by Midhun HP News | Jun 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി.പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
by Midhun HP News | Jun 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. പിടിച്ചു പറിക്കിടെ യുവതിക്ക് പരിക്കേറ്റു. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം.
ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്റ്റാച്യുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. 3 പവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി ക്കൈക്കലാക്കി.തുടർന്ന് സ്കൂട്ടർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും യുവതി കടന്നു പിടിച്ചു.
ഇതിനിടയിൽ യുവതിയും മോഷ്ടാവും നിലത്ത് വീണു. റോഡിൽ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു. പിന്നിട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതി അനിൽകുമാറിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സ്കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതി അനിൽകുമാറിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Jun 2, 2024 | Latest News, ജില്ലാ വാർത്ത
സർക്കാരിൻ്റെ സാമ്പത്തിക പിടിപ്പുകേടുമുലമുള്ള പ്രതിസന്ധിയും അഴിമതിയോടുള്ള അത്യാർത്തിയും അധ്യാപകരിൽ അടിച്ചേൽപിക്കാനായി കൊണ്ടുവന്ന ജീവാനന്ദം പദ്ധതി കെപിഎസ്ടിഎ അംഗീകരിക്കില്ല. 19 ശതമാനം ഡിഎ കുടിശിക, ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശിക,1:40 ആനുകൂല്യം, നിയമന നിരോധനം തുടങ്ങി അധ്യാപകരുടെ അവകാശങ്ങളെ കവർന്നെടുക്കുകയും ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ ജനാധിപത്യ ധ്വംസനം നടത്തിവരുന്ന സർക്കാർ ജീവാനാന്ദമെന്ന പുതിയ തട്ടിപ്പുമായി രംഗത്തുവന്നിരിക്കുന്നത് അപഹാസ്യമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പറഞ്ഞു.
ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി സ്നേഹാദരം ’24 എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡൻ്റ് ജെ.ശശി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.സാബു, ജില്ലാ സെക്രട്ടറി സി. ആർ. ആത്മകുമാർ, ഒ.ബി.ഷാബു, സി. എസ്.വിനോദ്, വി.വിനോദ്, ടി.യു. സഞ്ജീവ്, ജൂലി സുരേഷ്, പി. രാജേഷ്, എ.ആർ. അനീഷ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ.ശ്രീകുമാർ, എൻ. പുഷ്പ, പി.സി. മിനി, എസ്.സുഗതൻ, എസ്. സുബീർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
by Midhun HP News | Jun 2, 2024 | Latest News, ജില്ലാ വാർത്ത
പെരുമാതുറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാടൻവിള കൊട്ടാരംതുരുത്ത് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഇരുവാർഡുകളിൽ നിന്നും ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
മാടൻവിള ജംഗ്ഷനിൽ നടന്ന അനുമോദന ചടങ്ങ് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡണ്ട് എ.ആർ നിസാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മംഗലപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി മാടൻവിള നൗഷാദ് അധ്യക്ഷനായി. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഹിബ സബാന, മുഹമ്മദ് ഫഹ്‌സാൻ, അജ്നിയ, ഹഫീസ് നാസർ, മുഹമ്മദ് സുഫിയാൻ, മുഹമ്മദ് സഫ് വാൻ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആക്കിബ് ജാസിം, മുഹമ്മദ് ബിലാൽ, ഫിദ.എസ് എന്നിവരെയുമാണ് ആദരിച്ചത്.
അനുമോദന ചടങ്ങിൽ പ്രവാസി കോൺഗ്രസ് പ്രതിനിധി കെ.സുനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം എസ്.ജി.അനിൽകുമാർ, ഷാഫി പണിയിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ നെസിയ സുധീർ സ്വാഗതവും ഷഹീർ സലിം നന്ദിയും പറഞ്ഞു.
by Midhun HP News | Jun 2, 2024 | Latest News, ജില്ലാ വാർത്ത
സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ 40 കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി.
കല്ലമ്പലം : നാഷണൽ കോൺഫെഡറേഷൻ ഓഫ് എൻ.ജി.ഒ. യും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ചു കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും പാലിയേറ്റീവ് കെയർ യൂണിറ്റും, അതിന്റെ പരിസരപ്രദേശം ഉൾപ്പടെയുള്ള 40 വിദ്യാർത്ഥികൾക്ക് 2000 രൂപ വിലയുള്ള സ്കൂൾ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് പകുതി വിലയ്ക്ക് വിതരണം ചെയ്തു. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫസിലുദീൻ Party ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സൗഹൃദ പ്രസിഡന്റ് പി.എൻ.ശശിധരൻ , സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലബ്ദീൻ സൽസബീൽ, ജോയിന്റ് സെക്രട്ടറി, സോമശേഖരൻ നായർ,എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണ കുറുപ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി. വരദരാജൻ എന്നിവർ സംസാരിച്ചു.
by Midhun HP News | Jun 2, 2024 | Latest News, ജില്ലാ വാർത്ത
കായംകുളം: ഡോ.എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. കായംകുളം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സെൻറർ ഡയറക്ടർ പൂവച്ചൽ സുധീറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് കായംകുളം ഡി വൈ എസ് പി ജി. അജയനാഥ് നിർവഹിച്ചു. സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ നിർവഹിച്ചു.
ആലപ്പുഴ സെക്റ്റർ കോഡിനേറ്റർ അൻസാർ കായംകുളം, സിന്ധു ജോഷി, നിത്യ റ്റി. എ, ദുനിംസ് പേഴുമ്മൂട്, അസ്‌ലം ചെങ്കിലാത്ത്, മുനിസിപ്പൽ കൗൺസിലർമാരായ
കെ.പുഷ്പദാസ്,ഷെമിമോൾ എന്നിവർ സംസാരിച്ചു.
Recent Comments