ഫലവൃക്ഷത്തോട്ടം ഒരുക്കി എം.ജി എം.യു.പി.എസ്.  ഊരൂപൊയ്ക-പി.ഒ

ഫലവൃക്ഷത്തോട്ടം ഒരുക്കി എം.ജി എം.യു.പി.എസ്. ഊരൂപൊയ്ക-പി.ഒ

ലോക പരിസ്ഥിതിദിനത്തിൽ സ്കൂൾ വളപ്പിൽ നെല്ലിയും മാവും, ജാമ്പയും പ്ലാവുമൊക്കെ ഉൾപ്പെടുന്ന ഫലവൃക്ഷത്തോട്ടം ഒരുക്കുകയാണ് ഇടയ്ക്കോട് എം.ജി.എം.യു.പി.എസ്. ഇതിൻ്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടു കൊണ്ട് മുദാക്കൽ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ജസീം നിർവഹിച്ചു. പിരപ്പമൺകാട് പാടശേഖര സമിതിയുടെ പ്രസിഡന്റും റിട്ടയേർഡ് അധ്യാപകനുമായ വി ആർ സാബു, കൃഷി ഭവൻ പെസ്റ്റിസ് സ്കൗട്ട് ഗുരുദത്ത്, ഹെഡ് മാസ്റ്റർ അരുൺ എച്ച്, ക്ലബ് കോ ഓർഡിനേറ്റർ ബിന്ദു.കെ നായർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.

ആറ്റിങ്ങലിൽ അടൂർ പ്രകാശ് വിജയിച്ചു 

ആറ്റിങ്ങലിൽ അടൂർ പ്രകാശ് വിജയിച്ചു 

ഫോട്ടോ ഫിനിഷിനൊടുവിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ജയം ഉറപ്പിച്ചു. 1708 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. വോട്ടെണ്ണൽ പൂർത്തിയാവാൻ ഇനി അൽപസമയം കൂടി മാത്രമേ ബാക്കിയുള്ളൂ.