ആറ്റിങ്ങലിൽ സ്കൂളുകളിൽ അധ്യാപക ഒഴിവ്

ആറ്റിങ്ങലിൽ സ്കൂളുകളിൽ അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു എഫ്.ടി.എമ്മിന്റ ഒഴിവുണ്ട്. ഡിഗ്രി പാടില്ല. അഭിമുഖം ജൂൺ 13ന് രാവിലെ 10ന്.

ആറ്റിങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്സ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം ജൂൺ 13ന് രാവിലെ 11ന്

നായകൻ യാത്രയായെങ്കിലും നാടകം തുടരും

നായകൻ യാത്രയായെങ്കിലും നാടകം തുടരും

കഥാപാത്രത്തിന് അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സെക്കരക്കുടി പഞ്ചായത്തിലെ “ആളില്ലാഗ്രാമ “മെന്നറിയപ്പെടുന്ന മീനക്ഷിപുരം ഗ്രാമത്തിൽ ഒറ്റക്ക് ജീവിച്ച കന്തസ്വാമിയെ അനുസ്മരിക്കാനാണ് നാടക കലാകാരന്മാർ ഒത്തുകൂടിയത്. “ദി തീയറ്റർ ഗ്രൂപ്പ് ” സാംസ്ക്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച ” ചില നേരങ്ങളിൽ ചില മനുഷ്യർ ” എന്ന നാടകം കന്തസ്വാമിയുടെ ജീവിതമാണ്.
ഇക്കഴിഞ്ഞ ആഴ്ച്ചയാണ് തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഇദ്ദേഹം അന്തരിച്ചത്. തങ്ങളവതരിപ്പിച്ച നാടകത്തിലെ കഥാനായകന്റെ മരണവാർത്ത പത്രമാധ്യമങ്ങളിൽ അറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് നിലച്ചുപോയ നാടക പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിനെ കുറിച്ചുള്ള ആലോചനക്കിടയിലാണ് ഈ നാടകം പിറന്നത്. നാടക, ചലചിത്രഗാന രചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറമാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർച്ചഹിച്ചത്. പ്രൊഫഷണൽ നാടകരംഗത്തെ ശ്രദ്ധേയനടൻമാരായ ബിജു മുടപുരം, അഭിലാഷ് വേറ്റിനാട്, സേതു ശിവകൃഷ്ണപുരം എന്നിവരാണ് അഭിനയിച്ചത്. വിപിൻ ഗോവിന്ദാണ് പിന്നണിയിൽ പ്രവർത്തിച്ചത്.കോവിഡ് രോഗകാലത്ത് യുട്യൂബിൽ കണ്ട കന്തസാമിയുടെ ജീവിതത്തിൽ നിന്നുമാണ് നാടകം രചിച്ചത്. തൂത്തുക്കുടി ജില്ലയിൽ എണ്ണൂറിലേറെ താമസക്കാരുണ്ടായിരുന്ന ഗ്രാമത്തിലെ ജനങ്ങൾ പലപ്പോഴായി ഒഴിഞ്ഞു പോയിട്ടും ജൻമനാട്ടിൽ ഒറ്റക്ക് താമസം തുടർന്ന കന്തസാമിയെത്തേടി രോഗകാലത്ത് എല്ലാം നഷ്ടപ്പെട്ട നഗര ജീവികളായ രണ്ട് ആൺമക്കൾ മടങ്ങിവരുന്നതാണ് ” ചില നേരങ്ങളിൽ ചിലമനുഷ്യർ ” എന്ന ഈ നാടകത്തിന്റെ ഇതിവൃത്തം.

ജഗതി എൻ.കെ .ആചാരി നാടകപുരസ്കാരം, പാലോട് സംസ്ഥാന അമച്വർ നാടകപുരസ്കാരം, ഉൾപ്പെടെ പത്തിലേറെ അംഗീകാരങ്ങൾ വിവിധ മൽസരങ്ങളിൽ ഈ നാടകം ഏറ്റുവാങ്ങി. വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഈ നാടകം അവതരണം തുടരുന്നുണ്ട്. കന്തസാമിയുടെ ജീവിതം ചലച്ചിത്രമാക്കാൻ തിരക്കഥ തയ്യാറാക്കപ്പെടുമ്പോഴാണ് കന്തസ്വാമി യാത്രയായത്. അനുസ്മരണ ചടങ്ങിൽ നാടക,സാംസ്ക്കാരിക പ്രവർത്തകരും എത്തിയിരുന്നു.

മണ്ണെടുത്ത് റോഡ് അപകട അവസ്ഥയിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

മണ്ണെടുത്ത് റോഡ് അപകട അവസ്ഥയിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

ആറ്റിങ്ങൽ: മണ്ണെടുത്തതിനെ തുടർന്ന് റോഡ് അപകടാവസ്ഥയിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ. ആലംകോട് ഗവ.എൽ.പി.എസ് – മണ്ണൂർ ഭാഗം റോഡിൽ ആണ് ഈ അപകടാവസ്ഥയുള്ളത്. ഈറോഡ് തകർന്നടിഞ്ഞിട്ടു മാസങ്ങളോളമായി. ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.

അതിന് ഉപരി റോഡിനോട് ചേർന്ന് ചില സ്വകാര്യ വ്യക്തികൾ ആഴത്തിൽ മണ്ണെടുത്തിരിക്കുന്നത് ആണ് നിലവിൽ ആശങ്ക സൃഷ്ടിക്കുന്നത്. മഴക്കാലമായതോടെ ഈ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴുമോ എന്ന് ആശങ്കയുണ്ട്. വീതി കുറഞ്ഞ റോഡിന്റെ ടാറിനോട് ചേർന്നാണ് ആഴത്തിൽ കുഴിച്ചിരിക്കുന്നത്. നിരവധി സ്കൂൾ വാഹനങ്ങൾ അടക്കം കടന്നു പോകുന്ന ഈ റോഡിൽ വൻ അപകട സാധ്യത നിലനിൽക്കുകയാണ്. കൊടും വളവും, കയറ്റവും ഉൾപ്പെടുന്ന സ്ഥലത്ത് ആണ് വൻകുഴി അപകട ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നത്. അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് അപകട സാധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എം.എച്ച്.അഷ്റഫ് ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി നിവേദനം നൽകി.

മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ചവരുടെ വീടുകൾ എം എൽ എ സന്ദർശിച്ചു

മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ചവരുടെ വീടുകൾ എം എൽ എ സന്ദർശിച്ചു

വർക്കല വെട്ടുർ ഗ്രാമപഞ്ചായത്തിലെ ഫിഷർമാൻ കോളനിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഉണ്ടായ മഴയിലും കാറ്റിലും വീടുകളുടെ മേൽക്കൂര സഹിതം പറന്നു പോയി. വലിയ നാശനഷ്ടം ഉണ്ടായി. സ്ഥലം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ സന്ദർശിച്ചു.

ആവണീശ്വരം മഹാദേവർ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

ആവണീശ്വരം മഹാദേവർ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

ആറ്റിങ്ങൽ: ആവണീശ്വരം മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വെള്ളിയാഴ്ച നടക്കും. രാവിലെ നാല് അമ്പതിന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനം. ആറുമണിക്ക് മഹാഗണപതിഹോമം.മഹാമൃത്യുഞ്ജയ ഹോമം. എട്ടിന് ലക്ഷാർച്ചന.

12 30 മുതൽ അന്നദാനം. വൈകിട്ട് 6. 15ന് അലങ്കാര ദീപാരാധന. രാത്രി എട്ടിന് അത്താഴപൂജ,തുടർന്ന് നടയടയ്ക്കൽ.

ട്യൂഷന് വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അദ്ധ്യാപകൻ പിടിയിൽ

ട്യൂഷന് വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അദ്ധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: സ്‌പെഷ്യൽ ട്യൂഷന് വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവായ അദ്ധ്യാപകൻ പിടിയിൽ. കള്ളിക്കാട് മുകുന്ദറ സ്വദേശിയായ രാജേന്ദ്രനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വീട്ടിൽ സ്‌പെഷ്യൽ ട്യൂഷൻ എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ നിലവിൽ റിമാൻഡ് ചെയ്തു. രാജേന്ദ്രൻ വീടിനോട് ചേർന്ന് സ്‌പെഷ്യൽ ട്യൂഷൻ സെന്റർ നടത്തി വരികയായിരുന്നു. പരീക്ഷയിൽ ഒരു വിഷയം തോറ്റതിനെ തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ സ്‌പെഷ്യൽ ട്യൂഷന് വിട്ടത്. എന്നാൽ വിദ്യാർത്ഥിനിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇതോടെ പെൺകുട്ടി ഭയന്ന് നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. മാതാപിതാക്കളേയും കുട്ടി വിവരം അറിയിച്ചു. തുടർന്നാണ് ഇവർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ രാജേന്ദ്രൻ പെൺകുട്ടിയെ കുറിച്ച് അപവാദപ്രചരണം നടത്താനും ശ്രമിച്ചു. മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.