by Midhun HP News | May 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്‌യുവിന്റെ ദക്ഷിണമേഖല ക്യാമ്പില്‍ കൂട്ടയടി. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേതാക്കള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തു വന്നിട്ടില്ല. പരിപാടിയിലേക്ക് പുറത്തു നിന്നാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും, ക്യാമ്പ് നല്ല രീതിയില്‍ നടന്നു പോകുന്നതില്‍ ചില ആളുകള്‍ക്കുള്ള പ്രയാസമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
by liji HP News | May 25, 2024 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് അമേരിക്കയിലേക്ക് പറക്കും. ന്യൂയോര്‍ക്കിലാണ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പോകുന്നത്.
ഇന്ന് രാത്രി 10 മണിക്ക് മുംബൈയില്‍ നിന്നു ടീം ആദ്യം ദുബൈയിലേക്കാണ് പറക്കുക. അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം.
രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.
വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ലണ്ടനില്‍ പരിശീലനത്തിലാണ്. താരം ആദ്യ സംഘത്തിലുണ്ട്. എന്നാല്‍ ദുബൈയില്‍ വച്ചാണോ അതോ ന്യൂയോര്‍ക്കില്‍ വച്ചാണ് ടീമിനൊപ്പം ചേരുക എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ടീം ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി വാം അപ്പ് മത്സരം കളിക്കുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനാണ്. അയര്‍ലന്‍ഡാണ് എതിരാളികള്‍.
by Midhun HP News | May 25, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇളമ്പ റൂറൽ സഹകരണ സംഘത്തിൻ്റെ നേത്യത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം നാളെ നടക്കും. 2024 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാര വിതരണം നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.15 ന് ഇളമ്പ പള്ളിയറ ക്ഷേത്രം ഹാളിൽ മറിയാമ്മ ഉമ്മൻ ചാണ്ടി പുരസ്‌കാര വിതരണം നിർവഹിക്കും.
by Midhun HP News | May 25, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിൽ ചെറുവള്ളിമുക്കിന് സമീപം കെഎസ്ഇബി ഇലക്ട്രിക് ലൈനിൽ തീപിടിച്ചു.ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
by liji HP News | May 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്.
അതേസമയം ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാൻ അനുമതിയുള്ളതെന്നു ഏപ്രിലിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുകയും സംസ്ഥാനം നേരത്തെയെടുത്ത 3,000 കോടിയുമടക്കം കടമെടുപ്പിനു അനുമതി ലഭിച്ച ആകെ തുക 21,253 കോടി രൂപയായി. 16,253 കോടിയുടെ കുറവ് സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും.
ഡിസംബർ വരെ നിശ്ചിത തുക അനുവദിച്ച ശേഷം അവസാന മൂന്ന് മാസത്തേക്ക് ബാക്കിയുള്ള തുക വെട്ടിക്കുറവുകൾക്കു ശേഷം അനുവദിക്കാറുണ്ട്. 21,253 കോടി രൂപ കടമെടുക്കാൻ സാധിക്കുക ഡിസംബർ വരെയോ, മാർച്ചു വരെയോ എന്നതിലാണ് സംസ്ഥാനം വ്യക്തത തേടാൻ ഒരുങ്ങുന്നത്.
കടമെടുപ്പിനു അനുമതി തേടി സംസ്ഥാന സർക്കാർ രണ്ട് വട്ടം കത്തയച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചത്. ഈ മാസം 28നു 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. 12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണ് കടമെടുക്കുക.
കടമെടുപ്പിന് അനുമതി തേടി 2 വട്ടം സംസ്ഥാന സർക്കാർ കത്തയച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പു വന്നത്. ഇതിനു പിന്നാലെ ഈ മാസം 28ന് 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു.
12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണു കടമെടുക്കുക. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകു.
ഈ മാസം 28നു 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. 12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണ് കടമെടുക്കുക.
കടമെടുപ്പിന് അനുമതി തേടി 2 വട്ടം സംസ്ഥാന സർക്കാർ കത്തയച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പു വന്നത്. ഇതിനു പിന്നാലെ ഈ മാസം 28ന് 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു.
12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണു കടമെടുക്കുക. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകു.
by liji HP News | May 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും എക്‌സൈസ് മന്ത്രി ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
ഒരു തരത്തിലും ഇത്തരത്തിലൊരു നടപടി വെച്ചുപൊറുപ്പിക്കില്ല. മദ്യനയം സര്‍ക്കാരാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ ചര്‍ച്ച നടക്കുന്നതിനു മുമ്പു തന്നെ മാധ്യമങ്ങളില്‍ പലതരത്തില്‍ ചര്‍ച്ചകല്‍ വരുന്നുണ്ട്. അതിന്റെ മറവില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ശബ്ദരേഖ കലാപരിപാടികള്‍ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണല്ലോ. ബാക്കി കാര്യങ്ങള്‍ നോക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരം തെറ്റായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ല. ആരായിരുന്നാലും അതിനെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ചര്‍ച്ച നടക്കേണ്ടതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളുടെ ഉറവിടം എന്താണെന്ന് അറിയില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നത് ഗൗരവമായി സര്‍ക്കാര്‍ കാണുന്നു. അതിനെ ശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Recent Comments