by Midhun HP News | May 29, 2024 | Latest News, ജില്ലാ വാർത്ത
പാലക്കാട്: സാഹസിക രക്ഷാപ്രവർത്തനകന്‍ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ചിതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു.
കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ തൊഴിലാളികൾ അകപ്പെട്ടപ്പോഴും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഷമീർ.
by liji HP News | May 28, 2024 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ ഒഴിവുള്ള ഒരു എൽപിഎസ്എ ഒഴിവിലേക്ക് ദിവസവേതനാ അടിസ്ഥാനത്തിൽ 31/05/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
by liji HP News | May 28, 2024 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം നിവാസികൾ ഭീതിയിൽ. തോട്ടയ്ക്കാട് ഭാഗത്ത് കടുവയെ കണ്ടതായി പ്രചരിക്കുന്നു. കല്ലമ്പലം പോലീസിലും വിവരം ലഭിച്ചിട്ടുണ്ട്. സി സി ടി വി ക്യാമറയിലും തെളിഞ്ഞിട്ടുണ്ടെന്നു സമീപവാസികൾ പറയുന്നു. പാലോട് ഫോറസ്റ്റിൽ വിവരം അറിയിച്ചതാണ് ലഭ്യമാകുന്ന വിവരം.
by liji HP News | May 28, 2024 | Latest News, ജില്ലാ വാർത്ത
നഗരൂർ കലിംഗൽഭാഗത്ത് റോഡ് വെള്ളത്തിലായി. സമീപത്തെ ഓടകൾ അടച്ചതും, നെൽവയലുകൾ പല ഘട്ടങ്ങളിലായി നികത്തിയതും, തൻമൂലം ചെറിയ തോടുകൾ അടഞ്ഞതും ഇത്തരത്തിൽ റോഡിൽ വെള്ളം കയറുവാൻ കാരണമായതായി നാട്ടുകാർ പറയുന്നു.
by liji HP News | May 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകട മരണം. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ്അ സ്വദേശി എബ്രഹാമാണ് മരിച്ചത്. പകടത്തില്‍പ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എബ്രഹാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.
by liji HP News | May 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എകെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത് ഞായറാഴ്ച ക്യാമ്പ് അവസാനിക്കാനിരിക്കെയായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെക്കുകയായിരുന്നു.
Recent Comments