by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫു്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അന്ത്യം.സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്.മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയതാണ് അദ്ദേഹത്തിന്റെ കളിജീവിതം.
അന്ന് നേടാന്‍ കഴിയാതെ പോയ കിരീടങ്ങള്‍ പോലും നേടിയ പരിശീലക ജീവിതമാണ് അദ്ദേഹത്തിന്റേത്. പ്രതിരോധ നിരയിലെ ധീരനായ പോരാളിയെങ്കിലും മുന്നോട്ടുകയറി കളിക്കാന്‍ മടി കാണിക്കാത്ത ആവേശക്കാരനായിരുന്നു ചാത്തുണ്ണി. ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരീശീലക സ്ഥാനത്ത് എത്താന്‍ എല്ലാ യോഗ്യതയുമുണ്ടായിരുന്നെങ്കിലും ആ ഭാഗ്യം ചാത്തുണ്ണിയെ കടാക്ഷിച്ചില്ല.
by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടന ദിവസമായ ജൂൺ 13 ന് നിശാഗന്ധിയിൽ കലാസാംസ്‌കാരിക പരിപാടി അരങ്ങേറും. ‘എക്‌സോ 2024 അതിരുകൾക്കപ്പുറം’ എന്ന അവതരണത്തിൽ യുദ്ധം,അധിനിവേശം, പലായനം, പ്രതിരോധം, സമാധാനം എന്നീ വിഷയങ്ങളെ കേന്ദ്ര പ്രമേയങ്ങളാകും. ഈ മൾട്ടി ഡിജിറ്റൽ പെർഫോമൻസായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മലയാളം ലോക സാഹിത്യത്തിന് സമ്മാനിച്ച വിഖ്യാതനായ നോവലിസ്റ്റ് ബെന്യാമീൻ, ബെന്യാമീൻ എന്ന കഥാപാത്രമായി തന്നെ രംഗത്ത് വരുന്നു എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്. കഥാകൃത്തും നടനും സംവിധായാകനുമായ മധുപാൽ, ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, അനുപ് ചന്ദ്രൻ, ഗായിക സിത്താര കൃഷ്ണകുമാർ, ഗായികയും പെർഫോമറുമായ ഗൗരി ലക്ഷ്മി, ഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളാണ് ഷോ നയിക്കുന്നത്.
ലോക സംഗീത നൃത്ത പ്രതിഭകളായ 70 കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ കലാസാംസ്‌കാരിക സംഗമം അണിയിച്ചൊരുക്കുന്നത് ഭാരത് ഭവന്റെ സഹായത്തോടെ മലയാളം മിഷൻ ആണ്. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയും ചലച്ചിത്ര നാടക സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരുമാണ് ആശയവും ആവിഷ്ക്കാരവും നിർവഹിക്കുന്നത്. ജൂൺ 13 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടക്കുന്നത്.
സർക്കാർ അക്കൗണ്ട് വഴി നൽകുന്ന പണം ബാങ്ക്കളിൽ പോയി കാത്തുനിൽക്കാതെ
മിനിറ്റുകൾക്കകം കയ്യിൽ ലഭിക്കുന്നതിന് വേണ്ടി കടക്കാവൂർ പഞ്ചായത്ത് കല്ലൂർക്കോണം ജംഗ്ഷനിൽ ഉള്ള സേവനകേന്ദ്രത്തിൽ സ്ഥാപിതമായ CSD ഡിജിറ്റൽ പൊതു സേവന കേന്ദ്രത്തിന്റെ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് വി. ചന്ദ്രികയ്ക്ക് കൈമാറി ഐ. എൻ. റ്റി . യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്യുന്നു. ചടങ്ങിൽ ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, യു. പ്രകാശ്, ഷിഹാബുദീൻ, ആർ. വിജയകുമാർ,സതീഷ് കല്ലൂർക്കോണം, ചന്ദ്രദാസ്, അരുണിമ, ആതിര എന്നിവർ പങ്കെടുത്തു.
by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
നിങ്ങളുടെ യുഐഡി കാര്‍ഡിലെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) എന്നിവയ്ക്കുള്ള സൗജന്യ അപ്ഡേറ്റുകള്‍ ഉടന്‍ അവസാനിക്കും. 2024 ജൂണ്‍ 14-നകം UIDAI പോര്‍ട്ടലിലൂടെ നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നിലവിലുള്ളതാണെന്ന് ഉറപ്പാക്കുക. ഈ തീയതിക്ക് ശേഷം, ഏത് അപ്ഡേറ്റുകള്‍ക്കും 50 രൂപ ഫീസ് ബാധകമാകും.
ഉപഭോക്താക്കളോട്, പ്രത്യേകിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാത്തവരോട് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്ക് ഇത് ഓണ്‍ലൈനായോ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിച്ചോ ചെയ്യാം. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ കൃത്യവും കാലികവുമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.ഈ സമയപരിധി നേരത്തെ പലതവണ നീട്ടിയിട്ടുണ്ട്. തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്യാത്ത വ്യക്തികള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാതെ തന്നെ അത് ചെയ്യാന്‍ ഇനി 3 ദിവസമുണ്ട്. 2024 ജൂണ്‍ 14-ന് ശേഷം, ഈ സേവനത്തിന് ഫീസ് ബാധകമാകും.
ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും പൗരന്മാരെ അവരുടെ ആധാര്‍ വിവരങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് അനുസൃതമാണ് ഈ സംരംഭം.
ആധാര്‍ ഡെമോഗ്രാഫിക് വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ:
യുഐഡിഎഐ വെബ്‌സൈറ്റിലെ ആധാര്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
നിങ്ങളുടെ ആധാര്‍ നമ്പറും ഒടിപിയും നല്‍കി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
ഡോക്യുമെന്റ് അപ്ഡേറ്റില്‍ ക്ലിക്ക് ചെയ്ത് നിലവിലുള്ള വിശദാംശങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കുക.
ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റ് ഉപയോഗിച്ച്, യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത് കോപ്പി അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയുടെ ട്രാക്ക് സൂക്ഷിക്കാന്‍ സേവന അഭ്യര്‍ത്ഥന നമ്പര്‍ ശ്രദ്ധിക്കുക.

by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ. തകരാർ പരിഹരിക്കാനോ പ്രവർത്തനക്ഷമമാക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. ഇവിടത്തെ മോർച്ചറി ഒരുസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സൗകര്യം ഉള്ളതാണ്. എന്നാൽ ശീതീകരണസംവിധാനം തകരാറിലായതോടെ മാസങ്ങളായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് തിരിച്ചയക്കുകയാണ്. പോസ്റ്റ്മോർട്ടം ആവശ്യമായി വരുന്ന, വൈകീട്ട് മൂന്നിനുശേഷം എത്തിക്കുന്ന മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി തൊട്ടടുത്തദിവസം മാത്രം പോസ്റ്റ്മോർട്ടം നടപടികൾ നടത്തി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
മോർച്ചറി പ്രവർത്തനരഹിതമായതോടെ മൃതദേഹങ്ങൾ മറ്റ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയക്കേണ്ട അവസ്ഥയാണ്. മൃതദേഹങ്ങൾ ഒരുദിവസത്തേക്ക് സൂക്ഷിച്ചു വയ് ക്കുന്നതിനായി നിരവധി പേരാണ് പ്രതിദിനം താലൂക്കാശുപത്രിയെ ആശ്രയിച്ചിരുന്നത്.
എന്നാൽ ശീതീകരണ സംവിധാനം പ്രവർത്തനരഹിതമായതോടെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രികളെയോ സ്വകാര്യ ശീതീകരണ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. വലിയ തുക ഫീസ് ഈടാക്കിയാണ് സ്വകാര്യ ശീതീകരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഏജൻസികളെ സഹായിക്കാനായി ആശുപത്രി അധികൃതർ മോർച്ചറിയുടെ പ്രവർത്തനം വൈകിപ്പിക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.
by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പുതുതായി തുടങ്ങുന്ന ജനസേവന കേന്ദ്രത്തിലേക്ക് ഡി ടി പിയും കമ്പ്യൂട്ടർ പരിഞ്ജാനവും പരിചയ സമ്പത്തും ഉള്ള യുവതിയെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക: മൊബൈൽ നമ്പർ-9947031395
by liji HP News | Jun 12, 2024 | Latest News, ജില്ലാ വാർത്ത
ഇടിഞ്ഞു പോയ കിണറ്റിൽ വീണ ആളിനെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വഞ്ചയൂർ പട്ടള പ്ലാവറക്കോണം സിന്ധു ഭവനിൽ സുകുമാരനെയാണ് (75)
ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപെടുത്തിയത്. തൊടികൾ ഇടിഞ്ഞു പോയ കിണറ്റിൽ നാട്ടുകാർ ഇറക്കി കൊടുത്ത ഏണിയിൽ പിടിച്ചു നിന്ന ഇയാളെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ്കുമാർ റോപ്പിൽ തൂങ്ങി ഇറങ്ങി രക്ഷപെടുത്തി. Gr asto അനിൽകുമാർറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രതീഷ്കുമാർ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ, സുമേഷ്, അമൽജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Recent Comments