ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും

ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും

റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും. 15-നു ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ബലിപെരുന്നാള്‍. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ സൌദി സുപ്രീം കോടതിയാണ് പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ ജൂണ്‍ 17-നായിരിക്കും ബലി പെരുന്നാള്‍.

സൌദിയില്‍ ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. ജൂണ്‍ 15 ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ഞായറാഴ്ച ബലിപെരുന്നാള്‍. തുടര്‍ന്നുള്ള 3 ദിവസം കൂടി ഹജ്ജ് കര്‍മങ്ങള്‍ ഉണ്ടാകും. ജൂണ്‍ 19 ബുധനാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൌദിക്ക് പുറമെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും അറബ് ഇസ്ളാമിക രാജ്യങ്ങളും ജൂണ്‍ 16-നു തന്നെ ബലിപെരുന്നാള്‍ ആഘോഷിക്കും.

ഒമാനില്‍ ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ജൂണ്‍ 17-നു ആയിരിയ്ക്കും ബലിപെരുന്നാള്‍ ആഘോഷിക്കുക. സൌദി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കാന്‍ സൌകര്യം ചെയ്തിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നും ഇതുവരെ ഒന്നേക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,15,000-ത്തോളം തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്‍ഥാകരും മദീനയിലാണ്. ഇവര്‍ ഹജ്ജിനുള്ള ഇഹ്റാം ചെയ്ത് അടുത്തയാഴ്ച മക്കയില്‍ തിരിച്ചെത്തും.

ടി 20 ലോകകപ്പ്: സൂപ്പർ ഓവറിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ

ടി 20 ലോകകപ്പ്: സൂപ്പർ ഓവറിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ

ഡല്ലാസ്: ടി20 ലോകകപ്പില്‍ യുഎസിനെതിരെ പാകിസ്ഥാന് തോൽവി. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റു ചെയ്ത യു എസ് 19 റണ്‍സ് വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

സെൻ. വി. (76) നിര്യാതനായി

സെൻ. വി. (76) നിര്യാതനായി

ചിറയിൻകീഴ്: കൂന്തള്ളൂർ, പ്രസേനം, പനനിൽക്കുന്നതിൽ വീട്ടിൽ സെൻ. വി. (76) (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെ എസ് ഇ ബി ആറ്റിങ്ങൽ) നിര്യാതനായി.

ഭാര്യ: പ്രസന്ന.എസ്സ്. (റിട്ടയേർഡ് എച്ച് എസ് എ സെന്റ് ജോസഫ് എച്ച് എസ് എസ് അഞ്ചുതെങ്ങ്)
സഞ്ചയനം: ജൂൺ 10 തിങ്കളാഴ്ച രാവിലെ 8.30 ന്.

ആറ്റിങ്ങലിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി

ആറ്റിങ്ങലിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി

അടൂർ പ്രകാശിന്റെ വിജയത്തിൽ ആറ്റിങ്ങലിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടന്നു.

പരിസ്ഥിതി ദിനാഘോഷവും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ച് പുരവൂർ ഗവൺമെൻറ് എസ് വി യു പി എസ്

പരിസ്ഥിതി ദിനാഘോഷവും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ച് പുരവൂർ ഗവൺമെൻറ് എസ് വി യു പി എസ്

പുരവൂർ ഗവൺമെൻറ് എസ് വി യു പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത നിർവഹിച്ചു. കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ആറ്റിങ്ങൽ റേയ്ഞ്ച് ഓഫീസിൻറെ നേതൃത്വത്തിൽ ‘വനസംരക്ഷണവും കാലാവസ്ഥ വ്യതിയാവും’ എന്ന വിഷയത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷാജി പഠന ക്ലാസ് നയിച്ചു.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇ എം ഷാജഹാൻ ഫോറസ്ട്രി ക്ലബ്ബ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂളിന് കൈമാറി. പരിസ്ഥിതിദിന സന്ദേശവും കുട്ടികൾക്ക് നൽകി. സ്കൂൾ ഗ്രൗണ്ടിൽ 5 ഫലവൃക്ഷതൈകൾ ഈ പരിപാടിയിൽ വാർഡ് മെമ്പർ ആശ, ഫോറസ്റ്റ് ഓഫീസർ ഷാഫുൽ, എസ് എം സി ചെയർമാൻ ഷാബു, എം പി ടി എ പ്രസിഡൻറ് ജയലക്ഷ്മി, ഹെഡ്മിസ്ട്രസ്സ് ബിന്ദു, സീനിയർ അസിസ്റ്റൻറ് സുൽഫത്ത് ബീവി, എസ് എം സി അംഗങ്ങൾ, വികസനസമിതി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

‘ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണം’; എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം

‘ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണം’; എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം

തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ സർക്കാർ എൽ പി സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രീ പ്രൈമറിയും ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ചു ഗ്രാമപഞ്ചായത്തിൽ സർക്കാരിന്റെ മൂന്ന് എൽപി സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ബോർഡ് ബോയ്സ് എൽ പി സ്കൂൾ, ആശാൻ മെമ്മോറിയൽ ഗവnമെന്റ് എൽപിഎസ്, മങ്കുഴി മാധവൻ മെമ്മോറിയൽ ഗവൺമെന്റ് എൽപിഎസ് നെടുംങ്ങണ്ട എന്നിവയാണ്.

മഹാകവി കുമാരനാശാൻ പഠിച്ചതും, പഠിപ്പിച്ചതുമായ സ്കൂളാണ് ആശാൻ മെമ്മോറിയൽ ഗവ എൽ പി എസ്. ഈ സ്കൂളുകളിലൊക്കെ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുതുതായി കുട്ടികൾ എത്തിച്ചേരുന്നതിൽ കുറവ് വരുന്നു. കൂടുതലും വിദ്യാർഥികളെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് ആണ് രക്ഷിതാക്കൾ പഠിക്കാനായി അയയ്ക്കുന്നത്.
അതുകൊണ്ട് സർക്കാർ സ്കൂളുകളിൽ പുതിയ അഡ്മിഷനുകൾ കടന്നു വരുന്നില്ല. ഈ സ്കൂളുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലേക്ക് ആവുന്ന അവസ്ഥയിലേക്ക് ആണ് പോകുന്നത് എന്നും സമ്മേളനത്തിൽ പറഞ്ഞു.

അതിനാൽ ഈ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചാൽ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കൾ താൽപര്യം കാണിക്കും. പല സർക്കാർ എൽ പി സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ടുണ്ട്. തീരദേശ ഗ്രാമം ആയ അഞ്ചുതെങ്ങിലെ സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചാൽ സാധാരണക്കാരായ കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുവാനുള്ള സൗകര്യം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. അടുത്ത അധ്യയന വർഷത്തിൽ ഈ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും, പ്രീ പ്രൈമറി ക്ലാസുകളും ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം അധികാരികളോട് അഭ്യർത്ഥിച്ചു.

അഞ്ചുതെങ്ങ് മത്സ്യഭവൻ ഹാളിലെ ധീരജ് നഗറിൽ ചേർന്ന സമ്മേളനം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. അഫ്സൽ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നു. സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അർജുൻ, നന്ദു ദാസ്, വിഷ്ണുദർശൻ, ശ്രുതി, വിശാഖ്, മിഥുൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മിഥുൻ (പ്രസിഡന്റ്), വൈശാഖ് (സെക്രട്ടറി )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.