by Midhun HP News | Jun 18, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഇൻഡസ്ട്രിയൽ കോ-ഓ പ്പറേറ്റീവ് സൊസൈറ്റിയുടെ ഉൽപ്പന്നങ്ങൾ വീടുകൾ തോറും വിപണനം നടത്തുന്നതിനായി താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് മുൻഗണന, പ്രായപരിധി ഇല്ല.അവരവരുടെ പ്രദേശങ്ങളിൽ ജോലിചെയ്യാൻ അവസരം. ആകർഷകമായ വേതനവും ഇൻസെന്റീവും.
കൂടുതൽ വിവരങ്ങൾക്ക്: 9946953070.
by liji HP News | Jun 18, 2024 | Latest News, ജില്ലാ വാർത്ത
എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം ജൂൺ 22 മുതൽ 28 വരെ ആറ്റിങ്ങലിൽ നടക്കും. ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി വിവിധ ക്യാമ്പസുകളിൽ നടക്കുന്നത്.
ജൂൺ 22- പതാക ദിനവും,ലോഗോ പ്രകാശനവും
ജൂൺ 23- പഴയകാല SFI പ്രവർത്തകരുടെ സംഗമം
ജൂൺ 24 -വിദ്യാഭ്യാസ സെമിനാർ
ജൂൺ 25 -അനാഥാലയങ്ങളിൽ ഭക്ഷണ വിതരണം
ജൂൺ 26 -ക്രിക്കറ്റ് ടൂർണമെന്റ്
ജൂൺ 27 – ക്വിസ് കോമ്പറ്റിഷൻ
ജൂൺ 28- പ്രതിനിധി സമ്മേളനം
എന്നിവയാണ് സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികൾ.
സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചക്ക് 2മണിക്ക് എസ് ഡി ബാലൻ സ്മാരക ഹാളിൽ ചേരും (സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്) ചേരും.
സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. ലെനിൻസംഘാടക സമതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗം ഏറെ വെല്ലുവിളി നേരിടുന്ന സമയത്തു നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനായി ചേരുന്ന സംഘാടക സമതി യോഗത്തിൽ എല്ലാ വർഗ ബഹുജന സംഘടനാ പ്രവർത്തകരും വിദ്യാർത്ഥികളും, ജനാധിപത്യ വിശ്വാസികളും
പങ്കെടുക്കണമെന്ന് എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയ് വിമലും, പ്രസിഡന്റ് എസ്.അർജുനും അഭ്യർത്ഥിച്ചു.
by Midhun HP News | Jun 18, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
by Midhun HP News | Jun 17, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ് ആത്മഹത്യ ചെയ്‌തത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Jun 17, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ പാലോട് പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. മരിച്ച കാർത്തിക് പത്താംക്ലാസ് വിദ്യാർഥിയാണ്.
നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയിൽനിന്ന് കയറ്റി. കാർത്തിക്കിന് ജീവനുണ്ടായിരുന്നെങ്കിലും വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചെന്നാണ് വിവരം. ബിനുവിന്‍റെ മൃതദേഹം പാലോട് സർക്കാർ ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
by liji HP News | Jun 17, 2024 | Latest News, ജില്ലാ വാർത്ത
കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയിലൂടെ (പി.എം.എം.എസ്.വൈ) ബയോ ഫ്ലോക്ക് പോണ്ട് മത്സ്യകൃഷിയിൽ നൂറുമേനി
വിജയവുമായ് അഞ്ചുതെങ്ങ് സ്വദേശിയും കുടുംബവും.
അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പെരേരാസ് ഹൗസിൽ ജോയ് പേരെരയും ഭാര്യ ബിന്ദു ജോയിയുമാണ് കേന്ദ്ര പദ്ധതിയുടെ സഹായത്തോടെ മത്സ്യകൃഷിയിൽ നൂറുമേനി വിജയം കൈവരിച്ചത്. കഴിഞ്ഞ ദിവസം മാമ്പള്ളി വരമ്പിൽ, ഗ്രീൻവാലി അക്ക്വഫാമിൽ നടന്ന വിളവെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ജോയിയും കുടുംബവും.
Recent Comments