by Midhun HP News | Dec 1, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍) ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, എസ്ഐആർ നടപടികളുടെ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിനും പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാനുമുള്ള സമയം ഡിസംബർ നാലു വരെ ആയിരുന്നത് ഡിസംബർ 11 വരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒമ്പതിനു പകരം, 16 ലേക്കും മാറ്റിയിട്ടുണ്ട്.



by Midhun HP News | Dec 1, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്. ന്യൂഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.
ന്യൂഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.



by Midhun HP News | Nov 30, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് ( ഞായറാഴ്ച) അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും. 2024 സെപ്തംബര്‍ 27നാണ് നിരാഹാരം ഉള്‍പ്പെടെയുള്ള പ്രത്യക്ഷസമരങ്ങള്‍ ആരംഭിച്ചത്.
വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിയെ അനുഗമിക്കും. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും നിയമമന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. വെള്ളിയാഴ്ച ചേര്‍ന്ന ഭൂസംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഫാ. ആന്റണി സേവ്യര്‍ തറയില്‍, ജോസഫ് റോക്കി പാലക്കല്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകന്‍ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.



by Midhun HP News | Nov 30, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിത്വ തമിഴ്‌നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറി ദുര്‍ബലമായേക്കും.
തീരദേശ ജില്ലകളില്‍ 20 സെന്റി മീറ്ററിനു മുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നാഗപട്ടിനത്തില്‍ രേഖപ്പെടുത്തി. 20 സെന്റി മീറ്ററാണ് മഴയാണ് ഇവിടെ പെയ്തത്.
നാഗപട്ടിനം, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ശിവഗംഗ, തഞ്ചാവൂര്‍, പുതുക്കോട്ട, രാമനാഥപുരം, മധുര ജില്ലകളില്‍ വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും ശക്തമായി തുടര്‍ന്നു. ചെന്നൈ വിമാനത്തവാളത്തില്‍ നിന്നുള്ള 47 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 36 എണ്ണം ആഭ്യന്തര സര്‍വീസും 11 രാജ്യാന്തര സര്‍വീസുകളുമാണ് റദ്ദാക്കിയത്.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: എയർബസ് A320 വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ എയർബസിൽ നിന്ന് ലഭിച്ച സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മുന്നറിയിപ്പിനെ തുടർന്ന്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അടിയന്തര നടപടി സ്വീകരിച്ചു. ഇന്ത്യയിലെ വിവിധ എയർലൈനുകളുടെ ഉടമസ്ഥതയിലുള്ള A320 ഫാമിലിയിൽപ്പെട്ട വിമാനങ്ങളെല്ലാം നിലത്തിറക്കാൻ (Ground) DGCA ഉത്തരവിട്ടു.
പ്രധാന വിവരങ്ങൾ:
പ്രശ്നം: എയർബസ് A320, A321 വിമാനങ്ങളിലെ നിർണ്ണായകമായ ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്‌വെയറിലാണ് പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. ഈ സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും തകരാറുണ്ടായാൽ വിമാനത്തിന്റെ സുരക്ഷിതമായ നിയന്ത്രണത്തെ അത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
DGCA നടപടി: യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നതുവരെയും, ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും പരിശോധനകളും പൂർത്തിയാക്കുന്നതുവരെയും A320 ഫാമിലി വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് DGCA ആവശ്യപ്പെട്ടു.
എയർലൈനുകൾക്ക് ബാധ്യത: ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് പോലുള്ള വിമാനക്കമ്പനികൾക്ക് ഈ തീരുമാനം വലിയ തോതിൽ ബാധകമാകും, കാരണം ഇവരുടെ ഫ്ലീറ്റിൽ A320 ഫാമിലി വിമാനങ്ങളാണ് കൂടുതലായുള്ളത്.
DGCAയുടെ ഈ അടിയന്തര നടപടി രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കാനും, വിമാന യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. നിലവിൽ, എയർലൈനുകൾ യാത്രക്കാർക്കായി റീറൂട്ടിംഗ് ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരിക്കുന്നത്.
നിലവില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി 1 മുതല്‍ ദക്ഷിണ റെയില്‍വെയ്ക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കും. ഒരു ബെഡ് ഷീറ്റ്, ഒരു തലയിണ, ഒരു തലയിണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു ബെഡ് ഷീറ്റിന് മാത്രം 20 രൂപയും തലയിണ അതിന്റെ കവറിനൊപ്പം 30 രൂപയുമാണ് വില.
ആദ്യഘട്ടത്തില്‍ ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-തിരുച്ചെന്തൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-സെങ്കോട്ടൈ സിലമ്പു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവയില്‍ ഈ സേവനം ലഭ്യമാക്കും.
പുതിയ നടപടി നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ മണ്‍സൂണ്‍, ശൈത്യകാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 2023-24 ല്‍ ന്യൂ ഇന്നൊവേറ്റീവ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന് കീഴില്‍ ആണ് ഇത്തരം ഒരു ആശയം അവതരിപ്പിച്ചത്. ഇതിന്റെ പൈലറ്റ് പദ്ധതിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതിയിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെന്നൈ ഡിവിഷന് ഈ സേവനം 28.27 ലക്ഷം രൂപ അധിക വരുമാനം നല്‍കുമെന്നാണ് പ്രതീക്ഷ.



Recent Comments