നാവായിക്കുളം പള്ളിക്കൽ റോഡിൽ കുറവൻ മടക്ക് വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു
നാവായിക്കുളം പള്ളിക്കൽ റോഡിൽ കുറവൻ മടക്ക് വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു.
നാവായിക്കുളം പള്ളിക്കൽ റോഡിൽ കുറവൻ മടക്ക് വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു.
തിരുവനന്തപുരം: ശംഖുമുഖത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. മത്സ്യബന്ധനത്തിനു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. മഹേഷിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഒപ്പമുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കാലാവസ്ഥ വകുപ്പിന്റെ പുലര്‍ച്ചെ മുന്നറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.ജൂണ്‍ 2 വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലയെന്നും, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്ററായി നിയമിതനായി. വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് നേരത്തെ ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പുത്തലത്ത് ദിനേശനാണ് നിലവില്‍ ദേശാഭിമാനി എഡിറ്റര്‍ വി ബി പരമേശ്വരന്‍ വിരമിക്കുന്ന ഒഴിവിലാണ് സ്വരാജിന്‍റെ നിയമനം.
ആറ്റിങ്ങൽ കടുവയിൽ റസിഡൻസ് അസോസിയേഷൻ (KRA) പഠനോത്സവം 2024 ന്റെ ഭാഗമായി റസിഡന്റ്സ് പരിധിയിൽ വരുന്ന എസ് എസ് എൽ സി,സി ബി എസ് സി, പ്ലസ് ടു വിജയിച്ച കുട്ടികളെ ആദരിക്കുകയും ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.
റസിഡന്റ്സ് ഭാരവാഹികളായ കിരൺ നാഥ്, മുകുന്ദൻ ബാബു, അനിൽകുമാർ, സജിത്ത് സുകുമാരൻ നായർ, ജയ, മുരളീകൃഷ്ണൻ എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി.


ആറ്റിങ്ങൽ: 22 വർഷത്തെ അധ്യാപനജീവിതം പൂർത്തിയാക്കി സതീഷ്കുമാർ സർവീസിൽനിന്നു വിരമിച്ചു. 2002-ൽ വാമനപുരം പരപ്പാറമുകൾ എൽ.പി. സ്‌കൂളിൽ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ച സതീഷ് 2006 മുതൽ അയിലം യു.പി. സ്കൂളിൽ പ്രൈമറി ഡിവിഷൻ അധ്യാപകനായി. സ്കൂൾ യു.പി വിഭാഗം ആയിരിക്കെ തന്നെ വിവിധ ഘട്ടങ്ങളിൽ ഗാന്ധിദർശൻ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് പരിസ്ഥിതി ക്ലബ്, ഊർജ്ജ സംരക്ഷണ ക്ലബ് തുടങ്ങിയവയിൽ സജീവമായി പ്രവർത്തിക്കുകയും ഒട്ടനവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ സ്കൂൾ മികവുകൾ പ്രഥമാധ്യാപകരോടും മറ്റ് അധ്യാപകരോടും ഒത്തൊരുമിച്ച് പ്രവർത്തിച്ച് മെച്ചപ്പെടുത്തി.
പി.റ്റി.എ, എസ്.എം.സി.എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിക്കുന്നതിനും സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുകയും ചെയ്തിട്ടുണ്ട്. എസ്.എസ്.എ. യുടെ മികവുത്സവങ്ങളിലും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിതവിദ്യാലയം പരിപാടികളിലും അന്നത്തെ പ്രഥമാധ്യാപകൻ മധുസാറിനൊപ്പം പ്രവർത്തിരുന്നു. പുഴ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, നീരുറവ സംരക്ഷണം, ഹരിത ഗ്രാമം പദ്ധതി, മാലിന്യമുക്ത ഭവനം തുടങ്ങി ഒട്ടനവധിപ്രവർത്തനങ്ങളിൽ സ്കൂളിന്റെ ഭാഗമായി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കിയാണ് ഈ മാതൃക അധ്യാപകൻ സർവീസിൽ നിന്നും വിരമിക്കുന്നത്.
2016-17 വർഷത്തിൽ എസ്.സി.ഇ.ആർ.റ്റി.യുടെ ആഭിമുഖ്യത്തിൽ പാഠ്യപദ്ധതി പാഠപുസ്തക പുനരവലോകനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ശാസ്ത്രവിഭാഗം വിനിമയ പാഠപുസ്തക നിർമ്മാണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആറ്റിങ്ങൽ ബി.ആർ. സി. യിൽ ശാസ്ത്രം, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ റിസോഴ്സ് പേഴ്സൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്കൂൾ യൂണിറ്റിലൂടെ നിരവധി കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് നേടികൊടുക്കുന്നതിന് നേതൃത്വം നൽകി.
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര ക്ലബ് കൺവീനർ, വൈ.ഐ.പി. ശാസ്ത്രപഥം, ശാസ്ത്രരംഗം എന്നിവയുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. 2022 മുതൽ 2024 വരെ തിരുവനന്തപുരം റവന്യൂജില്ലാ ശാസ്ത്ര ക്ലബ് സെക്രട്ടറിയായും കേരള സംസ്ഥാന പരിസ്ഥിതി കൗൺസിൽ- ബാലശാസ്ത്ര കോൺഗ്രസ് ജില്ലാ അക്കാദമിക് കോർഡിനേറ്ററായും ദേശീയ ഹരിത സേന തിരുവനന്തപുരം ജില്ലാ പ്രവർത്തന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2022 ൽ അഖിലേന്ത്യാ അവാർഡി ടീചേഴ്സ് ഫെഡറേഷൻ ദേശീയ ഗുരുശ്രേഷ്ഠ പുരസ്കാരം(കേരള ഘടകം) നേടി. ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ആര്യഭട്ട അവാർഡും മികച്ച അധ്യാപകർക്കായുള്ള കുര്യൻ വർഗ്ഗീസ് പുരസ്കാരവും നേടി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സ്റ്റേറ്റ് അസിസ്റ്റന്റ് കമ്മീഷണർ, ദേശീയ ഹരിത സേന തിരുവനന്തപുരം ജില്ല അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു എങ്കിലും സേവന രംഗത്ത് സജീവമായി തുടരുവാൻ ആണ് സതീഷ് കുമാറിൻ്റെ തീരുമാനം.
Recent Comments