by Midhun HP News | Jun 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ലീഡ് അടൂർ പ്രകാശിന ലഭിച്ചത്. 827 വോട്ടിനു ആണ് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നത്.
by Midhun HP News | Jun 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് 1003 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
by Midhun HP News | Jun 3, 2024 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ കൗൺസിലർമാരായ ആർ.എസ്. അനൂപ്, കെ. പി. രാജഗോപാലൻ പോറ്റി, എസ്. ഗിരിജ പേരും പിടിഎ പ്രസിഡൻറ് ജി ആർ ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി സ്കൂൾ എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ, അധ്യാപകരായ എൻ. സാബു, ജയിംസ് സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ മുത്തുക്കുടകളേന്തിയ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഘോഷയാത്രയോടെയാണ് പുതിയ കുട്ടികളെ സ്വീകരിച്ചത്. ബലൂണുകളും വർണ്ണകുടകളും പഠനോപകരണങ്ങളും നവാഗതർക്ക് സമ്മാനിച്ചു.
by liji HP News | Jun 3, 2024 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ ദിവസം വർക്കലയിൽ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിന്ദു (43) മരണപ്പെട്ടു. ബിന്ദുവിനെയും മകൻ അമൽ രാജിനെയും കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വർക്കലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാജേന്ദ്രൻ ഭാര്യയെയും മകനെയും തീകൊളുത്തി. പൊള്ളലേറ്റ ചെമ്മരുതി സ്വദേശി രാജേന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ബിന്ദുവിനേയും (43) മകൻ അമലിനേയും (17) ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരുന്നു. മകനും മരണപ്പെട്ടു.
by liji HP News | Jun 3, 2024 | Latest News, ജില്ലാ വാർത്ത
കേരള സംസ്ഥാന ഇന്റർപോളി യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അർജുൻ കല്ലിങ്കലിന് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് അർജുൻ കല്ലിങ്കൽ.
മത്സ്യസംഘം ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാർത്ഥികളുടെ
ഉപഹാരം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര നൽകി. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി വിജയ് വിമൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാഖ് വിജയൻ, പ്രസിഡന്റ് മിഥുൻ മണികണ്ഠൻ, കാശിക്സനൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അഫ്സൽ നടയറ അധ്യക്ഷത വഹിച്ചു.
by liji HP News | Jun 3, 2024 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ ദിവസം വർക്കലയിൽ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി അമൽ രാജ് (18) മരണപ്പെട്ടു. അമൽ രാജിനെയും അമ്മ ബിന്ദു വിനെയും ഇന്നലെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഊന്നിൻന്മൂട് ചെമ്പകശ്ശേരി ഹയർ സെക്കന്റി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അമൽ രാജ്.
വർക്കലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാജേന്ദ്രൻ ഭാര്യയെയും മകനെയും തീകൊളുത്തി. പൊള്ളലേറ്റ ചെമ്മരുതി സ്വദേശി രാജേന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ബിന്ദുവിനേയും (43) മകൻ അമലിനേയും (17) ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരുന്നു.
Recent Comments