അവനവഞ്ചേരി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

അവനവഞ്ചേരി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കൊപ്പം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ചിറയിൻകീഴ് അസി. എക്സൈസ് ഓഫീസർ കെ. ഷിബുകുമാർ സ്കൂൾ വളപ്പിൽ ചാമ്പ മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അധ്യാപകൻ എൻ. സാബു, സിവിൽ എക്സൈസ് ഓഫീസർ ആർ. അജിത്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി. ബിസ്മി, എസ്. ഉഫൈസ്ഖാൻ, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ലഹരിയുടെ വിപത്തിനെ കുറിച്ചും ബോധവത്കരണ ക്ലാസും ലഘുലേഖ വിതരണവും നടന്നു.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പഠനോത്സവം സംഘടിപ്പിച്ചു

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പഠനോത്സവം സംഘടിപ്പിച്ചു

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പഠനോത്സവം സംഘടിപ്പിച്ചു. നെടുoങ്ങണ്ട എം എം എം ജി എൽ പി സ്കൂളിലാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര പഠനോത്സവം ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അർജുൻ അധ്യക്ഷൻ ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ഫസീല ഏരിയ സെക്രട്ടറി വിജയ് വിമൽ, ഗ്രാമപഞ്ചായത്ത് അംഗം സരിത, എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാഖ് വിജയൻ, നിതിൻ എന്നിവർ പങ്കെടുത്തു.

വിദ്യാനിധി പുരസ്‌ക്കാരം ഏറ്റുവാങ്ങി

വിദ്യാനിധി പുരസ്‌ക്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാനിധി വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം ഡി സി സി ഓഫീസിലെ ഇന്ദിരാഗാന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ശശി തരൂർ മുഖ്യാതിഥിയായി. ഡി സി സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.പി. കെ.രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി .

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ എസ്.ബി ആര്യനെ മുൻ മന്ത്രി എൻ.ശക്തൻ മൊമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
പത്രപ്രവർത്തകനും അധ്യാപകനുമായിരുന്ന സുനിൽ കൊടുവഴന്നൂർ, ബിന്ദു നന്ദന എന്നിവരുടെ മകനാണ് ആര്യൻ.

എം.വിന്‍സെന്റ് എം എല്‍എ, വി..എസ്.ബാബു, ജി.സുബോധന്‍, മര്യാപുരം ശ്രീകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, കെ.മോഹന്‍കുമാര്‍, ആനാട് ജയൻ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നൽകിയത്.

കെ സരസ്വതിയമ്മ (96) നിര്യാതയായി

കെ സരസ്വതിയമ്മ (96) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി കിളിത്തട്ടുമുക്ക് കുന്നും പുറത്ത് വീട്ടിൽ പരേതനായ എം ജനാർദ്ദനൻ നായരുടെ സഹധർമ്മിണി കെ സരസ്വതിയമ്മ (96) നിര്യാതയായി.

മക്കൾ: എസ് ലളിതാഭായി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ഗവ: എച്ച്.എസ് ,അയിലം),ജെ രവീന്ദ്രൻ നായർ (റിട്ടയേർഡ് കെൽട്രോൺ), എസ് ഗീത, എസ് മിനി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, സെൻട്രൽ എൽ.പി.എസ് ,ഇലകമൺ),ജെ അനിൽ കുമാർ.

മരുമക്കൾ എസ് മഹേശ്വരി അമ്മ (റിട്ടയേർഡ് കെൽട്രോൺ),ജെ പുരുഷോത്തമൻ പിള്ള, എസ് പ്രസാദ് (റിട്ടയേർഡ് ഫാർമസിസ്റ്റ്), പരേതനായ സി പ്രഭാകരൻ നായർ(റിട്ടയേർഡ് സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി, അവനവഞ്ചേരി).

സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.

ആർ.കൊച്ചുകൃഷ്ണൻ സ്മാരക അവാർഡും ധനസഹായവിതരണവും

ആർ.കൊച്ചുകൃഷ്ണൻ സ്മാരക അവാർഡും ധനസഹായവിതരണവും

അയിലം ഗവ:സ്കൂളിലെ പൂർവകാല പഠിതാവുംസാമൂഹിക രാഷട്രീയ പൊതുപ്രവർത്തകനും സ്കൂൾ വികസന കാര്യങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ആർ.കൊച്ചുകൃഷ്ണന്റെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ആർ.കൊച്ചുകൃഷ്ണൻ സ്മാരക എക്സലന്റ് അവാർഡും ധനസഹായ വിതരണവും വിദ്യാലയ അങ്കണത്തിൽ നടന്നു.സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് അവാർഡും ധനസഹായ വിതരണവും നടന്നത്.

എം.എൽ.എ.വി.ശശി ഉദ്ഘാടനം നിർവഹിച്ചു. അവാർഡും ധനസഹായവും കൊച്ചു കൃഷ്ണന്റെ സഹധർമ്മിണി സുശീല അമ്മ കൈമാറി.ഇക്കഴിഞ്ഞ എസ്.എസ്.എൽ .സി.പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ നന്ദനയാണ് പുരസ്കാരത്തിനും ധനസഹായത്തിനും അർഹയായത്. പOനത്തിൽ മുന്നാക്കവും സാമ്പത്തികത്തിൽ പിന്നാക്കവും നില്ക്കുന്ന പഠിതാവിനെ മുൻനിർത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് അവാർഡും ധനസഹായവും ഏർപ്പെടുത്തിയത്. വരും വർഷങ്ങളിലും ഇത് തുടരുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കൊച്ചുകൃഷ്ണന്റെ ഒന്നാം ചരമവാർഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.

കൈരളി ചാനൽ യു.എ.ഇ കോർഡിനേറ്റർ, പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ഡയറക്ടർ, ലോക കേരളസഭ മെംബർ, ഇൻഡ്യൻ അസോസിയേഷൻ ഷാർജ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. മാസ് ഷാർജസ്ഥാപക നേതാവുമായിരുന്നു. പ്രവാസ ജീവിതത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷം നാട്ടിൽ പൊതുപ്രവർത്തന രംഗത്തും സ്കൂൾ വികസനത്തെ മുൻനിർത്തിയുള്ള കർമങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു.

ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് എൻ.മുരളി, പ്രഥമാധ്യാപകൻ ശാന്തകുമാരൻ നായർ, കൊച്ചു കൃഷ്ണന്റെ മക്കളായ സ്വാതികൃഷ്ണൻ, സുനിൽ കൃഷ്ണൻ മറ്റ് കുടുംബാംഗങ്ങളായ അനീഷ് നായർ, വൈഷ്ണവി ഉണ്ണി എന്നിവരും വിദ്യാഭ്യാസ കലാസാംസ്കാരിക പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുത്തു.

ഭാവിക്ക് ഒരു കരുതലായി ഹരിത കേരള മിഷന്റെ നൂറാമത് പച്ച തുരുത്ത്

ഭാവിക്ക് ഒരു കരുതലായി ഹരിത കേരള മിഷന്റെ നൂറാമത് പച്ച തുരുത്ത്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നാളെയുടെ ജീവവായുവിനായി ഹരിത കേരള മിഷന്റെ നൂറാമത് പച്ചത്തുരുത്ത് നിർമ്മാണ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി നിർവഹിച്ചു. ശ്രീശങ്കര വിദ്യാപീഠം കോളേജിൽ വച്ച് നടന്ന ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ 200 ഓളം പേർ ഒരേസമയം തൈകൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.

വാർഡ് പരിധിയിലെ ഹരിത കർമ്മ സേന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ജനപ്രതിനിധികളായ ഡി ദീപ, പ്രസീത പി,വിജയലക്ഷ്മി, എൻ.സരളമ്മ, അനോബ് ആനന്ദ്, നിസാം നാലപ്പാട്ട്, ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ്, ശ്രീശങ്കര ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഈശ്വരൻ നമ്പൂതിരി, കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ദിൽന ബാലാജി എന്നിവർ ആശംസകളും ശ്രീശങ്കരാ ട്രസ്റ്റ് സൗത്ത് സോൺ ചെയർമാൻ കേശവൻ നമ്പൂതിരി നന്ദിയും അറിയിച്ചു.