by Midhun HP News | Jun 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നയിടങ്ങളിൽ 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18ൽനിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവുണ്ട്. ഗതാഗത കമ്മീഷണറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ 15 ദിവസമായി സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലായിരുന്നു.

by liji HP News | Jun 25, 2024 | Latest News, ജില്ലാ വാർത്ത
വക്കം: തൊഴിലുറപ്പ് സൈറ്റിൽ വച്ച് തൊഴിലാളിയുടെ തലയിൽ തേങ്ങാ വീണു ഗുരുതരമായി പരിക്കേറ്റു. മൊട്ടമൂട് പ്രസന്നയ്കാണ് (65) ഈ ദുരിതം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വക്കം ഗ്രാമപഞ്ചായത്ത് 3 ആം വാർഡിൽ മൊട്ടമൂടിനു സമീപമായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരിക്കവേ ആയിരുന്നു തലയിൽ തേങ്ങ വീണത്. ഉടൻ തന്നെ വർക്കല താലൂക് ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ശുശ്രൂഷയ്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക് കൊണ്ട് പോകുകയും ചെയ്തു.

by liji HP News | Jun 25, 2024 | Latest News, ജില്ലാ വാർത്ത
കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ ചിറയിൻകീഴ് കൂന്തള്ളൂർ സ്കൂളിൽ കോൺഗ്രസ് നേതാക്കളും ഭാരവാഹികളും തമ്മിൽ നേരിയ വാക്കേറ്റം നടന്നു. വിദ്യാഭ്യാസ ബന്ദിൽ പങ്കെടുത്ത കൂന്തള്ളൂർ സ്കൂളിലെ കെഎസ്‌യു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞതാണ് നേരിയ സംഘർഷത്തിന് തുടക്കമായത്.
ചിറയിൻകീഴ് പോലീസ് എത്തി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, ബിനോയ് എസ് ചന്ദ്രൻ, മുഹമ്മദ് ഷാൻ, ജീവൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളെ പുറത്താക്കില്ല എന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിച്ചു. ചിറയിൻകീഴിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം വിളിച്ചു അടപ്പിച്ചു.
വിദ്യാഭ്യാസ ബന്ദിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഭയൻ, കോൺഗ്രസ് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, കിഴിവിലും മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷാൻ, ജീവൻ, ആദി, ലൂസി കെഎസ്‌യു നേതാക്കളായ ശ്രീദേവ്, ശ്രീഹരി, മൂസിൻ, വിഷ്ണു, അഭിഷേക്, ശ്രീശാന്ത്, പ്രിജിത്ത്, ആകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

by Midhun HP News | Jun 25, 2024 | Latest News, കായികം, ജില്ലാ വാർത്ത
ടി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സെമിയിൽ. സൂപ്പർ 8 അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് പരാജയപ്പെടുത്തുകയാണ് അഫ്ഗാനിസ്ഥാൻ സെമിയിൽ കടന്നത്. ഇതോടെ ഓസ്ട്രേലിയയും ബംഗ്ലാദേശും ടൂർണമെന്റിൽ നിന്നും പുറത്തായി.

by Midhun HP News | Jun 25, 2024 | Latest News, ജില്ലാ വാർത്ത, മരണം
പിരപ്പൻകോട് മത്തനാട് ദ്വാരകയിൽ സുകുമാരി അമ്മ അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി എസ് രതീശൻ നായർ
മക്കൾ: സുകേഷ് ആർ എസ്, സുമ ആർ എസ്, സുമേഷ് ആർ എസ്.
മരുമക്കൾ: അശ്വതി. വി, ബിജു ആർ എസ്, ആര്യ എസ് നായർ.
സഞ്ചയനം നാളെ രാവിലെ 8.30 ന്
by liji HP News | Jun 24, 2024 | Latest News, കായികം, ജില്ലാ വാർത്ത
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന നാലാമനെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോഷ് ബട്‌ലര്‍. ഓസിസ് താരം ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്. അമേരിക്കയ്ക്ക് എതിരായ മത്സരത്തിലായിരുന്നു ബട്‌ലറുടെ നേട്ടം.
38 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും എഴ് കൂറ്റന്‍ സിക്‌സറും ഉള്‍പ്പടെ ബട്‌ലര്‍ പുറത്താകാതെ 83 റണ്‍സ് നേടി. ഈ ടി20 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് ബട്‌ലര്‍. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ ഇതിനകം ബട്‌ലര്‍ 191 റണ്‍സ് നേടിയിട്ടുണ്ട്.
2012ലാണ് ബട്‌ലര്‍ ആദ്യമായി ടി20 ലോകകപ്പ് കളിക്കുന്നത്. 34 മത്സരങ്ങളില്‍ നിന്നായി 990 റണ്‍സാണ് ജോഷ് അടിച്ചൂകൂട്ടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 101 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. വാര്‍ണറാകട്ടെ 40 മത്സരങ്ങളില്‍ നിന്നായി 978 റണ്‍സാണ് നേടിയത്. കുട്ടിക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത് വിരാട് കോഹ് ലിയാണ്. 32 മത്സരങ്ങളില്‍ നിന്നായി 1207 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 44 മത്സരങ്ങളില്‍ നിന്നായി 1062 റണ്‍സാണ് രോഹിത് നേടിയത്. മൂന്നാമത് ശ്രീലങ്കന്‍ താരം ജയവര്‍ധനയാണ്.

Recent Comments