കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എകെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത് ഞായറാഴ്ച ക്യാമ്പ് അവസാനിക്കാനിരിക്കെയായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെക്കുകയായിരുന്നു.

കഥാപ്രസംഗ കലാപരിപോഷകൻ മുത്താന സുധാകരന് ഗാന്ധിഭവന്റെ ആദരം

കഥാപ്രസംഗ കലാപരിപോഷകൻ മുത്താന സുധാകരന് ഗാന്ധിഭവന്റെ ആദരം

കഥാപ്രസംഗ കലാപരിപോഷകൻ മുത്താന സുധാകരനെ ഏഷ്യയിലെ ഏറ്റവും വലിയ ജീവ കാരുണ്യ കുടുംബമായ ഗാന്ധി ഭവൻ ആദരിച്ചു.

സുനിൽകൊടുവഴന്നൂരിന്റെ ഓർമ്മകൾക്ക് ഒരാണ്ട്

സുനിൽകൊടുവഴന്നൂരിന്റെ ഓർമ്മകൾക്ക് ഒരാണ്ട്

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ഡോക്യുമെന്ററി രചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന സുനിൽ കൊടുവഴന്നൂരിന്റെ വിയോഗത്തിന് ഒരാണ്ട്. കലാ സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചിരുന്ന സുനിൽ കഴിഞ്ഞ മെയ്മാസം 27നാണ് അന്തരിച്ചത്.

വിദ്യാർത്ഥി കാലഘട്ടം മുതൽ കഥാരചന രംഗത്ത് ശ്രദ്ധ പതിപ്പിച്ച ഇദ്ദേഹത്തിന്റെ എഴുത്താപ്പ എന്ന ചെറുകഥ ഏറെ ശ്രദ്ധേ നേടിയ ഒന്നായിരുന്നു. പരിസ്ഥിതിയും വിദ്യാർത്ഥി സമൂഹവും പ്രധാന വിഷയമാകുന്ന “ജനിതകം” എന്ന ഡോക്യുമെന്ററി സുനിലിന്റെ സർഗ്ഗചിന്തകൾക്ക് മികച്ച ഉദാഹരണമാണ്. മനുഷ്യചിന്തകളിലെ നിഗൂഢമായ വഴികൾ തന്റെ കഥകളിലും ഷോർട്ട് ഫിലിമുകളിലും ഇദ്ദേഹം തുടർച്ചയായി അവതരിപ്പിച്ചു.

അരഡസനിലേറെ ഷോർട്ട് ഫിലിമുകൾ നിരവധി ഗാന ആൽബങ്ങൾ , പത്രപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയമായ നിരവധി ഫീച്ചറുകൾ എന്നിവ സുനിലിന്റെ വകയായി വായനക്കാർക്ക് ലഭിച്ചു. “എഴുത്താപ്പ ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി ആഴ്ചകൾക്കകം വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധനേടി.

സൗമ്യനും വിപുലമായ സൗഹൃദങ്ങൾക്കുടമയുമായ സുനിൽ കൊടുവഴന്നൂരിന്റെ അപ്രതീഷിത നിര്യാണം കഴിഞ്ഞ് ഒരു വർഷമെത്തുമ്പോഴും അവർക്കിടയിലെ നിത്യ സാനിദ്ധ്യമായി ആ സുഹൃത്ത് ജീവിക്കുന്നു.

കെഎസ്‌യു നേതൃക്യാമ്പില്‍ കൂട്ടത്തല്ല്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കെഎസ്‌യു നേതൃക്യാമ്പില്‍ കൂട്ടത്തല്ല്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്‌യുവിന്റെ ദക്ഷിണമേഖല ക്യാമ്പില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേതാക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തു വന്നിട്ടില്ല. പരിപാടിയിലേക്ക് പുറത്തു നിന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും, ക്യാമ്പ് നല്ല രീതിയില്‍ നടന്നു പോകുന്നതില്‍ ചില ആളുകള്‍ക്കുള്ള പ്രയാസമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് അമേരിക്കയിലേക്ക് പറക്കും. ന്യൂയോര്‍ക്കിലാണ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പോകുന്നത്.

ഇന്ന് രാത്രി 10 മണിക്ക് മുംബൈയില്‍ നിന്നു ടീം ആദ്യം ദുബൈയിലേക്കാണ് പറക്കുക. അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം.

രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ലണ്ടനില്‍ പരിശീലനത്തിലാണ്. താരം ആദ്യ സംഘത്തിലുണ്ട്. എന്നാല്‍ ദുബൈയില്‍ വച്ചാണോ അതോ ന്യൂയോര്‍ക്കില്‍ വച്ചാണ് ടീമിനൊപ്പം ചേരുക എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ടീം ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി വാം അപ്പ് മത്സരം കളിക്കുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനാണ്. അയര്‍ലന്‍ഡാണ് എതിരാളികള്‍.

ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സ്മാരക വിദ്യാഭാസ അവാർഡ് വിതരണം നാളെ

ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സ്മാരക വിദ്യാഭാസ അവാർഡ് വിതരണം നാളെ

ആറ്റിങ്ങൽ: കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇളമ്പ റൂറൽ സഹകരണ സംഘത്തിൻ്റെ നേത്യത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം നാളെ നടക്കും. 2024 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാര വിതരണം നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.15 ന് ഇളമ്പ പള്ളിയറ ക്ഷേത്രം ഹാളിൽ മറിയാമ്മ ഉമ്മൻ ചാണ്ടി പുരസ്‌കാര വിതരണം നിർവഹിക്കും.