News | Jun 28, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാന ലഹരിവർജ്ജന സമിതി വിദ്യാഭ്യാസരംഗത്തെ മികവിന് നൽകിവരുന്ന ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം ഡെൽസിജോസഫിന്. തിരുവനന്തപുരം, തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഡെൽസി.
by Midhun HP News | Jun 28, 2024 | Latest News, കായികം, ജില്ലാ വാർത്ത
ഗയാന: ഇടക്കിടെ തടസപ്പെടുത്തിയ മഴയ്ക്കും ഇന്ത്യയുടെ വിജയം തടയാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെ 68 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ. നാളെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് എത്തുന്നത്.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിന്റെ അടിത്തറ ഇളക്കിയത്. ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി.
ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് (25), ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ (23), ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരാണ് പിടിച്ചു നിന്നത്. ലിയാം ലിവിങ്സ്റ്റന്‍ (11) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മറ്റെല്ലാവരും ക്ഷണം മടങ്ങി.
നാലോവറില്‍ 23 റണ്‍സ് വഴങ്ങി അക്ഷറും ഇത്രയും ഓവറില്‍ 19 റണ്‍സ് വഴങ്ങി കുല്‍ദീപും മൂന്ന് വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബുംറ 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും പിഴുതു.
ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. രോഹിത് 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഋഷഭ് പന്തിനും കാര്യമായി നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.
പിന്നീട് സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് രോഹിത് ഇന്ത്യയെ മുന്നോട്ടു നയിച്ചു. സൂര്യകുമാര്‍ 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സെടുത്തു. 13 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ജഡേജയ്‌ക്കൊപ്പം 1 റണ്ണുമായി അര്‍ഷ്ദീപ് സിങും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
by Midhun HP News | Jun 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചത്.
ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

Recent Comments