എൽ പി എസ് എ യുടെ താൽക്കാലിക ഒഴിവ്

എൽ പി എസ് എ യുടെ താൽക്കാലിക ഒഴിവ്

പെരുങ്ങുഴി, മാതശ്ശേരിക്കോണം ഗവ യു പി എസിൽ 2024-25 അധ്യയന വർഷത്തിൽ
എൽ പി എസ് എ യുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 21/06/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

‘ചിത്തിരത്തോണി’ മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

‘ചിത്തിരത്തോണി’ മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

ചിറയിൻകീഴ്: ശാർക്കര ഹൈസ്കൂളിലെ 1985 ൽ പഠിച്ചിറങ്ങിയ വിദ്യാത്ഥി കൂട്ടായ്മ ചിത്തിരത്തോണി 85 സംഘത്തിന്റെ നേതൃത്വത്തിൽ മെരിറ്റ് ഈവെനിംഗും പുതിയ ആസ്ഥാന ഓഫീസും ലൈബ്രറിയും വായനശാലയും മുൻ ഡെപ്പൂട്ടി സ്പീക്കർ വി.ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. എസ്സ്.എസ്സ്.എൽ.സി, പ്ലസ്ടു, ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ് ആദരിച്ചു.

ചിത്തിരത്തോണി സംഘം രക്ഷാധികാരിയും ഗ്രന്ഥശാല പ്രസിഡന്റുമായ മനോജ് ബി ഇടമന അദ്ധ്യക്ഷനായിരുന്നു. പൂർവ്വകാലവിദ്യാത്ഥിസംഘടനകളുടെ നേതൃത്വത്തിൽ പുതിയതലമുറയ്ക്ക് വേണ്ടി വായനശീലം ഉയർത്തുന്നതിന് ഒരു ഗ്രന്ഥശാലയ്ക്ക് രൂപം നൽകിയ ചിത്തിരത്തോണി മറ്റുള്ളവർക്ക് ഒരു മാത്യക പ്രസ്ഥാനമാണെന്ന് വി.ശശി എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പുതിയ ഓഫീസും ലൈബ്രറിയും വായനശാലയും നാട മുറിച്ചും നിലവിളക്ക് കൊളുത്തിയും അദ്ദേഹം നിർവ്വഹിച്ചു.

വിദ്യാർത്ഥികൾക്ക് വേണ്ടി ഇൻഞ്ചിനിയറിംഗ് കോളേജ് അസ്സി: പ്രെഫസർ സജീവ് മോഹൻ മോട്ടിവേഷൻ ക്ലാസ്സെടുത്തു. സംഘം പ്രസിഡന്റ് സജി സതീശൻ സ്വാഗതവും സെക്രട്ടറി എസ്സ്.സുരേഷ് നന്ദിയും പറഞ്ഞു. ട്രഷറർ ആർ.ജയാംബിക കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും മരണപ്പെട്ട സഹപാഠികൾക്കും അനുശോചനം രേഖപ്പെടുത്തി.

കലാലയങ്ങളിൽ കലാ-കായികരംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. സമൂഹത്തിൽ മാതൃകയായി കളഞ്ഞു കിട്ടിയ ആയിരക്കണക്കിന് വരുന്നതുക ആറ്റിങ്ങൽ പോലീസിന്റെ സഹായത്തോടെ നവ മാധ്യമങ്ങളിലൂടെ ഉടമസ്ഥനെ കണ്ടെത്തി പണംകൈമാറി മാതൃകയായ ഷാഫിയെയും ആദരിച്ചു.

ചടങ്ങിന് ചിത്തിരത്തോണി ഗ്രന്ഥശാല സെക്രട്ടറി സുനിതാഭായ്, പാലിയേറ്റ് കൺവീനർ പി.പ്രേംകുമാർ, സംഘം സഹഭാരവാഹികളായ ബി.ഷാജഹാൻ, മനോജ് കുമാർ, ബിന്ദു ബി.എൽ, കെ.ശിവദാസൻ എന്നിവർ സംസാരിച്ചു. യോഗാനന്തരം കലാപരിടികളും നടന്നു.
കഴിഞ്ഞ നാലുവർഷമായി സമൂഹത്തിൽ ഒട്ടേറെ കർമ്മപദ്ധതിയുമായി മുന്നോട്ടു പോകുന്ന പൂർവ്വകാല വിദ്യാത്ഥി സംഘടനയായ ചിത്തിരത്തോണി കോവിഡ് മഹാമാരി കാലത്തെ പ്രവർത്തനങ്ങൾ, താലൂക്ക് ആശുപത്രിയിൽ പാലിയേറ്റ് കെയർ രോഗികൾക്ക് എല്ലാ മാസവും സഹായങ്ങൾ നൽകുന്ന പ്രവർത്തനം, നിർദ്ധനരായവർക്ക് നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണങ്ങൾ, വിഷരഹിത പച്ചക്കറി കൃഷി വ്യാപനം, സഹപാഠിക്കൊരു കൈത്താങ്ങ്, തൊഴിൽ സംരംഭങ്ങൾക്ക് വായ്പ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നത്.

തുടർപഠനം ഇനി  പോലീസിന്‍റെ മേൽനോട്ടത്തിൽ; രജിസ്ട്രേഷൻ ജൂലൈ 15 വരെ

തുടർപഠനം ഇനി പോലീസിന്‍റെ മേൽനോട്ടത്തിൽ; രജിസ്ട്രേഷൻ ജൂലൈ 15 വരെ

എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്‍റെ “ഹോപ്പ്” പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 15. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9497900200 എന്ന നമ്പരില്‍ ബന്ധപ്പെടാം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളിലൂടെയും മെന്‍ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളിലൂടെയും കുട്ടികളെ വിജയത്തിലേയ്ക്ക് നയിച്ച കേരള പോലീസിന്‍റെ ജനപ്രിയ പദ്ധതിയാണ് ഹോപ്പ്.

ട്രോളിങ് നിരോധനം ലംഘിച്ച വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

ട്രോളിങ് നിരോധനം ലംഘിച്ച വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

ട്രോളിങ് നിരോധനം ലംഘിച്ചു ചെറുമത്സ്യങ്ങളെ പിടികൂടിയ വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ 5.15 മണിയോടെ മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. വള്ളങ്ങൾ പരിശോധിച്ചതിൽ 10 സെൻ്റീമീറ്ററിന് താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യങ്ങൾ, 25 Hp 4 എഞ്ചിനുകൾ, 4 തെർമ്മോക്കോൾ(പൊന്ത്), 12 V ൻ്റെ 9 ലൈറ്റുകൾ, 5 ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു.

ഔസേഫ്, മഹേഷ്, മനോജ്, രാജേഷ്, പ്രിൻസ് എന്നിവർ വള്ളത്തിലെ തൊഴിലാളികളാണ്. ചിറയിൻകീഴ് അസിസ്റ്റന്റ് ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണു, Head Guard, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ, ജോബിൻ പോൾ, റോബിൻസൺ, ഷിബു, ജസ്റ്റിൻ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. വർക്കല ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മേൽ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

പിരപ്പമൺകാട് പാടശേഖരത്തിൽ ഇക്കൊല്ലത്തെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നാളെ

പിരപ്പമൺകാട് പാടശേഖരത്തിൽ ഇക്കൊല്ലത്തെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ ഇക്കൊല്ലത്തെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് നടക്കും. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്യും. നടീൽ ഉത്സവ ഉദ്ഘാടനം പ്രശസ്ത സിനിമാ നാടക നടൻ അമൽ രാജ്‌ദേവ് നിർവഹിക്കുന്നു. പാടശേഖരത്തിൻ്റെ ലീഗൽ അഡ്വൈസർ ആയി അഡ്വക്കേറ്റ് പ്രദീപ് ചുമതല ഏൽക്കും. ശ്രീഭൂതനാഥൻ കാവ് പരിസരത്ത് ആണ് നടീൽ ഉത്സവം നടക്കുന്നത്.

പഞ്ചായത്ത് / മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025; ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

പഞ്ചായത്ത് / മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025; ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

പഞ്ചായത്ത് / മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025; ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം.
2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം.

ആവശ്യമായ രേഖകൾ
a) വയസ്സ് തെളിയിക്കുന്നതിന്
ആധാർ കാർഡ്
സ്കൂൾ സർട്ടിഫിക്കറ്റ്
പാൻ കാർഡ്
വിവാഹ സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
*ഇവയിൽ ഒന്ന്

b) താമസം തെളിയിക്കുന്നതിന്

റേഷൻ കാർഡ്
ഇലക്ഷൻ ID
ആധാർ കാർഡ്
വിവാഹ സർട്ടിഫിക്കറ്റ്
റസിഡൻഷ്യൽ (V O)
ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്
*ഇവയിൽ ഒന്ന്

ഒരു ഫോട്ടോ; ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും

c) കോൺടാക്റ്റ് നമ്പർ

കഴിഞ്ഞ നിയമസഭാ-പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)
നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)

വിവാഹം/വീട് നിർമ്മാണം വഴി താമസം മാറിയവർ വിവാഹ സർട്ടിഫിക്കറ്റ്/ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ജൂൺ 25ന് മുമ്പായി ഹാജരാവേണ്ടതാണ്.