യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 28 നായിരുന്നു സൗമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.30 ടെയാണ് കുഞ്ഞ് മരിച്ചത്.

തുടര്‍ന്ന് കുടുംബവും ബന്ധുക്കളും കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അങ്കണവാടി പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു

അങ്കണവാടി പ്രവേശനോത്സവം വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ നഗരസഭ 27 ആം വാർഡ് അങ്കണവാടി 25 ഇലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ഷീജ ഉദ്ഘാടനം
ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് എൻ ആർ എ പച്ചക്കുളം സംഭാവന ചെയ്ത പഠനോപകരണങ്ങൾ സെക്രട്ടറി ലക്ഷ്മിയിൽ നിന്നും അങ്കണവാടി ടീച്ചർ നിഷ ഏറ്റുവാങ്ങി. പാലസ് റോഡ് ദുർഗ ഭവനിൽ വിജയ ലക്ഷ്മി സ്ലേറ്റും പെൻസിലും സംഭാവന ചെയ്തു. ചടങ്ങിൽ എൻ ആർ എ സെക്രട്ടറി ലക്ഷ്‌മി, ഉപദേശക സമിതി അംഗങ്ങളായ മോഹൻ ലാൽ ശിവാനന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചിത്ര, ജീവ, രാധമ്മ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.

ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് പെരുംകുളം എ എം എൽ പി എസിലെ കുട്ടികൾ

ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് പെരുംകുളം എ എം എൽ പി എസിലെ കുട്ടികൾ

ലോക പരിസ്ഥിതി ദിനത്തിൽ പെരുംകുളം എ എം എൽ പി എസിൽ ഹരിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കളുടെ പൂന്തോട്ടം ഒരുക്കി. മൂന്നും നാലും ക്ലാസിലെ കുട്ടികൾ പോസ്റ്റർ പ്രകൃതി നടത്തം എന്നിവ ഏറ്റെടുത്തു. കുട്ടികൾ സ്കൂളിന് സമീപ പ്രദേശങ്ങൾ സന്ദർശിച്ച് ആവാസ വ്യവസ്ഥയുടെ വൈവിധ്യം തിരിച്ചറിഞ്ഞു. കാവുകൾ, കുളങ്ങൾ, പാഠങ്ങൾ എന്നിവ നശിപ്പിക്കല്ലെന്ന് പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, ഹരിത ക്ലബ് അംഗങ്ങൾ, അധ്യാപകരായ ദിലത്ത്, ബുഷ്റ, കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു.

സമാധാന ക്യാമ്പയിനും പരിസ്ഥിതി ദിനാചരണംവും സംഘടിപ്പിച്ചു

സമാധാന ക്യാമ്പയിനും പരിസ്ഥിതി ദിനാചരണംവും സംഘടിപ്പിച്ചു

ആൾ ഇന്ത്യാ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റേയും (ഐപ്സോ) ആറ്റിങ്ങൽ ഗവ:ഐ.ടി.ഐ യുടെയും സംയുക്താഭിമുഖ്യത്തിൽ സമാധാന ക്യാമ്പയിനും പരിസ്ഥിതി ദിനാചരണംവും ആറ്റിങ്ങൽ ഗവ:ഐ.റ്റി.ഐ യിൽ നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ഐപ്സോ പ്രസിഡന്റ് ഡി മോഹനദാസ് അധ്യക്ഷത വഹിച്ചു. ഐപ്സോ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതം പറഞ്ഞു. സമാധാന ക്യാമ്പയിനെ പറ്റിയും പരിസ്ഥിതി ദിനാചരണത്തെ പറ്റിയും ഐപാസോ ജില്ലാ പ്രസിഡന്റ് ജി സുഗുണൻ വിശദീകരിച്ചു. ഐ.റ്റി.ഐ പ്രിൻസിപ്പാൾ റ്റി അനിൽ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.എസ് സുരേഷ്, ഐ.ടി.ഐ ട്രയിനീസ് ചെയർമാൻ ജി.എൽ ഗോകുൽ, ട്രയിനീസ് ജനറൽസെക്രട്ടറി ബി രാഖി എന്നിവർ സംസാരിച്ചു. എര്യാ സെക്രട്ടറി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം നടത്തുകയും ചെയ്തു.

ബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

ആറ്റിങ്ങൽ തച്ചൂർ കുന്ന് കൈരളി ജംഗ്ഷനിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി KL-16-V-5342 Honda Unicorn Black color bike മോഷണം പോയി. ആറ്റിങ്ങൽ രാമച്ചംവിള സ്വദേശി അനൂപിന്റെ ബൈക്ക് ആണ് മോഷണം പോയത്. ബൈക്കിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസുമായി ബന്ധപ്പെടുക.

കിഴുവിലം ഗവ:യു.പി.എസി ലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

കിഴുവിലം ഗവ:യു.പി.എസി ലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

കിഴുവിലം ഗവ:യു.പി.എസി ലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിത ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് വി.കെ ശാന്തി അധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർമാരായ ജി ഗോപകുമാർ, അനീഷ് ജി.ജി, സലീന റഫീക്ക്, സൈജാ നാസർ, മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, ഹെഡ്മിസ്ട്രസ്സ് എസ് ഷീബ, അധ്യാപകരായ റ്റി.ആർ ബാലമുരളീഷ്ണൻ, റാസി മങ്ങാട്, പി.റ്റി.എ വൈസ് പ്രസിഡൻറ് എ ഹിഷിം എന്നിവർ സംസാരിച്ചു. കുട്ടികൾ അക്ഷരദീപം തെളിയിച്ചു. അക്ഷരപ്പറ നീറയ്ക്കുകയും ചെയ്തു.ഒന്നാം ക്ലാസിലെ കുട്ടികൾക്കും എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിലെ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.