ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്കൂൾ ശുചീകരിച്ചു

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സ്കൂൾ ശുചീകരിച്ചു

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ.ഡയറ്റ് സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തുകയും,ക്ലാസ് മുറികൾ ക്രമീകരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ കൗൺസിലറുമായ സുഖിൽ, സംഗീത് ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറിയുടെ ചുമതലയുള്ള സുജിൻ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, കൗൺസിലർ വി.എസ്.നിതിൻ, മേഖല ജോയിന്റ് സെക്രട്ടറി അഖില, മേഖല കമ്മിറ്റി അംഗങ്ങളായ ബിബിൻ, ശരത്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ആറ്റിങ്ങൽ കോർട്ട് സെന്ററിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ കോർട്ട് സെന്ററിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ കോർട്ട് സെന്ററിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ്‌കുമാർ നിർവഹിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എസ്. ബെൻസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ ട്രെഷറർ അഡ്വ. ഷിബു മംഗലാപുരം
വൈസ് പ്രസിഡന്റ്‌ അഡ്വ. ലിഷാ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ .
അഡ്വ. അതുല്യ തുടങ്ങിയവരും കോടതി ജീവനക്കാർ, ആറ്റിങ്ങൽ ബാർ അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.

നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ മകളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, അമ്മ ജീവനൊടുക്കി

നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ മകളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. മകള്‍ ബിന്ദു കിടപ്പുരോഗിയാണ്. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വിവരം പുറത്തറിയുന്നത് ശനിയാഴ്ച രാവിലെയാണ്. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

മാതൃഭൂമി ലേഖകൻ ബിനുവേലായുധന്റെ മാതാവ് അന്തരിച്ചു

മാതൃഭൂമി ലേഖകൻ ബിനുവേലായുധന്റെ മാതാവ് അന്തരിച്ചു

നഗരൂർ നന്ദായ് വനം പുളിനിൽക്കുന്നതിൽ വീട്ടിൽ കെ. വേലായുധൻെറ ഭാര്യ കെ. സരള (72) അന്തരിച്ചു. മാതൃഭൂമി ആറ്റിങ്ങൽ ലേഖകൻ ബിനുവേലായുധന്റെ മാതാവ് കൂടിയാണ്.
മക്കൾ: വിനോദ്, സുജ
മരുമക്കൾ: ബിന്ദു. ജി. പി, ശ്രീജ, സുനിൽ കുമാർ
സംസ്കാരം വൈകുന്നേരം നാലിന്

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശരണിന് ആദരവ് നൽകി

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ശരണിന് ആദരവ് നൽകി

പുനർമൂല്യ നിർണ്ണയത്തിലൂടെ 2024 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ശരണിന് ആദരവ് നൽകി. ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുഖിൽ ആണ് ശരണിന് നൽകി ആദരിച്ചത്. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, യൂണിറ്റ് കമ്മിറ്റി അംഗം സേതു എന്നിവർ പങ്കെടുത്തു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. ഇന്ന് മുതലാണ് വില പ്രാബല്യത്തില്‍ വരിക. 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വില. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.

നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ട വില. ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല.2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്റെ വില കുറച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഇത്തരം ക്രമീകരണങ്ങള്‍ക്ക് കാരണമായേക്കാം.